മാനിഷാദ …. Madhav K. Vasudev
കവിതയ്ക്കൊരു കഥയുണ്ട്കണ്ണീരിന്‍ ചുവയുണ്ട്വിരഹത്തില്‍ വേര്‍പ്പെട്ടപ്രണയത്തിന്‍ ചൂടുണ്ട്.നിണമുതിരും പ്രാണന്‍റെനോവിന്‍റെ കനലുണ്ട്അമ്പേറ്റു പിടയുന്നൊരുസ്നേഹത്തിന്‍ ചെന്നിണമുണ്ട്.അകലുന്ന ജീവന്‍റെതുടിനില്‍ക്കും താളത്തില്‍ചിരിക്കുന്ന മനമുണ്ടതിലൊരുകാട്ടാളരൂപവുമുണ്ട്.കവിതയ്ക്കൊരു കണ്ണുണ്ട്മിഴിനീരിന്‍ ഉപ്പുണ്ട്‌തീരത്തൊരു സന്ധ്യയിലഴിയുംമണ്‍പ്പുറ്റിന്‍ ജടയുണ്ട്അതിലുരുകും മനസ്സിന്‍റെഅണയാത്തൊരു തിരിയുണ്ട്.കവിതയ്ക്കൊരു നനവുണ്ട്അതിലൊഴുകും വാക്കുണ്ട്തടയുന്നൊരു നാവുണ്ട്അതുകേള്‍ക്കെ മാനം പോയൊരുകാട്ടാളമനസ്സുണ്ട്കവിതയ്ക്കൊരു മുഖമുണ്ട്മിഴിനീരിന്‍ ചാലുണ്ട്നോവിന്‍റെ നീറ്റലുമുണ്ട്അതിലെരിയും മനസ്സുണ്ട്.
