Category: സിനിമ

വേഷം

ഇസബെൽ ഫ്ലോറ* അരങ്ങൊഴിയാന്‍ ആരുടെയോഅനുവാദവും കാത്തു നില്‍ക്കുമ്പോള്‍രംഗപടം മങ്ങിത്തുടങ്ങുന്നു ….മുഖചായം പൊളിഞ്ഞടരുന്നു,,!!!അണിയറയില്‍ വേഷങ്ങള്‍ ബാക്കിയില്ലരംഗങ്ങളും അവശേഷിക്കുന്നില്ലഏകാംഗനാടകവും മൂകാഭിനയവും …വേഷം വല്ലാതെ മുഷിഞ്ഞു പോയിരിക്കുന്നു !!!ആസ്വാദകരുടെ മുഖമെനിക്കുകാണാനാവാത്ത അകലം സൂക്ഷിക്കുന്നു …അഭിനയിച്ചേ മതിയാവൂവെളിച്ചമെന്നിലേക്ക് മാത്രമാണല്ലോ …ഒരിടവേളയില്‍ ,ഏതോ നദീതീരത്തെചെടികള്‍ക്കിടയില്‍പതുങ്ങുന്ന കടുവയുടെ കണ്ണുകളാണ് ഞാന്‍അടുത്ത…

മിഥ്യ

ഷിബു കണിച്ചുകുളങ്ങര* സൗന്ദര്യത്തികവിൽമതിമറന്നങ്ങനെഉല്ലസിച്ചിന്ന് അവൻതന്നെ രാജാധിരാജൻപണ്ഡിതനല്ലാ പണക്കാരനുമല്ലജീനുകൾ മുളപ്പിച്ചജീവകോശങ്ങൾഅടുക്കിവെച്ചഒരു മാതിരി സൃഷ്ടിയത്രേഭംഗിയേറ്റാൻപാദങ്ങൾക്കു മെതിയടിഅഭികാമ്യംചേലെന്നു കരുതുവാൻവിരലുകൾക്കും വർണ്ണങ്ങൾനിരവധിഉടലഴകിന് കാന്തിയേറ്റാൻചേലകൾ കൊണ്ടൊരുആർഭാടംപറയുക വേണ്ടആഭരണമാനന്ദമായ്കോർത്തിണക്കിയപ്പോൾഅവരേക്കാൾവലിയവൻ അവൻ തന്നെയെന്ന് അളവില്ലാ ഗർവ്വുംചിരിച്ചവരുടെ കൂടെയുംകരഞ്ഞവരുടെ കൂടെയുംകൂടിയപ്പോൾ അറിഞ്ഞീലഅവനും കരയിപ്പിക്കുമെന്ന്സൃഷ്ടിതൻ വ്യതിയാനമോവൈഭവമോവീണ്ടും ശൈശവം മാനസംപക്ഷേ ഉടലോകൈവിട്ടു കൈപ്പിടിയിലൊതുങ്ങാതെകഴുത്തിനുമുകളിൽതലയോ മുഴയോപല വഴി…

പുതുവസന്തം

കവിത : ഷാജു. കെ. കടമേരി* പുതുവസന്തംഎത്ര മനോഹരമായാണ്ഒരു കുടക്കീഴിൽസൗരഭ്യം നിവർത്തിസ്നേഹത്തിന്റെ കടലാഴങ്ങളിൽകെട്ടിപ്പിടിച്ച് തഴുകുന്നകൈകളാൽ തണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നസ്നേഹ കുളിർമഴക്കൂട്ടിനുള്ളിൽജാതിമത അതിർവരമ്പുകൾലംഘിച്ചൊഴുകുന്നതുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നവരികളിൽലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച്അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്നചെറുതുടുപ്പുകൾക്കിടയിൽവെന്തുരുകുമ്പോൾഷഫീക്ക് … എന്നെയും നിന്നെയുംസൃഷ്ടിച്ചത് ഒരേ ദൈവംഎന്നിട്ടും…

