ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

 സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചിരിക്കുന്നത്. 37 വയസായിരുന്നു ഇവർക്ക്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവും മൂന്ന് മക്കളും നാട്ടിലാണ് ഉള്ളത്.10 വർഷത്തോളമായി സൗദിയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ നാല് വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതരും സാമുഹ്യപ്രവര്‍ത്തകരും രംഗത്തുണ്ട്.

By ivayana