ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍

ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.
ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത സംവിധായക കലയുടെ ആന്തോളനങ്ങൾ കൊണ്ട്വരികളെ താളാവൃതമാക്കിയ രജ്ഞിത് ഗന്ധർവ്വനും ആദ്യമായിഅഭിനന്ദനങ്ങൾ അറിയിക്കട്ടെ!


ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ സംഗീതത്തിൽവരികളുടെ ആത്മാവറിയാതെ കടന്നുപോകുന്നഇക്കാലത്ത്ഈയാൽബത്തിന്പ്രസക്തിയേറുകയാണ്.ലളിതസുന്ദരമായ പദാവലികൾ കൊണ്ട് രാഗഋതുക്കളും, ഋതുഭേദങ്ങളും ചേർത്തു വച്ചുകൊണ്ട്’ നിങ്ങളുടെ മുന്നിലേക്ക് സദയം ഞങ്ങൾചെണ്ടുമല്ലി പൂക്കൾ സമർപ്പിക്കുകയാണ് !


ഇവിടെ കാർകുഴലിലെ സംഗീതംപ്രണയവർണ്ണങ്ങളാൽ വിശാലമായആകാശത്ത് വർണ്ണക്കുട നിവർത്തുന്നതു പോലെയാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലാസ്യലഹരികയുടെ ഈ ചെണ്ടുമല്ലിക
ൾക്കെന്തു ഭംഗിയാണ്.ഒരു കുടന്നതുമ്പപൂക്കൾ പോലെ എത്ര മനോഹരം. ഭാഷയുടെ ഓമൽ ഭാവഗീതഗീതങ്ങൾ കൊണ്ടലങ്കരിച്ച ശബ്ദത്തിനുടമയായ സതീഷ് കൊച്ചിൻഇവിടെ വീണ്ടും വീണ്ടും തെളിയുകയാണ്.ഇത് ഹൃദയ സാധകങ്ങളുടെരാഗസുധകൾ.

ഇത് ഇന്ദിരാദേവിയുടെ സർഗ്ഗകാവ്യങ്ങളുടെ ഹൃദയദേവ
നങ്ങൾ. അർത്ഥവും,ഭാവവും ഒരേപോലെ സമന്വയിപ്പിക്കുന്ന സ്വരധാരയുടെ എഴുത്ത്.!
മലയാള സിനിമയുടെ ഗാനരംഗത്ത് മറ്റുള്ള ഗായകരെ പോലെഇദ്ദേഹവും ഇടം പിടിച്ചിരിക്കുന്നു. ശബ്ദംകൊണ്ട് സൃഷ്ടിച്ചെടുക്കുന്നലാസ്യനടനം ഈയാൽബത്തിലൂടെനമ്മളെ ആനന്ദം കൊള്ളിക്കുന്നു –
ണ്ട്. ശ്രുതിലയസുഖരാഗങ്ങൾ……. കൊണ്ട് സംഗീത സംവിധായകനുംഇവിടെ നിറഞ്ഞു നിൽക്കുന്നുണ്ട്.


നവനവ മോഹങ്ങൾ കൊണ്ട് നാദമനോഹര ലയരാവിൽ നർത്തനംചെയ്യുന്ന പ്രണയത്തിൻ്റെ വലിയവാകമര പക്ഷികൾ ! നോക്കൂ? പച്ചയാം വിരിപ്പിട്ട് സഹൃനിൽ തല ചായ്ച്ചു കിടക്കുന്ന ഒരു വലിയ പ്രണയകാലം ചെണ്ടുമല്ലി പൂക്കൾ മുന്നോട്ടുവക്കുന്നു. തുഞ്ചൻ്റെ പച്ച തൂവലണിഞ്ഞ പഞ്ചവർണ്ണ തത്തയുടെ…….. ചെഞ്ചുണ്ടിൻ്റെ നിറത്തിൽ ആകാ-ശം നിറഞ്ഞു കിടക്കുമ്പോൾ അവിടെ കവിതയുടെ ആർദ്രതയുടെ, സ്നേഹത്തിൻ്റെ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു നിൽക്കുന്നതുകാണാം.!!


