ഞാൻ നിയാണ്ടർതാൾ
രചന : നെവിൻ രാജൻ✍️ മനുജാ നാംപരസ്പരമറിയാതൊരല്പവും,നിൻ തത്ത്വസംഹിതകൾക്കകംപൂകാനെനിക്കുമായില്ല;ഭുവനത്തിലേറെ സംവത്സരമൊരു-മിച്ച തഥ്യം, ദിഗ്ഭ്രമംപൂണ്ടു നാം തഥാ.മനുജാ,നിൻ പ്രവചനങ്ങൾക്കുമാ-പ്രവാചക വൃന്ദങ്ങൾതൻവെളിപാടുകൾക്കുമപ്പുറമാണെൻകഥയതെന്തന്നതതുപോലുമറിയാതെ,മത മാത്സര്യത്താലതിന്നും വൃഥാ.മനുജാ,നിൻ വംശമതൊന്നെന്നതും,ഒരുകോടി സംവത്സരങ്ങൾക്കകം;വന്നുപോയതതുമുന്നൂറിലേറെവരുമെന്നതുംനീയറിഞ്ഞീടുകയെപ്പോഴുംപ്രിയസോദരനാം ഹോമോസാപ്പിയാ…