നദിയുടെ ജന്മം
രചന : മായ അനൂപ് ✍ കള കളം പാടുന്ന കുഞ്ഞലക്കൈകളുംപൊട്ടിച്ചിരിക്കും പൊന്നോളങ്ങളുംലാസ്യ മനോഹരിയായിട്ടൊഴുകുമാനദിയായി ഞാനൊന്ന് പിറന്നുവെങ്കിൽ ആരിലുമൊന്നിലും തങ്ങി നിന്നീടാതെആരിലും ആശ്രയം കണ്ടിടാതെവെള്ളിചിലങ്ക തൻ മണികൾ കിലുക്കികുണുങ്ങിയൊഴുകുമാ നദിയായെങ്കിൽ മൂകം വിതുമ്പാതെ കരയാതെ തേങ്ങാതെനിശ്ചലം മൗനമായ് നിന്നിടാതെപൊട്ടിച്ചിരിച്ചങ്ങൊഴുകി അകലുമാനദിയായി ഞാനൊന്ന്…