എനിക്കൊരു സാമ്രാജ്യത്തെ കത്തിക്കണം

സിജി സജീവ് 🌺 എന്റെകണ്ണുകൾഞാൻ തന്നുകൊള്ളാംനീയത്സൂക്ഷിച്ച് വെയ്ക്കണം,,ആ തീപ്പെട്ടി കൂടിനുള്ളിൽ……നീയെനിക്ക്നൽകേണ്ടതാ,,,തീപ്പെട്ടിക്കൊള്ളികളെയാണ്….ഒരു നാട്കത്തിക്കണം,,,,ഒരു നഗരംകത്തിക്കണം,,,,,ഒരു സാമ്രാജ്യംകത്തിക്കണം,,,,,കത്തിയമരുന്നകാഴ്ചകാണാതിരിക്കാൻ,,,ആ തീപ്പെട്ടി കൂട് നീമുറുക്കി അടച്ചിരിക്കണം,,മനസ്സലിവ്ഉണ്ടാകാതിരിക്കാൻ മാത്രം….വെന്തു നീറി പിടയുന്ന,,പൊള്ളി അടർന്നു പായുന്നനരാധമന്മാരുടെദീനരോദനം കേൾക്കണം,,അത് എന്റെ കാതിന്ഇമ്പവും കുളിർമഴയായുംഭവിക്കും,,കണ്ണുകൾ മൂടിയനരാധമന്മാരുടെകാമവെറിക്ക് മുൻപിൽ,,കണ്ണുകൾ ഇറുക്കിയടച്ചഎന്റെ പ്രിയകുരുന്നുകൾക്കായി,,,ഞാൻ പെറ്റഎന്റെ പെൺമക്കൾക്കായിഒരു…

രണ്ടു വൃക്ഷങ്ങൾ.

പള്ളിയിൽ മണികണ്ഠൻ* ദു:ഖങ്ങളും മോഹങ്ങളു‐മിടനെഞ്ചിൽ പകുത്തുകെട്ടിപഥികൻ ഞാനൊരു പ്രദോഷകാല‐ത്തൂഷരഭൂമിയിലൂടെ ചരിക്കവേ….മമമോഹവിത്തുകൾകൈവിട്ടു ഞാനാ‐തമസ്സിലും ജ്വലിക്കുമൂഷരഭൂമിയിൽ.തളിർക്കും ബാല്യംപുഴുകാർന്നയിതളുപോൽ,ജ്വലിക്കും കൗമാരംനരപടർന്നളകങ്ങൾപോൽ,വിധിച്ചൊരീ ജീവിതഭാരവുംപേറി‐യിനിയെത്രനാൾ,ഇനിയെന്തെൻ ദിനങ്ങൾനിനച്ചുഞാൻ നിൽക്കവേ……ത്യജിച്ചു ഞാനാ‐വന്ധ്യയാം ഭൂമിയിൽ‐ശേഷിച്ച‐ദുരിതജീവിത ദു:ഖത്തിൻ വിത്തുകൾ.മൃത്യുവിന്നിരുളാർന്ന‐കരാളഹസ്തങ്ങൾ‐മുന്നിലെ‐ഗർത്തത്തിൻ മുനമ്പിൽനിന്നെന്നെചാരേക്കു ക്ഷണിക്കുന്നു.“മടിച്ചുനിൽക്കുന്നുവോ മർത്യാ നിനക്കീ‐ജീവിതവാടിയിലശാന്തിയേ പൂവിടൂ.”‘ചിരിച്ചു’ ഗർത്തത്തിൻമുനമ്പിൽ നിന്നൊരാകറുത്ത ജന്മത്തിൻ ജൽപ്പനങ്ങൾമിഴിച്ചുകേട്ടുഞാനടുത്തുചെന്നുടൻപുണർന്നിടാൻ മനംതുടിച്ചുതുള്ളവേകഴിഞ്ഞുപോയൊരെൻകറുത്തനാളുകൾസ്മരിച്ചു വീണ്ടും…

സ്വപ്നത്തിലെ ചുംബനം .

ജോർജ് കക്കാട്ട്* ഒരു ചുംബനം എന്നിൽ ജീവൻ വച്ചുഎന്റെ ആഴത്തിലുള്ള വേദനയെ തൃപ്തിപ്പെടുത്തി.വരൂ, ഇരുട്ട്! സുഖമായി ഉറങ്ങാൻ,ആ പുതിയ ആനന്ദങ്ങൾ എന്റെ ചുണ്ടുകൾ വലിക്കുന്നു.അത്തരമൊരു ജീവിതം സ്വപ്നങ്ങളിൽ മുഴുകിയിരുന്നുഅതിനാൽ ഞാൻ എന്നെന്നേക്കുമായിസ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ജീവിക്കുന്നുമറ്റെല്ലാ സന്തോഷങ്ങളുടെയും മഹത്വത്തെ നിന്ദിക്കാൻ കഴിയും,കാരണം രാത്രിയിൽ…

