പേൻനുള്ളുമ്പോൾ
രചന : യഹിയാ മുഹമ്മദ്✍ ഒരുതയ്യൽക്കാരൻതൻ്റെസൂചിക്കുഴിയിലൂടെ നൂലു കോർക്കുന്ന പോലെസുഖമമാവണമെന്നില്ലമുടിക്കാടുകൾ ചികഞ്ഞ് ചികഞ്ഞ്പേനിറുക്കുന്നത്ഒരോ മുടിയിഴയും എത്ര സൂക്ഷമതയോടെയാവുംഅപ്പോളവർവകഞ്ഞു മാറ്റുന്നത്കരിപുരണ്ട അടുക്കളയിലെവേവു കലത്തിന്മഴ കൊണ്ട് നനഞ്ഞ വിറകുകമ്പുകളെഊതിയൂതികത്തിച്ചെടുക്കുന്ന ക്ഷമയെസ്വായത്തമാക്കണം.ഇരട്ടക്കുഴൽ തോക്ക് കൊണ്ട്കാട്ടുപന്നിയെ നായാടിപ്പിടിക്കുന്നപോലെ എളുപ്പമാവണമെന്നില്ല.പേനിനെ കൊല്ലുന്നത്.രണ്ട് തള്ളവിരലുകൾക്കിടയിൽ വെച്ച്ഇറുക്കി ഇറുക്കിക്കെല്ലുന്നതിൻ്റെസൂക്ഷമത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?രണ്ടിടങ്ങളിലെ…
