യക്ഷി
രചന : മഞ്ജുഷ മുരളി✍ എന്നോ മൃതിയടഞ്ഞോരെൻഹൃദയം ജീവൻവെടിയാതിപ്പോഴുമീമണ്ണിലനാഥമായി സഞ്ചരിക്കുന്നു.പാലപ്പൂക്കളുംസുഗന്ധവുംഹേമന്തരജനിയും സാക്ഷിയായികറ്റവാർക്കുഴലിയെൻതങ്കവിഗ്രഹത്തിനുചുറ്റും ആരാധകർ.അവർതൻ മിഴികളിൽഭയകൗടില്യങ്ങളോ പ്രേമമോയക്ഷി, സൗന്ദര്യത്തിന്റെസർവ്വസ്വമാകും യക്ഷിഅഗ്നിസൗന്ദര്യം,അഗ്നിച്ചിറകിൽപറക്കുമെൻ സർപ്പസൗന്ദര്യംകാൺകെ വിസ്മരിക്കുന്നൂലോകം |അറിവീലാരും എൻമനോദുഃഖംനഗ്നസത്യത്തിൻ ഗുഹാമുഖമജ്ഞാതംലോകം പൊയ്മുഖംമാത്രംകാണ്മൂ.പ്രേമോഷ്മളമാം എൻഹൃദയത്തിൻസ്നിഗ്ധസുന്ദരഭാവം ആരറിവൂവനദുർഗ്ഗയാണവർക്കു ഞാൻപേടിസ്വപ്നമാണെന്നുമെന്നോർമ്മ.മധുരംവീണാനാദംനൂപുരകളനാദംചടുലംപാദം ചുവടുവയ്പിന്റെഉന്മാദവും എന്നിൽതുടിയ്ക്കുന്നു.ഞാനൊരു കലാകാരിഎന്റെയാത്മാവിൻജതിസ്വരമാരറിവൂ…!!
