ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

ഇലയും മരവും

നരേന്‍പുലാപ്പറ്റ ✍ നിറയെ കായ് ഫലമുള്ള പൂക്കളും തളിരുകളുമേറെയുള്ള സുന്ദരിയായ മരത്തിനോട് ഒരില പറഞ്ഞു” പ്രിയ മരമേ…എനിക്ക് നിന്നെ വിട്ട് പോകുവാന്‍ നേരമായെന്നു തോന്നുന്നു…എന്‍റെ ഞരമ്പുകളെല്ലാം കരിഞ്ഞ് തുടങ്ങി എന്നിലെ നിറവും മാറിനരച്ചുണങ്ങികഴിഞ്ഞു ഒപ്പം ഞെട്ടിയും അറ്റു തുടങ്ങുന്നു ഇനി അധികനേരമില്ലാതെ…

അവന്റെ പള്ളിക്കൂടം ;എന്റെയും

രചന : ജയന്തി അരുൺ.✍ അവനും ഞാനും ഒന്നിച്ചൊരുസ്കൂളിലാണ് പഠിച്ചത്.എന്നിട്ടും, വീട്ടിൽ കിണർ കുത്താൻവന്നവൻഇന്നലെ വരച്ചു കൊടുത്തചിത്രം കണ്ടു കുഞ്ഞദ്‌ഭുതപ്പെട്ടു.ഇതച്ഛന്റെ സ്കൂളല്ലല്ലോ.അവൻ വരച്ചു വച്ചിട്ടുപോയചിത്രത്തിലേക്കോർമയോടിച്ചു.അതേ, ഞങ്ങളുടെ സ്കൂളു തന്നെ.ഉച്ചവിശപ്പുകത്തിക്കയറുന്നനീണ്ടവരാന്തയിതുതന്നെ മോളെ.കഞ്ഞി വീഴ്ത്തുന്ന സുമതിച്ചേച്ചിയുംകുട്ടികളെ ചൂരൽ ചൂണ്ടിവരിനിർത്തുന്ന പ്രഭ സാറുംഎത്ര മിഴിവോടെ നിൽക്കുന്നു.“എന്താടാ…

അരങ്ങിൽ നടനായും ക്ഷേത്രത്തിൽ മുഖ്യഅർച്ചകനായും ( പ്രധാനപൂജാരി )

രചന : മൻസൂർ നൈന ✍ ആർത്തട്ടഹസിച്ച് വരുന്ന രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണനായും , ഉത്തമ പുരുഷനായ ശ്രീരാമനായും , ശ്രീകൃഷ്ണനായും , ഹനുമാനായും പിന്നെ വ്യത്യസ്ഥ വേഷങ്ങളിൽ തിളങ്ങുന്ന നല്ലൊരു നാടക നടനും , കൊച്ചിൻ തിരുമല ദേവസ്വം…

നഷ്ടപരിഹാരം

രചന : യു.എസ്. നാരായണൻ✍ ഒരു വീട് പൊളിയ്ക്കൽഒരു സംസ്കാരത്തിന്റെ അപനിർമാണം ആണ് .നിർമാണത്തേക്കാൾ സങ്കീർണമായ വൈകാരിക സംഘർഷങ്ങളുടെ ഒത്തുതീർപ്പ്‌ !ഉറ പൊഴിയ്ക്കുന്ന സർപ്പത്തിന്റെ നിസ്സംഗതയല്ല അതിനുള്ളത് .,സ്ഥല രാശികളിൽ വിന്യസിയ്ക്കപ്പെട്ട ആത്മ സത്തയുടെവേദനാപൂർണവുംഅതേ സമയം പ്രതീക്ഷാ ഭരിതവുമായ നിരാസം!ഈശാന കോണിൽ…

കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം.

രചന : അരവിന്ദൻ പണിക്കാശ്ശേരി ✍ താൻ പണ്ട് ഒരു വികൃതി കാണിച്ചതിനെപ്പറ്റി കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ഉഗ്ര സാഹിത്യവിമർശകനായിരുന്ന പ്രൊ: ജോസഫ് മുണ്ടശ്ശേരിക്ക് തന്റെ കുറച്ച് കവിതകൾ അയച്ചു കൊടുത്തു , ഇതിൽ കവിതയുണ്ടോ എന്ന കുസൃതിച്ചോദ്യത്തോടെ.“പരസ്പര ബന്ധമില്ലാത്ത ഈ വരികളെക്കുറിച്ച്…

