ഇറവെള്ളം ഇറ്റിറ്റി വീണൊരൻ വീടിൻ്റെ പൂമുഖം ഓർത്തിന്നിരുന്നു ഞാനും,
പൂമുഖ കോണിൽ എരിയും നെരിപ്പോടിൻ ചാരത്തെൻ ബാല്യം പറിച്ചു വെച്ചു,
അദ്ധ്യായനത്തിനായ് പോകുന്ന കൂട്ടരെ നിറകണ്ണാൽ നോക്കിയിരുന്ന നേരം,
ഉള്ളെൻ തുടയിലന്നഛൻ തിരുമ്മിയ
പാടിതാ, ഇന്നും കറുത്തുനിൽപ്പു,
കൂട്ടത്തിൽ ഏറ്റം മുതിർന്നവനായ നീ കൈതൊഴിൽ വേഗം പഠിക്കവേണം
ഇളയത് കുഞ്ഞുങ്ങൾ കാക്കുവാനായിട്ട്
ഞാനില്ല എങ്കിലും മുന്നിൽ വേണം,,
ഇടവിട്ട് ചുമച്ചു കൊണ്ടഛനന്നോതിയ
വാക്കുകൾ നെഞ്ചോട് ചേർത്ത് വെച്ച്,
ഇമയsയുമ്പോഴും ഉറങ്ങാതിരുന്നു ഞാൻ
അഛൻ്റെ വാക്കു നിറവേറ്റുവാൻ
ഊതി ഉരുകി, ഉരുക്കി പരത്തി ഞാൻ ലോഹത്തിൽ, തീർത്തു എൻ സ്വപ്നങ്ങളും,
കുട്ടികളെ എന്നും തൻ കാലിൽ നിൽക്കാനായ്
ആവുംപോൽ ചേർത്തു പഠിക്കവെച്ചു
ഒത്തിരി പേരെ സുമംഗലിയാക്കുവാൻ
ഒരു പാട്താലികൾ വാർത്തെടുത്തു
കൂട്ടത്തിൽ ഞാനെൻ്റെ മംഗലം ചെയ്യാനായ്
ഒരു പൊന്നിൻ താലി കരുതി വെച്ചു,,
ഒരു പാട് വീടുകൾ കയറി ഇറങ്ങി ഞാൻ
ഒരു നല്ല ഭാവിയും കനവുകണ്ടു,,
ഭാവിക്ക് മങ്ങലായ് ജാതകം നിന്നപ്പോൾ
ഒത്തവർക്കോ സർക്കാർ ജോലി വേണ്ടു
കണ്ടിരിന്നോരോരോ കനവുകളത്രയും
ഓരോ പടിയിയിലുടഞ്ഞു വീണു,
കൂടപ്പിറപ്പിന് മാർഗ്ഗം മുടക്കാതെ
ഞാനെൻ്റെ സ്വപ്നങ്ങൾ മാറ്റിവെച്ചു,
മോഹത്താൽ രാകി മിനുക്കിയ താലിയും
പൂർണമനസാലവനു നൽകി
ആശിർവ്വാദത്തിനായ് കാലിൽ തൊട്ടപ്പോഴെൻ
ഉള്ളിലൊരഛൻ നിറഞ്ഞു നിന്നു
അഛൻ്റെ കൂടെ ഇരുന്നുകൊണ്ടമ്മയും
ആനന്ദ കണ്ണീർ പൊഴിച്ചു കാണും,,
ജോലിക്കായ് അന്നവർ വീടടൊഴിഞ്ഞപ്പോഴി
വീട്ടിലായായ്ഏകനാം കാവലാളായ്,
പുന്നെല്ലു കത്തുo മണമുള്ള നെരിപ്പോടും
നീറുന്ന സ്വപ്നവും ബാക്കിയായ്,
ഇടവിട്ടുച്ചമച്ച് കൊണ്ടച്ചൻ്റെ പടം നോക്കി
പൂമുഖ കോലായിൽ ഞാനിരിപ്പു,,,,,,,

By ivayana