ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ആൾത്തിരക്കേറിയ തെരുവിൽചാവാലി പട്ടിയുമായി മുഷിഞ്ഞ വസ്ത്രത്തോടെ
പതിവുപോലെ വേണുഗോപാൽ ഇരുന്നു.
നീട്ടിയ കയ്യിൽ ആദ്യമായി ഏതാനും മുഷിയാത്തനോട്ട്കൾവച്ചുകണ്ടപ്പോൾ അത്ഭുതത്തോടെ തല ഉയർത്തിനോക്കി കണ്ടുമറന്നസ്ത്രീയുടെ മുഖം.
കുലീനത്വംതുളുമ്പുന്നസ്ത്രീയുടെകണ്ണിൽ കണ്ണുനീർഅണപൊട്ടിഒഴുകാൻതയ്യാറയി നിൽപ്പുണ്ടായിരുന്നു.
ഒരു വാക്കുപോലും മിണ്ടാതെ ആ സ്ത്രീ കാറിൽ കയറി യപ്പോൾ ഒരിക്കൽ കൂടി അവരു ടെ കണ്ണുകൾ ഉടക്കി.

ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായ ജോത്സ്ന എന്ന പതിനേഴ് കാരിയുടെ
പ്രസന്നമായ മുഖം വേണുവിന്റെ മുമ്പിൽ
തെളിഞ്ഞു വന്നു വേണു വേട്ടാ എന്ന വിളി
കാതിൽ അലയടിച്ചു.
ദേശസാൽകൃതബാങ്കിൽചുറുചുറുക്കൊടെ ജോലിചെയ്തുവന്നിരുന്നകാലത്താണ് വേണു ജ്യോത്സ്നയെ കണ്ടുമുട്ടുന്നത്
ബാങ്കിൽ നല്ല നിക്ഷേപമുള്ള ജ്യോൽസ്ന
യുടെ അച്ഛനുമായുള്ളസൗഹൃദംപതുക്കെ ജ്യോത്സ്നയുമായിഅടുപ്പത്തിലാകുകയും
പിരിയാൻ കഴിയാത്ത വിധം പടർന്നു പന്തലിക്കുകയും ചെയ്തു.
വേണു നീട്ടിപ്പിടിച്ച കൈകൾ താടിയിൽ ചേർത്ത് കൂനിക്കുടിയിരുന്ന് ഓർമ്മച്ചെപ്പ്
പതുക്കെ തുറന്നു.

അവരുടെ ബന്ധത്തിന് പച്ചക്കോടി കാണിച്ച അവളുടെ അച്ഛനോട്‌ ഏറെ ബഹുമാനമായിരുന്നു.
തന്റെ ബാങ്കിലെ പണമിടപാടിൽവന്ന പാകപ്പിഴയാൽജോലിനഷ്ടപ്പെട്ടപ്പോൾ കണ്ട ഭാവം നടിക്കാതെയായി.
“ഇനി നമുക്ക് വേർപിരിയാം അച്ഛന്റെ സമൂഹത്തിലെ നിലയും വിലയും നോക്കണ്ടേ “
“ഇനി അവളെ ശല്യംചെയ്യരുത് അവൾക്ക് നല്ല നല്ല ആലോചനകൾ വരുന്നുണ്ട് ഇനി നിങ്ങൾ കണ്ടുമുട്ടിയെന്നറിഞ്ഞാൽ”
വാക്കുകൾ മുഴുമിക്കും മുമ്പേ വേണു നടന്നു നീങ്ങി.
കോടീശ്വരനായഅച്ഛൻ ജ്യോത്സ്ന യെ വേറെ വിവാഹം കഴിപ്പിച്ചു
അവർക്ക് തന്നെക്കാൾ തന്റെ സ്റ്റാറ്റസ് ആണ് വലുതെന്ന് തിരിച്ചറിഞ്ഞ നിമിഷം വേണു തകർന്നുപോയി.

