വഴിയോരപ്പൂക്കൾ.
രചന – സതി സുധാകരൻ.* പ്രഭയേകി നിന്നൊരാ ദിനകരൻ പോയ് ദൂരെ,പടിഞ്ഞാറെക്കടവത്ത് നീരാട്ടിനായ്ആകാശ പറമ്പിലിരുൾ മറയ്ക്കപ്പുറംപനിമതി ചിരി തൂകി മന്ദമെത്തിതാരകപ്പെണ്ണുങ്ങൾ പാതിരാക്കാറ്റത്തുകുശലം പറയുവാൻ കൂടെയെത്തി.പുലർകാലം വന്നു വെന്നോതി കുളിർ കാറ്റ്എൻ മേനി തഴുകി തലോടി നിന്നു.കാണാത്ത തീരങ്ങൾ തേടിയലഞ്ഞെങ്ങോപനിമതി ദുരെ, പോയ്…
