ശെടാ ആ സൈക്കിളിന്റെ ചാവി ഇവിടെ വെച്ചിട്  കാണുന്നില്ലല്ലോ, എടാ റെജിയെ നീ കണ്ടാ, പലചരക്കു കട പൂട്ടുന്നതിനു മുന്നേ അവിടെ എത്താനുള്ളതാ, അപ്പൻ ധൃതിയിൽ വിളക്കിന്റെ കീഴിലും മേശ വിരി കുടഞ്ഞും അടുക്കള വാതിലിന്റെ കൊളുത്തിലും മറ്റും തപ്പുന്നത് സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു റെജി, അപ്പന്റെ നെറ്റി വിയർക്കാൻ തുടങ്ങി ,“ഈ കറന്റും പോയല്ലോ ,ഇനി അതെങ്ങനെ കണ്ടു പിടിക്കും” , അപ്പൻ തോര്തെടുത്ത വീശാൻ തുടങ്ങി , അഴിച്ചു വിട്ട കാളയെ പോലെ അപ്പൻ ആ വീട് മുഴുവൻ ഉഴുതു മറിച്ചു, ഒടുവിൽ ഹാളിലെ കസേരയിൽ കണ്ടു കിട്ടി , ഹ നീ ഇത് കണ്ടില്ലയോ റെജിയെ ,എന്റെ കൂടെ നടന്നിട്ടു . ഇല്ല എന്ന് റെജി പറഞ്ഞിട് ഒന്ന് ചിരിച്ചു , നീ എന്നാത്തിനാടാ ചിരിക്കുന്നേ, ഉം ഉം ചിരിച്ചോ ,ഹ ഹ *

ജോക്കുട്ടൻ പൊരിഞ്ഞു പിടിച്ച എഴുത്തു കാഴ്ചവെച്ചോണ്ടിരിക്കുന്നു അന്നത്തെ പരീക്ഷയിൽ , അവൻ ഒരു എസ്സയ് എഴുതി ഒരു ഷീറ്റ് മാറ്റി വെക്കുന്നത്  റെജി കണ്ടു , പരീക്ഷ അവസാനിക്കുന്നതിനു തൊട്ടു മുന്നേ പേപ്പർ മുഴുവൻ നൂലേൽ കൊരുക്കുന്നതിനായി ജോക്കുട്ടൻ പേപ്പർ തപ്പി നോക്കിയതും തലയിൽ കൈ വെച്ച്,കുനിഞ്ഞും തിരിഞ്ഞും ബെഞ്ചിനടിയിൽ ഒക്കെ നോക്കി ,ജോക്കുട്ടൻ വിയർക്കാൻ തുടങ്ങി , ,റെജിയെ തിരിഞ്ഞു നോക്കി, നിസ്സംഗതയോടെ എന്തൊക്കെയോ പറയാൻ ശ്രമിച്ചു, പേപ്പർ കാണുന്നില്ല എന്ന് നഖം കടിച്ചോണ്ടു അവൻ വിഷമത്തിൽ പറഞ്ഞു ,റെജി അവിടെ ഒക്കെ അവന്റെ തിരച്ചിലിൽ സഹായിച്ചു,ഒടുവിൽ ടീച്ചർ പേപ്പർ വാങ്ങാൻ വന്നപ്പോ കാര്യം പറഞ്ഞ ജോക്കുട്ടൻ ,ടീചെർന്റെ സഹായത്താൽ ആ പേപ്പർ മേശയുടെ അടിയിൽ നിന്നും കണ്ടുപിടിച്ചു **

