ആദ്യമായി
രചന : രാജു കാഞ്ഞിരങ്ങാട്✍ രാവിൻ്റെ ചഷകം മോന്തിപുളകം കൊള്ളുന്നവളെഗിത്താറിലൊരു ഗസലായിമൂളുന്നവളെഅരുവിയിലൊരോളമായ്തുള്ളുന്നോളെമഞ്ഞുപാടത്തിലെ തെന്നലെ ദാഹിക്കുമൊരുഷ്ണഭൂമി നീവില്ലിൽ തൊടുത്തൊരമ്പുനീപ്രാതസന്ധ്യപോൽ തുടുത്ത നീചില്ലയിൽ തളിരിട്ടോരാദ്യമുകുളം നീ പൂവിട്ടു നിൽക്കുന്ന ചെറി മരംഹാ, ആദ്യമായി ഹൃദയത്തിലേ –ക്കാഴ്ന്നിറങ്ങിയപ്രണയം നീ
