മരണമില്ലാത്തത്
രചന : രാജു കാഞ്ഞിരങ്ങാട്✍ നോക്കൂ ,ഞാനന്നൊരു കുഞ്ഞായിരുന്നുഒരിക്കൽ;വീട്ടുവക്കിൽ വന്നപഴച്ചെടി വിൽപ്പനക്കാരനിൽ നിന്നുംഒരു ചെറിമരച്ചെടി വാങ്ങിച്ചു. ഇന്ന് വളർന്നു വലുതായിചെറിമരം പൂവിട്ടു കായിട്ടുപ്രണയികളുടെ ഗന്ധമാണ്ചെറിപ്പൂവുകൾക്ക് !ചുംബിച്ചു ചുംബിച്ചു ചുവന്നചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !! പ്രിയേ,നീ എന്നിലെന്നപോലെചെറിമര വേരുകൾമണ്ണിലേക്ക് ആഴ്ന്നിരിക്കുന്നുപ്രണയമെന്നതു പോലെഅത് മണ്ണിൻ്റെ ഹൃദയത്തിൽപറ്റിച്ചേർന്നു…
