ഞങ്ങളുടെ ഞായറാഴ്ചകൾ
രചന : വൈഗ ക്രിസ്റ്റി ✍ ഇറച്ചിമസാലയുടെ ചൂരായിരുന്നുഅന്നെല്ലാം ഞങ്ങളുടെ ഞായറാഴ്ചകൾക്ക്രാവിലെ ,അപ്പൻ കുർബാന കഴിഞ്ഞ്തേക്കെലേ പൊതിഞ്ഞുകെട്ടിയഇറച്ചിയുമായി കുത്തുപടി കയറിവരുംഅമ്മയന്നേരം ,മുളകും മല്ലിയും പെരുംജീരകവുംവറുത്തരയ്ക്കുന്നതിരക്കിലായിരിക്കും .കളിയ്ക്കുന്നതിനിടയിൽഎൻ്റെകണ്ണും കാതുമെല്ലാം അടുക്കളയിലായിരിക്കുംചോറ് വെന്തിട്ടുണ്ടാവുമോ ?ഇറച്ചിക്കറിയിൽഇത്തവണയെങ്കിലുംഅമ്മ ,തേങ്ങ കൊത്തിയിട്ടിട്ടുണ്ടാവുമോ?ചട്ടിയിലിട്ട് ചോറ് ഇളക്കിത്തരാൻപറയണം അമ്മയോട്പട്ടിയോടും പൂച്ചകളോടുമെല്ലാം പറയുംഞങ്ങൾക്കിന്ന്…
