ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

കരിനിഴൽ.

രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..

വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!

രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച്…

ജൻമദിനമെത്തുമ്പോൾ .

രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ നാം ഓരോരുത്തർക്കും കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു. പിറന്നാളിനാശംസയേ കുന്ന നേരമിൽ…

പുട്ടും, പ്രവാസിയും.

രചന : മനോജ്‌ കാലടി ✍ പുട്ടിനും ചിലതൊക്കെ പറയാനുണ്ട്.. പുട്ടും പ്രവാസിയും ഒരുപോലെ വേവുന്നവർ.. ഉള്ളിൽ തിളയ്ക്കുന്ന ജീവിതസത്യത്തിൽചൂടേറ്റു വേവുന്നു പാപിയായോരു ഞാൻജീവിതപാഠത്തിൻ നേരിന്റെയാവിയിൽസാഹചര്യങ്ങൾതൻ രൂപം ഗ്രസിച്ചു ഞാൻ. ഒരു തവിവെള്ളത്തിൽ കണ്ണുനീരുപ്പേകിഎന്തിനായെന്റെ ഹൃദയംകവർന്നു നീ?ഞങ്ങൾക്കിടയിൽ നീ പണിതില്ലയോകപട സ്നേഹത്തിന്റെ…

കള്ളക്കണ്ണനെ

രചന : ദീപക് രാമൻ✍ കണ്ടുകണ്ടു കണ്ടുകണ്ടൂകള്ളക്കണ്ണനെ കണ്ടൂ ഞാൻഗുരുവായൂരമ്പലമുറ്റത്ത്ഓടികളിക്കണ കണ്ടൂ ഞാൻവന്നുനിന്നു എൻ്റെ മുന്നിലുംഓടക്കുഴലും പിടിച്ചോണ്ട്മാറോട് ചേർത്തുപിടിച്ചെന്നെകള്ളച്ചിരിയും ചിരിച്ചോണ്ട്ഗുരുവായൂരെത്താൻ എന്തേഇത്രയും കാലം വൈകീന്ന്തെല്ലൊരൽപം ഗൗരവമോടെകണ്ണൻ കാതിൽ ചോദിച്ചുഎന്തുചൊല്ലും എന്ത് ചൊല്ലുംഎന്നറിയാതെ നിന്നൂഞാൻകണ്ണടച്ച് മെല്ലെത്തുറന്നപ്പോൾകാണുവാനില്ല കരിവർണ്ണനെ…എങ്ങുപോയി എങ്ങ് പോയിഗോപകുമാരനൊളിച്ചിരിപ്പൂ…ഗോപികമാരൊത്ത് കണ്ണൻവൃന്ദാവനത്തിൽ പോയൊളിച്ചോ…കണ്ടുകണ്ടു…

അവസാനത്തിന്റെ ആരംഭം

രചന : ജെയിൻ ജെയിംസ് ✍️ തിരക്കേറിയ തെരുവിന്റെ മൂലയിൽസൂര്യനേരങ്ങളിലും അമാവാസിയിലെഅന്ധകാരം നിറഞ്ഞത് പോലുള്ളആ സ്ഥലത്ത് നമുക്ക്ഓം ചന്ദ്രക്കല കുരിശ്എന്നീ മൂന്ന് ചിഹ്നങ്ങളാൽഅടയാളപ്പെടുത്തപ്പെട്ടതെങ്കിലുംആത്മാവ് നഷ്ടപ്പെട്ട മൂന്ന്ഇരുണ്ട കെട്ടിടങ്ങൾ കാണാംഅവിടെ ഒത്തിരി അകലെഒരു മരച്ചുവട്ടിൽമൂന്നുപേരെ ഞങ്ങൾ കാണുന്നുനരച്ച ചാരനിറ വസ്ത്രങ്ങൾ ധരിച്ചമൂന്നുപേർ നിരന്നിരുന്ന്പാദരക്ഷകൾ…

