ബേത്ലഹേമിനായ് ഒരു വിലാപം ! (കവിത)🌿
രചന : കമാൽ കണ്ണിറ്റം ✍ അപ്പത്തിൻ്റെ വീട്*ഇന്ന് മാംസത്തിൻ്റെ വീടായി …!തിരുപ്പിറവിയുടെ പുൽകൂട്…മാംസ ഗന്ധപ്പുകയിൽ വീർപ്പുമുട്ടുന്നു!സമാധാനത്തിൻ്റെ ശാന്തിപ്പിറാക്കൾ ചുട്ടെരിക്കപ്പെടുന്നു.കൊലപാതകത്തിൻ്റെദംഷ്ട്രങ്ങളും നഖങ്ങളുമാഴ്ത്തികഴുകൻമാർ ചിറകുവീശുന്നു!ഹാ…. ബത്ലഹേം…നിൻ്റെ ഹൃദയം മുറിപ്പെടുന്നു…!നീയിന്നൊരു യുദ്ധത്തിൻ്റെ ഭവനമായിരിക്കുന്നു…!‘ലാമു’ദേവനും ദേവി ‘ലഹാമു’വുംഅവരുടെ ക്ഷേത്രത്തിൽ നിന്നും കുടിയിറക്കപ്പെട്ടിരിക്കുന്നു ….അവരുടെ സമാധാന ഗീതങ്ങൾക്ക്…