രചന : രാജീവ് ചേമഞ്ചേരി✍

സഖിയേ…….സഖിയേ…….സഖിയേ…….
സഖിയേ…….സഖിയേ…….സഖിയേ…….
ഒരു വാക്കു മിണ്ടാതെ നീയെങ്ങു പോയീ!
ഓമനിക്കാൻ സ്വപ്നമേകി നീയോടിയകന്നതെന്തിനായീ…
ഓരോ ദളമിന്നടർന്ന് വീഴുമ്പോൾ –
ഓരത്തലയുന്നു നിൻ മൃദുസൗരഭം…..
ഓമലാളേ ……നീയെൻ…… ചാരെയെന്ന് വരും!

ഓലത്തുമ്പിലൂയലാടിടുന്നു തൂമഞ്ഞിൻ കണം
ഒരിടവേളമഴയിലുയരും പുതുമണ്ണിൻമണം……
ഒരനുരാഗകവിതയിലെഴുതും കണ്ണിൻ നാണം!
ഒരു സംഗമസായൂജ്യനിമിഷങ്ങളാൽ മനസ്സിലൊരായിരമീണം!
സഖിയേ…….സഖിയേ…….സഖിയേ…….

ഓരത്തണയുന്നയീയലമാലതന്നീണം….!
ഓർമ്മകൾ ചികയും മനസ്സിലെയീരടിയായ്!
ഒരുസ്നേഹഗീതമായധരത്തിലൊഴുകി –
ഒരുധന്യമാമൊരനർഘയാമമൊരുക്കുന്നു താളം….
സഖിയേ…….സഖിയേ…….സഖിയേ…….

രാജീവ് ചേമഞ്ചേരി

By ivayana