മതാതീത സൃഷ്ടികൾ
രചന : വാസുദേവൻ. കെ. വി✍ ദൈവപുത്രപ്പിറവി ഓർമ്മപ്പെടുത്തി രാവിൽ തിളങ്ങുന്ന താരകങ്ങൾ.വൈദ്യുതിവെളിച്ചം പകർന്ന് ചോട്ടിലും വർണ്ണനക്ഷത്രങ്ങൾ തൂങ്ങിയാടുന്ന ചാരുത.പിറവിക്കും, ഉയിർത്തെഴുന്നേൽപ്പിനും പ്രകൃതിപോലും ശാന്തസുന്ദരം.“…വലകരമതിനെ ഉയർത്തിവലിയോരിടയനാം യാഹോവൻകനിവൊടനുഗ്രഹമണയ്ക്കാൻതുണയ്ക്കായി വരണേ..ഒരുമിച്ചൊരേക മനസ്സായിശ്രുതിചേർത്തു നീതി നിറവായിസുവിശേഷ സുഖം കലരുന്ന ജനംനിറയും നിലമായി പോരുളായി നെറിയായിപകരാവോ…