ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

പ്രായമായി എന്നുള്ള ചിന്ത

മായ അനൂപ്..✍ സാധാരണ മിക്ക ആളുകളിലും ഉള്ളതും,എന്ത് നല്ല കാര്യം ചെയ്യുന്നതിൽ നിന്നും അവരെ നിരുത്സാഹപ്പെടുത്തുന്നതുമായ രണ്ടു ചിന്തകളാണ്, ഒന്നാമത്തേത് “പ്രായമായി” എന്നുള്ള ഒരു ചിന്തയും രണ്ടാമത്തേത് “മറ്റുള്ളവർ എന്ത് വിചാരിക്കും” എന്നുള്ള മറ്റൊരു ചിന്തയും.ഇതിൽ ആദ്യം പ്രായമായി എന്നുള്ള ചിന്തയെടുത്താൽ,നമ്മുടെ…

കൂടില്ലാ വീട്

രചന : സാബു കൃഷ്ണൻ ✍ ചരിത്രം സൃഷ്ടിച്ചഒരാൾ,ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.അദ്ദേഹത്തിന് ഒരു വീടുണ്ടായിരുന്നു.അത്‌”കൂടില്ലാവീടായിരുന്നു” വീടും നാടുമില്ലാതെഅലയുമ്പോഴും ആ ജന്മ ഗൃഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം.കൂടില്ലാ വീട് എന്നു കേൾക്കുമ്പോൾ അതിനൊരു കാവ്യ ഭംഗിയില്ലേ? എന്നാൽ അതിന്ഒരു കാവ്യ നീതിയുമില്ല. തീരെ ചെറുപ്പത്തിൽ തന്നെ…

മനം, മതം, മദം… ഒരു ചിന്ത

എൻ.കെ അജിത്ത് ആനാരി✍ കുഞ്ഞു പ്രായത്തിലേ മതചിന്തകടത്തിവിട്ട് ആ പാരമ്പര്യത്തിൽ അഭിമാനിക്കുകയും, അങ്ങനെയുള്ളവർക്ക് വിവാഹമാർക്കറ്റിൽ വിലയേറ്റുകയും ചെയ്യുന്ന പാരമ്പര്യവാദികളെയാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ, മതത്തിൻ്റെ പേരിൽ അവർ കാട്ടിക്കൂട്ടുന്ന വങ്കത്തങ്ങൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തേണ്ടത്.അവരാണ് കുറ്റിയടിച്ച് കെട്ടിയ പോലെ സാമൂഹ്യമാറ്റങ്ങളെ തന്ത്രപരമായി തകർക്കാൻ ശ്രമിക്കുന്നത്.…

കാഴ്ച്ചയും ഉൾകാഴ്ച്ചയും

രചന : നോർബിൻ✍ നമ്മുടെ ജീവിതത്തിൽ അവിചാരിതമായി ചില വ്യക്തികളെ നാം പരിചയപ്പെടാറുണ്ട്. അവർ,കാഴ്ച്ചയിൽ നിസ്സാരരെന്ന് തോന്നാം. എന്നാൽ അടുത്തറിയുമ്പോൾ നാം മനസ്സിലാക്കും. ആ വ്യക്തിയുടെ മഹത്വം എത്രയോ വലുതെന്ന്.കഴിവുകളുടെ ഒരു മഹാസാഗരം ഹൃദയത്തിൽ ഒളിപ്പിച്ചിരിക്കുന്ന അത്ഭുത ജന്മങ്ങൾ. അത് തിരിച്ചറിയണമെങ്കിൽ,നമ്മുടെ…

