ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ശ്രീകുമാർ എം പി✍

യേശുദേവ ദൈവപുത്ര
നമിയ്ക്കുന്നു ഞങ്ങളങ്ങെ
ഈശ മഹേശ സ്തുതിയ്ക്കുന്നു
ഞങ്ങളങ്ങെ

കുരിശിൽ പുളയുമ്പോഴും
ഞങ്ങൾക്കായി പ്രാർത്ഥിച്ചോനെ
കരുണാമയനെ കൃപ
ചൊരിയും നാഥ

പീഡനങ്ങളേൽക്കുമ്പോഴും
പീഡിപ്പിയ്ക്കുന്നോർക്കുവേണ്ടി
നെഞ്ചുരുകി പ്രാർത്ഥിച്ചീടും
സ്നേഹസ്വരൂപ

പതിതരാം ഞങ്ങൾക്കായി
പാതയൊരുക്കിയ നാഥ
പരമപ്രകാശമെ
ശരണമങ്ങ്

പാപങ്ങളെയേറ്റുവാങ്ങി
പാപികളെ മോചിപ്പിച്ച
പാവനനാം രക്ഷകനെ
വണങ്ങീടുന്നു.

പവിത്രമാമവിടുത്തെ
പ്രാർത്ഥനകൾ പോലെ ഞങ്ങൾ
പരിശുദ്ധരായി തീരും
നേരമെത്തണെ

ഹൃദയത്തിൽ നല്ലയൊരു
പുൽക്കൂടൊരുക്കുന്നിന്നങ്ങു
പൊൻതാരകം പോലവിടെ
പിറന്നീടണെ.

ശ്രീകുമാർ എം പി

By ivayana