താളലയം ……….. Mohandas Evershine
രാവിലെ തന്നെ മഴ തുടങ്ങി….മഴയോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടെനിക്ക്. പക്ഷെ ഇന്ന് ഒന്ന് മാറി നില്കാമായിരുന്നില്ലേ നിനക്ക് !അല്ലെങ്കിലും എന്റെ പരിഭവം നിനക്കല്ല എല്ലാർക്കും തമാശയാണ് സന്ധ്യേ… എടീസന്ധ്യേ… ഈ പെണ്ണ് എന്തെടുക്കുവാ.അമ്മയുടെ വിളികേട്ട് ഞാൻപെട്ടെന്ന് അടുക്കളയിലേക്ക്ചെന്നു…അമ്മ അപ്പോഴും പിറു പിറുക്കുകയാണ്…