അപ്രശസ്ത കവി

രചന : കലാകൃഷ്ണൻ – പൂഞ്ഞാർ ✍ പരംപരാഗത കേസരമല്ലആശയകേസര മാനസപുഷ്പംമനം പരാഗ,സുകേസരസൂനംപടരുന്നൂ വസനഗണം വഴിപകരുന്നൂ ശതശത,ജന്മനിദേഹദേഹികളറിയാതറിയാതെഅവനവ ചിന്തകളിൽ മുഴുകേമറ്റൊരു ചിന്തയെയെങ്ങനറിയാൻ?മനവന മലരിൻ സൗഗന്ധികംഇത, ഞാനെഴുതീടുന്നു ഇവിടെഅപ്രശസ്ത കവിഞാ,നറിയുകാവനമദ്ധ്യേ കൊഴിഞ്ഞുമറയും പൂജനമനങ്ങളിലറിയാതങ്ങ്പൂജകനറിയാതറിയാതങ്ങ്ശിലയുടെ മാറിൽ ഞാലാതങ്ങിനെപരംപരാഗത കേസരമല്ലആശയകേസര മാനസപുഷ്പംമനംപരാഗ,സുകേസരസൂനം!!

പറിച്ച് നടുന്നു ..

രചന : ഷമാസ് കീഴടയിൽ ✍ ഉമ്മറത്തിരുന്ന്കുട്ടികൾ മഴകാണുന്നുമഴ തോരാൻ കാത്തിരിക്കുന്നശലഭങ്ങളെ പോലെമഴ പെയ്യുമ്പോൾശലഭങ്ങൾ എവിടെയായിരിക്കുംനനയാതിരിക്കുന്നത്അവയ്ക്ക് വീടുണ്ടാവുമോആരെങ്കിലും കണ്ടിട്ടുണ്ടോമഴ പെയ്യുമ്പോൾനെറ്റിയിൽ കൈ വച്ച്ദൂരെനിന്നാരോ വരുന്നുണ്ടോഎന്ന് നോക്കുന്നപോലെ വീട്പൂമുഖത്ത് ചായ്ച്ചു കെട്ടിയചായ്പ്പ് കൊണ്ട് എന്നെനോക്കുന്നുണ്ടാവണംഉമ്മറത്തപ്പോൾ എന്റെപ്രണയവള്ളിയും പൂക്കളുംമഴച്ചാറലിലേക്ക് തലനീട്ടുംപൊടിയടങ്ങാത്ത കാറ്റിൽഞാനെന്നെ ഒരു മഴയത്തേക്ക്പറിച്ച്…

ഉപ്പുകല്ലുകൾ

രചന : ബാബു തില്ലങ്കേരി✍ നിഴലിൽ നിലാവിൻ തുള്ളികൾകടൽപ്പരപ്പിലുറ്റിവീഴുമ്പോൾമൗനത്തിലാണ്ടനിൻ ഹൃദയംതുടിച്ചുതുള്ളുന്നുവോ ;ഒരുനേർത്ത ഗദ്ഗദം പോലെ. തുടികൊട്ടുമാകരൾസ്പന്ദത്തിലിത്തിരിനേരംഞാനൊന്നുതൊട്ടിരിക്കട്ടെ,ത്രസിച്ചിമചിമ്മുമാമയില്പ്പീലിക്കണ്ണിലൊന്നുഞാനെന്റെ ചുടുനിശ്വാസം വിടട്ടെ. ഓർമ്മകൾ കാത്തിരിക്കുന്നുനൊന്ത് പിടഞ്ഞുവീണപ്രണയകുടീരത്തിനരികെ,മുല്ലമൊട്ടുകൾ മണം പരത്തുമാ-കേശത്തിലന്നുതഴുകിയതോർത്ത്. ഇന്നുനീയൊരു ചലിക്കാത്തവെറും നിദ്രപോലൊരു സ്പന്ദനം,കാലിട്ടിളക്കും കടലുപ്പുവെള്ളത്തിൽ നിലാവെളിച്ചമൊരുകാൽക്കൊലുസ്സുപോൽനിന്നിൽ ഞാൻ ചുറ്റിവരിയുന്നു.

ഇതു വായിക്കാതിരിക്കല്ലേ?

രചന : ഷാജു വി വി ✍ ഇതു വായിക്കാതിരിക്കല്ലേ. പുലർച്ചെ രണ്ടു മണിയായിക്കാണണം. പെരുമഴയും ഭയങ്കര കാറ്റും ഇടിമിന്നലും ഒക്കെ ഉണ്ട്.ഞാൻ ഒരു വിചിത്രസ്വപ്നത്തിലായിരുന്നു. ഇസ്രായേൽ, ഫലസ്തീൻ വിഷയത്തിൽ അനുരഞ്ജനച്ചർച്ചകൾക്കായി ഇരുകൂട്ടർക്കും സ്വീകാര്യനായ ഏക ക്ഷണിതാവ് എന്ന നിലയിൽ ഞാൻ…