ഒരു തൈ നടാം നമുക്കൊരു തൈനടാം
മണ്ണിന്റെ മാറിൽ ബലമേകുവാനായ്
ഒരു തൈ നടാം നല്ലൊരു നാളെയ്ക്കായ്
വെള്ളം പകർന്നതിൻ വേരുകളോടിച്ചു
നാളെ തളർച്ചയ്ക്കു തണലേകിടാം
താനെയിവിടെ മുള പൊട്ടും തൈകളെ
തൊട്ടു തലോടിയൊന്നോമനിക്കാം
മണ്ണിനും മനുഷ്യനും ജീവനായ് മാറുന്ന
മരമാണ് വരമെന്ന തോർത്തിരിക്കാം
മഴയൊന്നു പെയ്യുവാൻ കാടൊന്നു കാക്കണം
മഴ കൊണ്ട് കുളിർ കൊള്ളും
മനുജരെല്ലാം
ഓർക്കണം മോരോ ശ്വാസഗതിയില്യം
മരമൊന്നു നടണമിവിടെ നമ്മൾ
ഏറെ നടന്നു നാം മെയ് തളർന്നീടുമ്പോൾ
കുളിർ കാറ്റു തന്നിടു മമ്മ മരം
മാമ്പഴക്കാലം കഴിഞ്ഞിടും നേരത്ത്
വെട്ടിയരിയല്ല മാങ്കൊമ്പുകൾ
മരമല്ല ആ മര ചോട്ടിലെ മാമ്പഴക്കാലവും കാറ്റുമേ കൊണ്ടിടാവു
ആ മരമങ്ങനെ ആ ഗ്രാമ വീഥിയിൽ
നിൽക്കട്ടെ നാളെ തണലു പെയ്യാൻ.
ജിജി കേളകം

By ivayana