വയലാർ പൂർണ്ണതയുടെ കവി.🌹🙏

ഷൈലജ ഓ കെ ✍ സ്നേഹിക്കയില്ല ഞാൻനോവുമാത്മാവിനെസ്നേഹിച്ചിടാത്തൊരുതത്വ ശാസ്ത്രത്തെയും(തൊണ്ണൂറ്റി നാലാം ജയന്തി)ജന്മദിന പ്രണാമം🙏🙏🙏 നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ് വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന് കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്നങ്ങൾ കാറ്റിൽ പറത്തി ധാർഷ്ഠ്യത്തിന്റെ…

ഒരു വേനലവധിയുടെ ഓർമ്മയ്ക്കായി,

രചന : സിജി സജീവ് വാഴൂർ ✍ വെട്ടുകല്ലുകൾ മിനുക്കിച്ചെത്തിയ നടവഴിയോരത്ത് പച്ചക്കുടവിരിച്ചു സമൃദ്ധിയോടെ തലയുയർത്തി നിൽക്കുന്ന ആ ഇലഞ്ഞിമരം എന്റെ സ്വപ്നങ്ങൾക്ക് മേൽ സുഗന്ധം പരത്തി കുളിരു വിതറിയാണ് കടന്നു വന്നത്,, എന്നിലെ എന്നേ തിരിച്ചറിഞ്ഞ ഒരേയൊരു ഗന്ധം,, എനിക്ക്…

സുരക്ഷിതമായ ഒരു വാർദ്ധക്യകാലത്തിന് .

രചന : അനിൽകുമാർ സി പി ✍ ഹൈദരാബാദിൽ നിന്നുള്ള ഒരു വാർത്തയാണു കുറച്ചുദിവസമായി ഉള്ളിൽ.അൻപതു കടന്നാൽ പിന്നെ വാർദ്ധക്യത്തിന്റെ പടിക്കലെത്തി എന്നുതന്നെയാണ്. ഇനി, ബാല്യമില്ല, കൗമാരമില്ല, യൗവ്വനവും അവസാനിച്ചിരിക്കുന്നു! ഇനിയുള്ളതു ജീവിതത്തിന്റെ തീച്ചൂളയിലൂടുള്ള യാത്രയിലെ ചില പൊള്ളലുകളുടെ ഓർമശേഷിപ്പുകൾ മാത്രമാണ്.…

ഇന്ന് കവിതാദിനം

രചന : സജി കണ്ണമംഗലം ✍ ടാഗിപ്പറക്കുന്ന വാക്കടുക്കേനീയുണ്ടോ കാവ്യാനുഭൂതിയാണ്ടു…?ലൈയ്ക്കുകൾ കണ്ടൂ കമന്റുകണ്ടൂഇക്കിളിപൂണ്ടു മുറയ്ക്കെഴുതി…! മാരിക്കാർ കണ്ടേ വിരിക്ക പീലിഅക്ഷരക്കുഞ്ഞിനെപ്പേറ്റുനോവാൽവേദനിച്ചോമനിച്ചേകവേണ്ടൂവേർതിരിച്ചാദരിച്ചേകവേണ്ടൂ ആയിരം വാക്കുകൾ വാറ്റിവാറ്റീആയതിൽ നിന്നുള്ള സത്തെടുക്കൂആയിരം നോവുകൾ നീറ്റിനീറ്റീആയതിൽ നിന്നുള്ള ചാറെടുക്കൂ മാനവും മേഘവും പൂനിലാവുംജീവിതക്കാഴ്ചതൻ നേരെഴുത്തുംമോഹവും ഭംഗവും പാഴ്കിനാവുംവേദനിക്കുന്നവർക്കായ്…

ഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!

രചന : സജീവ് കറുകയിൽ ✍ മെട്രോ നിർമ്മാണത്തിലെ ഗുരുതരക്രമക്കേട്‌ പാലാരിവട്ടം പാലത്തിനെക്കാള്‍ ഗുരുതരവുംഗൗരവപരവുമാണ്‌.എന്നിട്ടെന്തേഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!!മെട്രോ പൈലുകള്‍ ഭൂമിക്കടിയിലെ പാറകളില്‍ ഉറപ്പിച്ചില്ല എന്നത്‌ ഒരു തൂണിന്റെ മാത്രം കാര്യമാണോ…?അല്ല എന്ന്‌ വേണം കരുതാന്‍ 😳🙄🤔 ഒരോ പൈലുകളുടെയും നിർമ്മാണഘട്ടത്തിലുംപാറയോട്‌…