പിന്നീട് ഉയർ ത്തെഴുന്നേൽപ്പിന്റ നാളുകൾ പലജോലികൾ ചെയ്തു.
ആയിടക്കാണ് കനക ത്തെ വിവാഹം ചെയ്തത് സന്തോഷമായ ജീവിതം നയിക്കവെ ദുരന്തങ്ങൾ വേ ണുവിന്റെ
കൂടെത്തന്നെ ഉണ്ടായിരുന്നു തുച്ഛമായ വരുമാനം കുടുംബ ജീവിതം മുമ്പോട്ട് പോവാത്ത അവസ്ഥയിലേക്ക് നീങ്ങി.
“അല്ല വേണു വേട്ടാ ഞാനൊരു കാര്യംപറയട്ടെ ഒഴിവു കഴിവൊന്നും പറയേണ്ട.
കടക്കാരോട് മറുപടികൊടുത്തു ഞാൻ വലഞ്ഞു ഇനിയും തുടർന്ന് പോവാൻ കഴിയില്ല ഞാൻ വല്ല ജോലിക്കും പോവാൻ തീരുമാനിച്ചു “

വേണുവിന് ഒട്ടും ഇഷ്ടമായിരുന്നില്ലതന്റെ സ്നേഹനിധിയായ ഭാര്യ യെ ജോലിക്ക് വിടുന്നത് വേണുവിന്റെ അഭിമാന ബോധം ഉണർന്നു ഒടുവിൽ മനമില്ലാ മനസോടെ
ഒരുട്രാവൽഏജൻസിയിൽജോലിക്കയ ക്കാൻ സമ്മതിക്കേണ്ടിവന്നു.
കുറച്ചുകാലം കനകം ജോലി ചെയ്ത സ്ഥാപനം വഴി ഗൾഫിലേക്ക് കടൽകടക്കാൻഅവസരം വന്നു കനക ത്തിന്റെനിർബന്ധംകാരണംവേണുവിന് സമ്മതികാത്തിരിക്കാൻ പറ്റുമായിരുന്നില്ല..

“വേണു വേട്ടാ….. ചേട്ടന് ഇന്ന് വരുമാനമില്ലല്ലോ ഉള്ളകാലത്ത് കുടുംബം നന്നായി നോക്കിയില്ലേ നമ്മുടെ കടം വീട്ടാൻ ദൈവം കാണിച്ചു തന്ന വഴിയാണ്
ചേട്ടനെപിരിഞ്ഞിരിക്കാൻഇഷ്ടമുണ്ടായിട്ടല്ല ഇതല്ലാതെ വേറെ വഴിയില്ല “
“സാരമില്ല എന്തുചെയ്യാം ആയ കാലത്ത് കഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കിയ വലിയ വീട്
ആൾക്കാറുടെ മുമ്പിൽ ഞെളിഞ്ഞു നിൽക്കാൻ അതു മാത്രമല്ലേ ഉള്ളുഞാനിവിടെ തനിച്ചാണെന്നഓർമ്മ എപ്പോഴും വേണം “
വേണുവിന്റെമനസ്സിൽവേർപാടിന്റെ വേദന
മുള പൊട്ടാൻ തുടങ്ങി.