*ചേച്ചിക്കുള്ള സ്ത്രീധന തുക വീട്ടിൽ വെച്ചത് കാണാനില്ല എന്ന് ഉഗ്രൻ വാർത്ത കേട്ടിട്ടാ റെജി ഉറക്കം എഴുന്നേറ്റ… ‘അമ്മ ഇടയ്ക് ഇടയ്ക് അപ്പന് ചൂട് വെള്ളം കൊണ്ട് കൊടുക്കുന്നു, ബൈബിൾ വായിച്ചു കൊടുക്കുന്നു ,അമ്മമ്മയെ ചേച്ചി ആശ്വസിപ്പിക്കുന്നു, ചേച്ചിയെ അമ്മമ്മ തിരിച്ചു ആശ്വസിപ്പിക്കുന്നു ,പോയെടി എലാം പോയെടി, നിന്റെ മോൾക് യോഗമില്ല… എന്ന് അപ്പൻ , കർത്താവ് അരുൾ ചെയ്യുന്നു എന്ന് ‘അമ്മ . ചേച്ചി തല ചുറ്റി വീണു , അവളെ വെള്ളം കുടഞ്ഞു എഴുനേൽപിച്ചു റെജി , അവളുടെ ആ തെളിഞ്ഞ മുഖം കണ്ടു ആനന്ദിച്ചു  ,ഇനി ഇപ്പൊ ആ തെക്കേ മൂലയിലെ ഭിത്തി അലമാരയിൽ എങ്ങാനം നിങ്ങൾ കൊണ്ട് വെച്ചോ മനുഷ്യ , അവിടെങ്ങും ഇല്ല ഞാൻ നോക്കിയതാ എന്ന് അപ്പൻ തറപ്പിച്ചു പറഞ്ഞെങ്കിലും ‘അമ്മ തെക്കേ മുറി ഒരു യുദ്ധക്കളത്തിനു സമമാക്കി, തുണി മുഴുവൻ ധൃതിയോടെ വാരി പുറത്തിട്ടു ‘അമ്മ അലക്കാൻ ഇത്രെയും ആവേശത്തെ കാട്ടിയിട്ടില്ല എന്ന് റെജിക്ക്‌ തോന്നി , ഹ ദാണ്ടെ കിടക്കുന്നു നിങ്ങടെ പൈസ , ഇത്തിരിയെങ്കിലും സൂക്ഷിപ്പ് വേണം മനുഷ്യനെ , കർത്താവിനു സ്തോത്രം , അപ്പൻ ആ തോര്തെടുത്തു വിയർപ്പു തുടച്ചു മാറ്റി , ചേച്ചിക്ക് മംഗല്യ യോഗം തെളിഞ്ഞു കണ്ടു 


പക്ഷെ റെജി നീ എന്തായാലും ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല ,ലൈഫ് ആവുമ്പൊ ഒരു ത്രില്ല് ഒക്കെ വേണ്ടേ എന്റെ സുകു ഏട്ടാ ,എന്ത് ത്രില്ല് എഡോ സുകു ഏട്ടാ ,ഇപ്പൊ നിങ്ങടെ കയ്യിൽ എത്ര രൂവയുണ്ട് ,അതിപ്പോ…..  പോക്കറ്റിൽ തപ്പിയിട്ടു സുകുവേട്ടൻ പറഞ്ഞു ,അതുകൊണ്ട് നമുക് ഒരു പൈന്റ് മേടിക്കാമെന്നു വെക്ക് , സിവിലിൽ പോയ് കൗണ്ടറിൽ നിക്കുമ്പോ നിങ്ങടെ കയ്യിൽ വെച്ച പൈസ കാണാൻ ഇല്ല,അപ്പൊ എന്തായിരിക്കും നിങ്ങൾ ചെയ്യക , അതിപ്പോ ഞാൻ സാധനം വേടിക്കാതെ തിരിച്ചു വരും അങ്ങനെ അല്ല നിങ്ങക്ക് ഒരു വെപ്രാളം വരില്ലേ ,ഉം ഉം വരും  എന്ന് സുകു ഏട്ടൻ പറഞ്ഞുഅത് ദൂരെ നിന്ന് നോക്കി കാണാൻ നല്ല രസാ, ഒരു പെനാൽറ്റി ഷൂറൗട്ടിന്റെ ആവേശമാ.. വെപ്രാളമാ അപ്പൊ നിങ്ങടെ മുഖത്ത് …
ആ പന്ത് അങ്ങ് എടുത്തു കൊടുത്തേക്ക്, ഇനി ഫുടബോൾ കളിയ്ക്കാൻ വന്നവന്മാർ തന്റെ തന്തയ്ക്കു വിളിക്കണ്ട എന്ന് പറഞ്ഞു റെജി സ്ഥലം വിട്ടു
ഒരു എത്തും പിടിയും കിട്ടാതെ സുകു ഏട്ടൻ കുനിഞ്ഞു ഫുടബോൾ എടുത്തു മേശപ്പുറത് വെച്ച്, ഇനി അവൻ എന്താ വല്ല പ്രാന്തുമാണോ ഏഹ്..

By ivayana