രചന : കെ.ആർ.സുരേന്ദ്രൻ✍️ മഹാനഗരജാലകങ്ങൾഅടയാറില്ല.അടക്കാനാവില്ല.മഹാനഗരജാലകങ്ങൾഎപ്പോഴുംപ്രകാശത്തിന്റെതാവളങ്ങൾ.നീലാകാശത്ത്മേഘക്കൂട്ടങ്ങളലയുന്ന പോലെരാവും, പകലും നിലക്കാത്തആൾക്കൂട്ടമേഘപ്രയാണങ്ങൾ താഴെ.അസ്തിത്വംഅസംബന്ധമെന്ന്,വിരസമെന്ന്,നിരർത്ഥകമെന്ന്തരിശുനിലങ്ങളെപ്പോലെവർണ്ണരഹിതമെന്ന്മഹാനഗരംക്ലാസ്സെടുക്കുന്നു.മഹാനഗരജാലകങ്ങളിലൂടെപുറത്തേക്ക്കണ്ണുകളെപറഞ്ഞ് വിടുമ്പോഴൊക്കെഅഹന്തയുടെഊതിവീർപ്പിച്ചബലൂണായി ഞാൻനാലാം നിലയിലെഅപ്പാർട്ട്മെന്റിന്റെപടവുകളൊഴുകിയിറങ്ങിആൾക്കൂട്ടങ്ങളുടെലഹരിയിൽ മുങ്ങി,ഒഴുകുന്നനദിയിലൊരുബിന്ദുവെന്നപോലെഅലിയുന്നു.എന്റെ നിസ്സാരതയുടെമൊട്ടുസൂചിഎന്റെ അഹന്തയുടെഊതിവീർപ്പിച്ച ബലൂണിനൊരുകുത്തുകൊടുക്കുന്നു.ഒരു മണൽത്തരിയുടെലാഘവത്വംകൈവരുന്നു.എന്നെ ഞാനറിയുന്നു.