കളിത്തോഴി

രചന : ഷൈലകുമാരി* ഉച്ചയുറക്കത്തിലാണ്ട മനസ്സിനെ-ത്തട്ടിയുണർത്തിയെൻ കാവ്യസുന്ദരി,തൂലിക കയ്യിലെടുത്തു ഞാൻ മെല്ലെമൂളിത്തുടങ്ങി കവിതതൻ ശീലുകൾദുഃഖത്തിലത്താണിയായിരുന്നില്ലേ ഞാൻഎന്തിനുമേതിനും കൂടെനിന്നില്ലേ ഞാൻ!എന്നിട്ടുമെന്തേ മറന്നതെന്തെന്നെ നീഗദ്ഗദകണ്ഠയായ് ചോദിച്ചു കാമിനിനെഞ്ചകംപൊള്ളിക്കരയുന്ന പെണ്ണിലും,ഉള്ളിൽവിതുമ്പുന്ന ആണകം തന്നിലും,പ്രണയം തുടിക്കുന്ന മനസ്സിന്റെയുള്ളിലും,പിഞ്ചുകുഞ്ഞിന്റെ പഞ്ചാരച്ചിരിയിലുുംഎന്തേ പതിയുന്നില്ല നിൻ കണ്ണുകൾ?ഒട്ടൊരു സങ്കടത്തോടോതി ഞാൻഎങ്ങും ദുരന്തം,…

മിന്നാമ്മിനുക്കങ്ങൾ!

ഷാജി നായരമ്പലം* ഒരുതുള്ളി നീരൊഴുക്കില്ലാതെയറ്റുപോ-മുറവ കാണാതെ തപിച്ച മണ്ണുംപുഴയായ്പ്പുനർജ്ജനിച്ചുണരുന്നു, പുളിനങ്ങൾപുതുമുളപ്പിൻ പച്ച നീർത്തിടുന്നു.ദലമർമ്മരങ്ങൾ നിലച്ചൊട്ടു നഗ്നമാംശിഖരങ്ങൾ വീണ്ടും തളിർത്തു, വേനൽ-ക്കൊടിയ താപം കൊണ്ടു തല പൊക്കുവാൻ പോന്നകുട നിവർത്തീടും തരുക്കൾ കാൺക.തരളമായ് വീണ്ടും തലോടുന്നിളംകാറ്റു്പിടിതരാതാഞ്ഞൊന്നു വീശിയാലുംഝടിതി കോപം വിട്ടു ശാന്തമായ് ശീതള-ക്കുളിർ…

മഴവിൽക്കാവടി.

മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…

ഗണിതപ്പിഴവുകൾ

രചന :- ബിനു. ആർ. ഒന്നാംതരവും രണ്ടാംതരവുംതിരിഞ്ഞുനിന്നു ചിരിക്കുന്നൂ,തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെഗണിതപ്പിഴവുകളോർത്ത്..ഏതാണ് നല്ലതെന്നാർക്കുംഗണിക്കപ്പെടാൻപറ്റാത്തോരവസരത്തിൽകാറ്റുംകോളുംകണ്ടനിമിത്തങ്ങളിൽഅതുമിതുംവേണ്ടെന്നുവച്ചുകണ്ടെത്തിയവരെല്ലാമേഗണിതപ്പിഴവുകൾചാലിച്ച തരാതരങ്ങൾ..പുറമെനിന്നുപല്ലിറുമ്മുന്നൂ, തരാതരങ്ങളിൽതിരിച്ചറിയപ്പെടാത്തവർ,വനോളംപുകഴ്ത്തുമെന്നുവിശ്വസിച്ചവർ,അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നുസ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ…മുഖചിത്രങ്ങളിൽ പുരികക്കൊടികൾ വളക്കാമെന്നു കരുതിയവർ,അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി –ലേറ്റാമെന്നു, കനവിൽ, നിനപ്പവർമുഖപുസ്തകത്തിൽ സഹസ്ര –ദളയിഷ്ടങ്ങൾ വരികൾക്കടിയിൽപതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ,വമ്പർകോനും ഉമ്പർകോനും…