എന്റെ രക്തത്തിന്റെ ചുവപ്പിന്
മഞ്ഞളിപ്പ് വന്നിരിക്കുന്നൂ അതിലെ രാസതന്മാത്രകൾക്ക് ഗുണം നഷ്ട്ടം വന്നിരിക്കുന്നൂ പകുത്തെടുത്ത
തലച്ചോറിൽ ഊതിക്കേറ്റിയ ചിന്തകൾ
അടയിരുന്നു വലിയ വീരസ്യമടിച്ചിറക്കുന്നു
മനുഷ്യാ നീ അറിയുന്നുവോ നിന്റെ യുഗം
കഴിഞ്ഞിരിക്കുന്നൂ… ഇത് കൃത്രിമ
ബൗദ്ധികതയുടെ കാലം… ഊർജ്ജ
സ്വാപനത്തിന്റെ വിവിധ മേഖലകളിൽ
നിന്റെ തലച്ചോർ തല്ലിച്ചിതറിച്ചിട്ടിരിക്കുന്നത്
കാണാം ഊതിവീർപ്പിച്ച ബലൂൺ പൊട്ടിച്ചി-
തറിച്ചപോൽ നിന്റെ അയഥാർത്ഥതയോടുളള
മല്ലടിക്കൽ നിനക്കു നിർത്താൻ സമയമായി…
വരുംവരായ്കകൾ തേടിയ നിൻ യാത്രക്ക്
തിരികെ ലഭിച്ചതീ നഷ്ട വർത്തമാനങ്ങളുടെ
കദന ഭാരം… ഇതു വെറും ജീവിതം ഈടിടാ-
നാകാത്തത് തീരെ ഈടില്ലാത്തത്…
അതേ കൃത്രിമ ബൗദ്ധികതയുടെ പദപതന
സ്വരം കേൾക്കാമതിങ്ങടുത്തെത്തി നി:ശബ്ദം വിരലിൻ പെരുന്തലപ്പു മുതലീ
മുടിതൻ നനുത്ത മിനുമിനുപ്പിലും
ഒളിഞ്ഞിരിക്കും ജീവന്റെ സ്പന്ദനം
പുറം തോടടർത്തുമ്പോൾ ചുകന്ന രക്തനാടി
അടരാടും അകത്തളങ്ങളെ മിഴിവുറ്റു കാണാൻ കരുത്തു നിനക്കു നിറയട്ടെ!
പടയോട്ടമവസാനിച്ച അങ്ക ചേകോർതൻ
പട്ടടക്കിനിയും വൈകലില്ല തീ കൊളുത്താൻ അങ്കത്തിൽ വീരമൃത്യു തന്നെ മെച്ചം പുന:-
രങ്കത്തിൽ കയർ കുരുങ്ങുവതിങ്ങ് കിടക്ക-
പ്പായിലോ.. ഒരിക്കൽ കൂടി ഇനി നീയറിക
നിൻ നീതിന്യായാസനങ്ങൾ പ്രവചിച്ചില്ലാ-
ത്ത ചരിതങ്ങളിനി എഴുതിച്ചേർക്കാം ..
ഇതര ജീവികൾ തൻ ജീവ സ്വാതന്ത്ര്യത്തിൻ
കൂടെതന്റെതു കൂടി കൂട്ടിച്ചേർക്കാം…

By ivayana