മത്സരം

രചന : രാഗേഷ് ചേറ്റുവ ✍ മത്സരമാണ്,കാക്കത്തൊള്ളായിരം കവികൾക്കിടയിൽഒരു കടുകിനോളം വലിപ്പമുള്ള ഞാനും.!ഒരുവന്റെ ഉദ്ധരിച്ച ലിംഗമാണ് വിഷയം.പൂക്കളെ, ശലഭങ്ങളെ, മഴയെ, പ്രണയത്തെ മാത്രംഎഴുതിയിരുന്ന എനിക്ക് വാക്കുകൾ പുളിക്കുന്നു,വിരലുകളിൽ വഴുക്കൽ,മഷി വറ്റിയ പേനയിൽ നിന്നുംഒരേയൊരു വാക്ക് മാത്രം സ്ഖലിച്ചൊഴുകുന്നു,“വേദന”വേദനയെന്ന വാക്കിന്റെ തുടക്കത്തിൽ മാത്രം…

ലോകാരോഗ്യദിനം.

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ 1948 ൽ പ്രഥമ ആരോഗ്യസഭ ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്ത് 1950 മുതൽ എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു .ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനവും ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ…

ആതുരം

രചന : ഹാരിസ് ഖാൻ ✍ പിതാശ്രിയുടെ കൂടെ ഹോസ്പിറ്റലിലാണ്.പതിമൂന്ന് വർഷമായി ആഴ്ച്ചയിൽ മൂന്ന് തവണ എന്ന രീതിയിൽ ഡയലിസിസ് ചെയ്യുന്ന വ്യക്തിയാണ്. മിനിഞ്ഞാന്ന് ചെറുതായൊന്ന് മഴ നനഞ്ഞു. മരുന്നൊന്നും കഴിക്കാൻ പറ്റാത്തത് കൊണ്ട് ജലദോഷം കൂടി നെഞ്ചിൽ കഫകെട്ടായി.നെഫ്രോളജിസ്റ്റിന് മാത്രമെ,മരുന്നെഴുതാൻ…

സ്വയം ഒരു മനുഷ്യനായി ഉയരാം.

അനിൽകുമാർ സി പി ✍ വെറുതേ വായിച്ചുകളയാവുന്ന ഒരു വാർത്ത ആയിരുന്നു അതും. കാരണം അതിലും വലുതാണു നമ്മുടെ നാട്ടിലിപ്പോൾ സംഭവിക്കുന്നത്. പക്ഷേ, ഈ വാർത്തയിൽ ഒരു നീതികേടിന്റെ പ്രശ്നമുണ്ട്. നമ്മുടെ നാട്ടിൽ ഭരണഘടനാപരമായി എല്ലാവരും സമന്മാരാണ്. എന്നാൽ ആ സമത്വം…

സാധാരണ മനുഷ്യർക്ക് മാത്രം ബാധകമാകുന്നത്. അസാധാരണ മനുഷ്യർ അകലം പാലിക്കുക.

സഫി അലി താഹ ✍ രണ്ട് ദിവസത്തിന് മുൻപ് ടെറസിലെ ഗ്രോ ബാഗുകളിൽ ചീര നടുകയായിരുന്നു ഞാൻ. അപ്പോഴാണ് റോഡിൽ കാർ നിർത്തി ഒരാൾ മുകളിലേക്ക് നോക്കി വഴിചോദിച്ചത്. ഞാൻ നോക്കുമ്പോൾ പരിചയമുള്ള ആളുകൾ.എന്റെ അനിയത്തിയെ പഠിപ്പിച്ചിരുന്ന ടീച്ചറും അവരുടെ ഭർത്താവുമായിരുന്നു…

ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമോ ?

അഫ്സൽ ബഷീർ തൃക്കോമല✍ എന്താണ് വിഡ്ഢി ദിനം ?മറ്റുള്ളവരെ വിഡ്ഢിയാക്കി സ്വയം ചിരിക്കുക എന്നതല്ല ,നമുക്ക് ഒരു വർഷത്തിൽ സംഭവിച്ച അബദ്ധങ്ങളോ വിഡ്ഢിത്തങ്ങളോ ഓർത്തു ചിരിക്കുകയും ഇനിയത്ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും ചെയ്യാനായി ഈ ദിവസത്തെ മാറ്റി വെക്കാം.പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍…