ആ കുഞ്ഞിപ്രായത്തിൽ,
രചന : S. വത്സലാജിനിൽ✍ ആ കുഞ്ഞിപ്രായത്തിൽ,അമ്മയേം കൊണ്ട്ഒറ്റയ്ക്ക്ആസ്പത്രിയിലേയ്ക്ക് പോകുമ്പോൾ,ഇത്രേം വലിയൊരു ഉത്തരവാദിത്തംഅച്ഛൻമറ്റാർക്കും നൽകാതെതനിക്ക് മാത്രമായി നൽകിയതിൽ ഗമയുടെ ഒരല്പം ലേപനം പുരട്ടി ആശ്വസിച്ചു കൊണ്ടവൾപരിഭ്രമം ഒതുക്കിപിടിച്ചു, ആത്മവിശ്വാസത്തോടെയാണ്നടന്നത്. അത് പിന്നേം വരും കാലത്തേയ്ക്കുള്ളൊരു തുടർയാത്രയുടെമുന്നോടി ആയിരുന്നു എന്ന് മാത്രം!അച്ഛനന്ന്,ജോലിസംബന്ധമായിഒരിടംവരെഅത്യാവശ്യമായിപോകേണ്ടതുണ്ടായിരുന്നു.അതിനാലാണ്, കുട്ടിയായ…