നോവുപൂക്കൾ.
ദിലീപ് സി ജി* നമുക്കിടയിൽവാക്കുകൾ ചിട്ടയായിഅടുക്കിവച്ചൊരു പാലമുണ്ട്,രണ്ടു മനസുകൾഅതിവേഗം സഞ്ചരിച്ചിരുന്നനിഗൂഢമായ സഞ്ചാരപാത,മരുഭൂമികൾ വെട്ടിത്തുറന്ന്നീ എനിക്ക് മഴതന്നതുംവെയിൽ ചീളുകൾപെറുക്കിക്കളഞ്ഞുനിന്നിലേക്ക് മഞ്ഞുപെയ്തതുംഅതിലൂടെയായിരുന്നു,ഒരോ വാക്കുംവസന്തമായതും,വർഷമായതും,മഞ്ഞായതും,കാറ്റായതുംമഴമുകിലായതുംഅതെ വഴിയിലൂടെ തന്നെ,ഇന്ന് എന്നിൽ പൂക്കുന്നഒരോ ഋതുവിലുംനിന്റെ വിരൽപ്പാടുകളുണ്ട്,നിന്റെ മഴമേഘങ്ങളിൽഎന്റെ കവിതയുടെകിനാവിറ്റുന്നുണ്ട്,എന്റെ സ്വപ്നങ്ങളിൽനീ പടർത്തിയവള്ളികളിൽ കാലംതെറ്റിയുംവസന്തം വിടരാറുണ്ട്,നിന്നിലേക്ക് പടരുന്നകിനാവള്ളികളിൽഎന്റെ ചുടുരക്തനിറത്തിൽപനിനീർ പൂക്കൾ…