“വേണുവേട്ടാ അതെന്താ ഇങ്ങനെയൊക്കെ പറയുന്നത് നമ്മുടെ കഷ്ടപ്പാട് മാറാൻ ഇതല്ലാതെ വേറെന്തുവഴി അവി ടെയെത്തിയാൽ ചേട്ടനെ ദിവസവും വിളിക്കും എന്റെ കാര്യമോർത്ത് ഒന്നുകൊണ്ടും വിഷമിക്കേണ്ട ഞാനൊറ്റക്കല്ലല്ലോ പോകുന്നത് ചേട്ടനറിയാലൊ ട്രാവൽഏജൻസി യിലെവർഗീസിനെ
അയാളും കുടെയുണ്ടല്ലോ “
വേണു തന്റെ ഓർമ്മപുസ്തകത്തിന്റെ ഏടുകൾ ഓരോന്നായി മറിച്ചു.
കനകം പറഞ്ഞപോലെആദ്യനാളുകളിൽ
ദിവസവും മുടങ്ങാതെ തന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടിരുന്നു
“സ്നേഹമുള്ളവളാ അവൾക്ക്എന്റെ ആരോഗ്യ കാര്യത്തിൽ ആയിരുന്നു
ഏറെ ഉൽകണ്ഠ”
വേണു പഴയ കാര്യങ്ങൾ ഓരോന്നായി ചികഞ്ഞെടുത്തു.

മാസാമാസംമുടങ്ങാതെപണംഅയച്ചുകൊണ്ടിരുന്നു വീടുമോടികൂട്ടാനും ചുറ്റുമതിൽ കെട്ടി ഗയിറ്റ് പണിയാനും കനകം പറഞ്ഞപോലെ തന്നെ ചെയ്തു
“അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയല്ലേ “എന്നോർക്കുമ്പോൾ വേ ണു നിത്യ ചെലവ് കുറയ്ക്കും അതിന്
കനക ത്തിന്റെ സ്നേഹത്തോടെയുള്ള
ശകാരവും കിട്ടാറുണ്ട്.
എന്നാലും വർഗ്ഗീസോടോത്തുള്ള പലതരത്തിലുള്ള ഫോട്ടോ കൾ വരാൻ തുടങ്ങിയപ്പോൾ ചെറിയ വിഷമം തോന്നി
അതെപ്പറ്റിഒരിക്കൽചോദിക്കാതിരുന്നുമില്ല.

“അത് ചേട്ടാ ഞാൻ വിഷമിച്ചു കഴിയുകയാണെന്ന്ചേട്ടന് തോനാതിരിക്കാനാണ് ചേട്ടനിഷ്ടാമ ല്ലെങ്കിൽ വേണ്ട “
“മോശമായിപ്പോയി അവളെ തെറ്റിദ്ധരിച്ചു
തന്റെ സ്വാർത്ഥ ചിന്തയെ സ്വയം ശപിച്ചു
ഒന്നുമില്ലേലും കണ്ണെത്താ ദുരത്തല്ലെ അയാളാണല്ലോ അവളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അത് താൻ നോക്കേണ്ടതായിരുന്നു “.
അങ്ങനെ കാത്തു കാത്തു നിന്ന ആ നാൾ എത്തി ഗൾഫിൽ നിന്നുള്ള കനകത്തിന്റെ
വർഷങ്ങൾക് ശേഷമുള്ള തിരിച്ചുവരവ്
വേണുവിന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു കല്യാണ ചെറുക്കന്റെ ആകുലതയും സന്തോഷവും കൊണ്ട് നവവരനെപ്പോലെഅണിഞ്ഞൊരുങ്ങി കനകത്തെ വരവേറ്റു.
കനകംആകെമാറിയിരിക്കുന്നുപണ്ടെത്തെക്കാൾ സുന്ദരിയായിരിക്കുന്നു സംസാരത്തിലും അൽപ്പം ഗൗരവം കൂടിയിരിക്കുന്നുണ്ടോന്നൊരു സംശയം.
പക്ഷെ അടുത്ത മുറിയിൽ കിടന്നോളു “ഒറ്റയ്ക്കാണ് ഞാൻ കിടക്കുന്നത് ശീലമായി പ്പോയി ചേട്ടാ
എന്നാലേ ഉറക്കം വരൂ “എന്നൊക്കെ പറയുന്നത് എന്തോ ഒരു പന്തികേട് പോലെ വേണു വിനു തോന്നി.

