രചന : മനോജ്‌.കെ.സി.✍

ഉപചാരമെന്നപോലോതിടും
ഊർവ്വര,
സഹതാപങ്ങളിലല്ല…
ഇകഴ്ത്തലുകളിലല്ല…
മേൽക്കീഴ് പദങ്ങളിലല്ല…
വ്യർത്ഥ്യോക്തിചുരത്തിയതിലേതോ യാശ്വാസം കണ്ടതിനെ സ്വയമാസ്വാദ്യമാക്കിടും
വെറും,
ദൂഷിതതലങ്ങളിലല്ല…
ജീവനസൗരഭ്യം…
കണ്ടും കൊണ്ടുമറിഞ്ഞും
യഥാവിധി…
ആളും അർത്ഥവും
ഹൃദയത്തിൽ ചാലിച്ചും
തമ്മിലുണ്മകൾ തേടിയും….
കലർപ്പില്ലാക്കരുതലായ്
ഒപ്പം കൂടിയും
ചിന്തയിൽ…
ശ്വാസനിശ്വാസങ്ങളിൽ…
ഉണർവിൻപകലുകളിൽ…
നീയും ഞാനും പരസ്പരം
പുതച്ചുമൂടും നിദ്രകളിൽ…
സ്വയേച്ഛയാൽ ഇഴുകിയുൾചേരുമ്പോഴല്ലേ…
ഇണകളുടെ പൂർണതയും
പ്രണയത്തിൻ ചാരുതയും
മുളപൊട്ടുന്നതും…
ഇഹത്തിൻ താളലയങ്ങൾക്കുമൊപ്പം
ഇഴചേർന്നിടുന്നതും…
ഇടയിൽ…
അവശ്യമെന്നാകിൽ
ആഹ്ലാദയുറവതേടി
അന്യോന്യം തത്വമസി പോരുളിന്നുദാത്തമം
ആത്മസംവേദനത്തിരമാലയിങ്കലേറുന്നതും…
പിന്നെ,
പിൻകാലടികളില്ല…
ഇടർച്ചയും തളർച്ചയുമില്ല…
അവിടെ,
നാഗഫണത്തിൻ ഉയിരു മാത്രം…
പകൽ…
ഇരവ്…
എന്ന ഭേദഭാവങ്ങളേയില്ല…
ഇരു ചിത്തങ്ങൾതൻ
പ്രകൃതിയോടും…
പ്രകൃതത്തോടും…
പരസ്പരം ഇണങ്ങിയും ചിണുങ്ങിയും
സുഖദുഃഖങ്ങളെ സമീകരിച്ചും
സ്വാസ്ഥ്യമായ്‌
ജീവിതക്രമതാളരഥ്യകളിൽ
കർത്തവ്യനിരതരായി…
ഇടംവലം കൈകോർത്തും
സന്തുഷ്ടനിമിഷാന്തരങ്ങളോരോന്നായു ള്ള
സ്വരുക്കൂട്ടലുകൾ ചേർന്നുള്ള…
ദിന-മാസ-വർഷങ്ങൾ താണ്ടി നാം ആമോദമോടെയീയാസ്സുസിനന്ത്യം വരെ
സായൂജ്യമോടെ…
കഴിയാം…
അരുമയാം ഇണപ്രാക്കളെപ്പോലെ കൂകിയും കുറുകിയും സഖേ…

By ivayana