ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

മഞ്ച് ഓണഘോഷം വർണ്ണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ ജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ…

തീർത്ഥയാത്ര

രചന : ശ്രീകുമാർ എം പി✍ ഇനിയൊരുനാൾ വരുംഅന്നെന്റെ കവിതതൻഇതളുകളൊക്കെകൊഴിഞ്ഞു പോകുംഇളംവെയിൽപോലെതിളങ്ങുന്ന കാന്തിയുംഇമയടച്ചു വെട്ടംമറഞ്ഞു പോകുംഇടറാതെ കാത്തൊ-രീണങ്ങളൊക്കെയുംപലവഴി ചിതറിപിരിഞ്ഞുപോകുംഉലയാതെ നോക്കിയരൂപലാവണ്യങ്ങൾഊർന്നുവീണെങ്ങൊമറഞ്ഞുപോകുംഊതിവിളക്കിയകണ്ണികളോന്നായ്ഉടഞ്ഞവയെങ്ങൊചിതറിപ്പോകുംഇനിയൊരുനാൾ വരുംഅന്നീ മനസ്സിലെമൺതരിയൊക്കെയുംവരണ്ടുപോകുംനീരറ്റുണങ്ങിയാഭൂമിയിൽ പിന്നൊരുപുൽനാമ്പു പോലുംമുളയ്ക്കുകില്ലപിന്നൊരു നാൾവരുംഅന്നേയ്ക്കു ഞാനുമെൻകവിതയെപ്പോലെശുഷ്ക്കമാകുംകണ്ണിന്റെ വെട്ടവുംകാതിന്റെയിമ്പവുംകരളിന്റെ കാന്തിയു-മകന്നുപോകുംവേരറ്റുപോയയെൻകാവ്യലതയുടെവേർപാടു പോലു-മറികയില്ലപിന്നൊരുനാൾവരുംഅന്നേയ്ക്കു ഞാനുമെൻകവിതയെപ്പോലെപറന്നുപോകുംഅറിയാത്തൊരാ മഹാ-കാവ്യലോകത്തിലേ-യ്ക്കാനന്ദമോടെപറന്നുപോകുംഅറിയാത്തൊരാ മഹാ-കാവ്യലോകത്തിലേ –യ്ക്കാനന്ദമോടെലയിച്ചുചേരും.

കെ. ജി . ജനാർദ്ധനന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കണ്ണീർ പൂക്കൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ധനൻ വെസ്റ്റ്ചെസ്റ്റർ…

ചരിത്രമായി ഫൊക്കാന ഓണാഘോഷം

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി .സി : ഫൊക്കാനയുടെ നാല്‌പതാമത്‌ വർഷം കൊണ്ടാടുബോൾ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിക്കുന്നതായി “ഫൊക്കാന പൊന്നോണം” . ഫൊക്കാനയുടെ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും സംഘടനാ…

ഗതി മാറി ഒഴുകുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നിനച്ചിരിക്കാതെ ഒരതിഥി വരാനുണ്ട്. പറയാതെ അറിയാതെ വിളിക്കാതെ . സ്വീകരിക്കാൻ മനമില്ലാ മനസ്സോടെ ഒരുങ്ങിയിരുന്നേ പറ്റു. സ്വച്ഛമായൊഴുകിടും ജീവിതത്തിൻഗതി മാറ്റുവാൻ ചരമകുറിപ്പുമായിനിനച്ചിരിക്കാതന്നതിഥിയായ് കൂട്ടായ്വിരുന്നെത്തി പേര് വിളിച്ചു കൊണ്ട്പുലരിയിൽ പൂമേനി തന്നിൽ പൊതിഞ്ഞുള്ളപുടവയ തൊക്കെ അഴിച്ചു…

💞 വിരഹം 💕

രചന : പിറവം തോംസൺ ✍ സുസ്മിതേ, നിന്നെ നിർവൃതയാക്കിയവിസ്മയപ്പൂനിലാവെങ്ങു പോയി?നിർമ്മലേ, നിന്നെ നീലാമ്പലാക്കിയനിസ്തുല നീല നിലാവെങ്ങു പോയി?ഓടക്കുഴലൂതി, മാരിവില്ലാക്കുംകോടക്കാർവർണനിന്നെവിടെപ്പോയി?മഞ്ജീര ശിഞ്ജിത മഞ്ജു മന്ത്രണം,കാഞ്ചനക്കിങ്ങിണി മന്ദ്ര മധുരം,മഞ്ഞപ്പട്ടണിഞ്ഞ മുഗ്ധ മന്ദഹാസം,മുദ്രക്കൈ,യിവയൊക്കെയെങ്ങുപോയിസുസ്മിതേ, നിന്നെ വിശ്രുതയാക്കിയസുസ്മേരപ്പൂനിലാവെങ്ങു പോയി?മായയെല്ലാമെന്നു മാളോരറിയാൻമായാമയനെങ്ങോ മറഞ്ഞതാകാം!നീലക്കുറിഞ്ഞികൾ പൂക്കുന്ന മേട്ടിൽനീരദ പാളിയായ്…

വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പുതിയ സാരഥികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ബിജു ചാക്കോ, സെക്രട്ടറി സക്കറിയ മത്തായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന്…

ജീവിതം സാമ്പത്തികമാപിനിയാകുമ്പോൾ

രചന : റഫീഖ് ചെറുവല്ലൂർ ✍ സാമ്പത്തീകചർച്ചകളിലേക്കു ജീവിതം കൂട്ടിമുട്ടുമ്പോഴാണത്രെസ്നേഹബന്ധങ്ങൾ പോലും ഗൗരവതരമാകുന്നത്. കരുണയുംപ്രണയവും പരിഗണനയും ധാർമ്മികത പോലും മറികടക്കാനറച്ചു നിൽക്കുന്ന മാപിനി!ജന്മനാ ലാഭേച്ഛുവായ മനുഷ്യന്റെ ഘടനയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം?ജീവിക്കുവാനും ജീവിപ്പിക്കുവാനും വേണ്ടി ആരുടെ മുന്നിലും തല കുനിക്കാതെ മാർഗംതേടിയിറങ്ങിയവർക്കെന്നും കുറ്റപ്പെടുത്തലുകളും…

സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വാർഷിക സുവിശേഷ കൺവെൻഷൻ സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ ന്യൂയോർക്ക് ക്വീൻസിൽ – ചിറമ്മേലച്ചൻ മുഖ്യ പ്രസംഗികൻ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ക്വീൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വാർഷിക സുവിശേഷ കൺവെൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ ഒക്ടോബർ 1 ഞായർ വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church,…

കണ്ണിര് വിൽക്കുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ 1993 മാർച്ച് മാസം . സുഡാൻ ആഭ്യന്തരയുദ്ധം മൂലം കൊടും പട്ടിണിയിലമർന്നിരിക്കുന്നതിന്റെ നേർചിത്രം പ്രശസ്ത ദക്ഷിണാഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ്‌ കെവിൻ കാർട്ടർ “കഴുകനും കൊച്ചു കുട്ടിയും”എന്ന തലക്കെട്ടോടെ ലോകത്തിനു മുന്നിലെത്തിച്ചപ്പോൾ ഏവരും നടുങ്ങി. പട്ടിണി…