ഇത്കനകത്തിൽനിന്ന്ഒട്ടുംപ്രതീക്ഷിച്ചില്ലഎന്തൊക്കെപ്രതീക്ഷകളായിരുന്നു നീണ്ട കാത്തിരിപ്പ് ഇതിനായിരുന്നോ.
രണ്ടുദിവസം കഴിഞ്ഞപ്പോൾ വർഗ്ഗീസിന്റെ നിരന്തരമായ വീട്ടിലേക്കുള്ള വരവവും താമസവും വേ ണുവിൽ സംശയം മുളപൊട്ടാൻ തുടങ്ങി അതെ ക്കുറിച്ച് കനകത്തോട് “സൗമ്യമായിചോദിച്ചു നാട്ടുകാർ എന്ത് വിചാരിക്കും”
“ചേട്ടാ ഇത്രയ്ക്ക് സെൽഫിഷ് ആകരുത് നമ്മൾ പട്ടിണി കിടന്നപ്പോൾ നാട്ടുകാർ ആരെയും കണ്ടില്ലല്ലോ ഈ കാണുന്നതൊക്കെവർഗീസിന്റെസഹായംകൊണ്ടുകൂടിയാണ്അതുനാംമറക്കാമൊ”
“ശരിയാണ് ഞാൻ എന്തെ അതൊന്നും ചിന്തിച്ചില്ല ഭർത്താവിന്റെ സ്വാർത്ഥ ചിന്ത
അതുതന്നെ…..എപ്പോഴും നെഗറ്റീവ് ചിന്ത മാത്രമേ ഉള്ളു കനകം പറഞ്ഞത് ശരിയാ “
പോകെ പോകെവീട്ടിലെ പട്ടികളെ
പരിപാലിക്കലും വീട് അടിച്ചുവാരി വൃത്തിയാക്കലും കാറ് കഴുകലുമായി ചുരുങ്ങുകയുംഅതെ സമയം അവർ പലപ്പോഴും കാറിൽ പുറത്തുപോയി പാതിരാവിലെ വരവും തുടങ്ങിയപ്പോൾ വേണു വിന്റെ ഭർത്താവെന്ന തസ്തിക ഉണർന്നു.
സഹികെട്ടു കനകത്തോട് ആദ്യമായി
കയർത്തു അപ്പോഴേക്കും താൻ ചതിയ്ക്ക പ്പെട്ടു എന്നത് ഞെട്ടലായി വേണു അറിഞ്ഞു താൻ വരുത്തി വെച്ച കടങ്ങൾ വീട്ടിയത് വർഗീസ്സാണ് ഗൾഫിലേക്കുള്ളകനകത്തിന്റെ വിസയ്ക്കുള്ള കടവുംവീടിന്റെ ആധാരവുമെല്ലാം വർഗ്ഗീസ്സിന് പണയത്തിലാണെന്നചിന്തഅപ്പോൾ മാത്രമാണ് ഓർത്തത്.

ഒടുവിൽ സ്വന്തം വീട്ടിൽ നിന്ന് എന്നേക്കുമായി പടിയിറങ്ങിപിന്നിൽ ഗയിറ്റ് വലിച്ചടക്കുന്നശബ്ദമറിഞ്ഞില്ല
അവസാനമായൊന്നുതിരിഞ്ഞു നോക്കാനും തുനിഞ്ഞില്ല.
തെരുവിൽഎത്തിപ്പെട്ടതിന്റെ ഓർമ്മച്ചെപ്പ് വേണു മൂടി വെച്ചു.
എങ്ങുനിന്നോ ഓടിവന്നൊരു ചാവാലി പട്ടിവാലാട്ടികൊണ്ട്അടുത്തു വന്നു സ്നേഹപ്രകടനങ്ങൾക്ക്ശേഷം
അവരൊന്നിച്ച് സാവധാനം നടന്നു നീങ്ങി.
ശുഭം.🙏

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *