കവിത്വം ഇല്ലാത്ത കവി
രചന : താനു ഒളശ്ശേരി ✍ ഭാഷാജ്ഞാനം ഇല്ലാത്തവൻ്റെ ഹൃദയത്തിൻ്റെ നാവുകളിലൊഴുകിയെത്തിയ വാക്കുകൾ കുറിച്ചിട്ടു അവൻ …..അക്ഷരതെറ്റുകൾ മുള്ളുപോലെ തൊണ്ടയിൽ കുടുങ്ങി പിടയുമ്പോഴും വാക്കുകൾ നദി പോലെ ഒഴുകി വന്നു മൂടും നേരം …..പീഡനങ്ങളുടെ ആഴകടലിലൊക്ക് ഒഴുകിയെത്തിയ അക്ഷരങ്ങളിൽ ഒളിച്ചിരുന്ന ജീവിതങ്ങളുടെ…
ക്രിസ്തുമസ് എനിക്കു പ്രിയപ്പെട്ടതാവുന്നത്
രചന : മാധവ് കെ വാസുദേവ് ✍ ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന…
പറയാനുള്ളതും കേൾക്കാനുള്ളതുമായ വാക്കുകൾ
രചന : സഫി അലി താഹ✍ “ഹലോ…..എന്താ വിളിക്കാത്തത്?തിരക്കാണ്,ഒരു കാര്യം പറയാനുണ്ടായിരുന്നു പെട്ടെന്ന് പറയ്, ബിസിയാണ്.ഒന്നുമില്ല 😊പിന്നെ വിളിക്കാം.ഉം…..ഹലോഹലോ, പിന്നേ…..ഇന്ന് കുറച്ചേറെ ജോലിയുണ്ട്.ആഹ്.ഒരു കാര്യം പറയാനുണ്ടായിരുന്നു.നാളെ സംസാരിക്കാം.ആഹാരം കഴിച്ചിട്ട് ഉറങ്ങിക്കോ.ഉം.😊ഹലോ…എന്താ രാവിലെ തന്നെ?തിരക്കാണോ.കുറച്ച് തിരക്കുണ്ട്, പിന്നെ വിളിക്കാം ഞാൻ.ആഹ്.ഹലോ….നീ ഉറങ്ങിയോ?ഇല്ല,ഞാൻ കരുതി…
ക്രിസ്തുമസ്.
രചന : ബിനു. ആർ.✍ ആകാശമാർഗേ ഗമിച്ചീടുമൊരുചെറുവാൽനക്ഷത്രം കണ്ടുവയോധികർ കൗതുകമോടെആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽ-തൊട്ടിയിൽ പിറന്നൊരു കോമളനെ!പിന്നീടുജന്മാന്തരമായ് വന്നൊരാപീഡനങ്ങളെല്ലാംപിന്നിട്ടുപോന്നതാംദൗർബല്യങ്ങളെല്ലാംഒറ്റയ്ക്കെടുത്തുച്ചുമലിൽ വച്ചുമറിയത്തിൻ പുത്രനാം യേശുനാഥൻ!കാലങ്ങൾ പിന്നിട്ട രാത്രികളിലെല്ലാംകാതങ്ങൾ കൈയ്യേറിയ നേരത്തിലെല്ലാംവന്നുപിറന്നൊരു ഗോശാലനാഥനെവാനോളം വന്ദിക്കുന്നു മാലോകരെല്ലാം!പീഡനത്തിൻ കൈപ്പുനീർ കുടിച്ചവരെല്ലാംപിന്നിട്ട ദയാവായ്പ്പുകൾ അറിഞ്ഞവരെല്ലാംപാടിപ്പുകഴ്ത്തുന്നു ആലേലൂയ!ആലേലൂയ!ജന്മശിഷ്ടത്തിന്റെ ആവേശമോടെ!
നങ്കൂരമിട്ട ചരിത്രം……⚓
രചന : മൻസൂർ നൈന✍ ഹാർബർ പാലവും , ഐലന്റും പിന്നെ റോബർട്ട് ബ്രിസ്റ്റോയും…… കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലന്റിന്റെ രാത്രി നിശബ്ദതയിൽ ഒരൽപ്പ സമയം ചിലവഴിക്കാനാണ് സുഹൃത്ത് മഹമ്മൂദ് പൂത്തറക്ക് ഒപ്പമെത്തിയത് . ആളും , ആരവവുമായി ഒരു കാലത്ത് കണ്ണിമവെട്ടാതെ…
രാമാനുജന്റെ ജന്മ ദിനം അഥവാ ദേശീയ ഗണിതദിനം……
രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും ഗണിതത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത് .1887 ഡിസംബർ 22-ന് തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാറിന്റെയും കോമളത്തമ്മാളിന്റെയും അഞ്ചു മക്കളിൽ മൂത്ത…
“സാരല്ല്യാ, ഒക്കെ ശരിയാവും
രചന : വാസുദേവൻ. കെ. വി✍ ” ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞെങ്കിലും മുപ്പത്താറാമത്തെ വയസ്സിലാണ് അമ്മ എന്നെ പ്രസവിക്കുന്നത്. അന്നത്തെ രീതിയനുസരിച്ച് ഒരു മുത്തശ്ശി വരെയാകാവുന്ന പ്രായം. ഉണരാൻ കൂട്ടാക്കാത്ത അടിവയറിന്റെ ഭാരവുമായി എനിക്കുവേണ്ടി കാത്തിരുന്ന അവരുടെ നീണ്ട പതിനാറ്…
ദേശീയ ന്യൂനപക്ഷാവകാശ ദിനം..
രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍ ഡിസംബർ 18 ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷാവകാശ ദിനമായി ആചരിക്കുന്നു.ന്യൂനപക്ഷ അവകാശങ്ങൾ എന്നത് വംശീയവും ലിംഗപരവുമായ വർഗ്ഗപരവും മതപരവും, ഭാഷാപരവും തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ആണെന്ന് പ്രാഥമികമായി പറയാം .എന്നാൽ ഒരു പ്രാദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്…
സീത
രചന : ജയശങ്കരൻ ഒ.ടി.✍ രാവണാപത്തു ബോധ തലങ്ങളിൽ ലോകത്തെപലതായി ദർശിക്കുന്നവനേഇരുപതു കൈകളെ കൊണ്ട് കൈലാസത്തോളം വലിയ ആത്മബോധത്തെഅമ്മാനമാടുന്നവനേവൈതാളികരുടെ അനൃതവചനംകൊണ്ട് മയപുത്രിയുടെ സ്വരത്തിൽ ആസുര പ്രണയത്തിന്റെപ്രലോഭനം പരത്തുന്നവനേനിനക്കറിയാം വിരുദ്ധ കഥനം കൊണ്ട്ഇഷ്ട മുദ്രകൾ കൂട്ടാൻ കഴിയുമെന്ന്.ഞാൻ ജനകപുത്രി സീതഅശോകത്തിന്റെ പൂക്കളെക്രോധത്തിൽ നിന്നും…