ഏതു നദിക്കരയിൽ വച്ചാണ്നമ്മൾ കണ്ടുമുട്ടിയത്? അവിടെമധുരമായ പ്രണയത്തിൻ്റെ തളിക നിരത്തി വച്ച് നീയെനിക്കു വേണ്ടി കാത്തു നിൽക്കുമോ?ഇത് സംഗീത സ്വരഗംഗകൾകൊണ്ട്ധാര കോരിയ പുണ്യതീർത്ഥം. സങ്കൽപ്പവൃന്ദാവനിയിൽപുഷ്പിച്ച സംഗീതസ്വരരാഗ പുഷ്പങ്ങളെ കൊണ്ട് ചെണ്ടുമല്ലികൾനിരന്നു കിടക്കുകയാണ്. വരൂ!……..ഈ ചെണ്ടുമല്ലികളുടെ തേനെടുത്ത്ഞാൻ നിൻ്റെ ചെഞ്ചുണ്ടിൽ വച്ചുതരാം!അവിടെ തേനുണ്ണാൻ വരുന്നശലഭങ്ങളോടൊപ്പം നീയും പോരുന്നോ?എൻ്റെ ഹൃദയകൽപ്പത്തിൽഒഴുകുന്ന പുഴയുടെ തണുവിൽ പുതിയ പൂക്കളെ പോലെ നമുക്കുംവിരിഞ്ഞു നിൽക്കണ്ടേ?ചെമ്മാനത്തിൻ്റെ നിറങ്ങളിൽ കുളിച്ചു കിടക്കുന്ന ഈ ചെണ്ടുമല്ലികളിൽമണി ശലഭങ്ങളുടെ ശ്രുതിലയ ഗീതങ്ങളുണ്ട്. ഓർമ്മകളിലെ മകര പെൺപക്ഷി നിനക്ക് ഞാനൊരു മധുരഗാന മൃദുരാഗമായാലോ?അപ്പോൾ നമ്മുടെ ഇരുഹൃദയങ്ങളിൽ ചെണ്ടുമല്ലികളുടെ പ്രണയത്തെതണുത്ത കാറ്റ്കൊണ്ട് തഴുകി കിടത്തട്ടെ!!രാഗയമുനകളുടെ നടനകാലങ്ങൾകൊണ്ട് താളലയരാഗ ബോധനങ്ങളെ ഉണർത്തുമാറ് ചെണ്ടുമല്ലികൾവീണ്ടും വീണ്ടും വിരിഞ്ഞു കൊണ്ടിരിക്കുന്നു. ഈറനണിഞ്ഞ ചന്ദ്രികേ -നീ ദേവസുഗന്ധങ്ങൾ കൊണ്ട് എൻ്റെ ചെണ്ടുമല്ലികളെ തളർപ്പിക്കുക. അപ്പോൾ ഞാനവിടെ വച്ച് നിനക്ക് ഞാനെൻ്റെ ഹൃദയ ഗാനം തരും!ചന്ദനപൂ പുടവ ചാർത്തിയ വരികളെചന്ദനത്തിൽ കടഞ്ഞെടുത്ത് അമ്യതമന്ത്രങ്ങളും അമൃതരാഗങ്ങളും കൊണ്ട് പൊലിപ്പിച്ചെടുത്ത ആൽബം
മനോഹരം – അതിലേറെ സുന്ദരം!!


അവിടെ നാദങ്ങൾ നിറഞ്ഞു തുളുമ്പട്ടെ…….. ഇവിടെരാഗങ്ങൾ ചെണ്ടുമല്ലി പൂക്കളുടെ
തണലിൽ വിരിഞ്ഞു കിടക്കട്ടെ! നിലാവിൻ്റെ കുളിരു കൊണ്ട് …നന-ഞ്ഞ രാത്രികൾ ഈ പൂക്കളെ പ്രണയിക്കുന്നുണ്ട്. അവിടെ മഞ്ഞു മാസപക്ഷികൾ ചിറകടിച്ചുയരുന്നുണ്ട്.ഓരോ ഗാനത്തിലും പൂ ചൂടുന്ന ലാസ്യസമൃദ്ധികൾ കൊണ്ട് ഓരോപാട്ടും ഇവിടെ ഉണരുകയാണ്…….!മഞ്ഞു വീഴുന്ന രാഗങ്ങളുടെ നിറഞ
രേണുക്കൾ കൊണ്ട് ഈ ചെണ്ടുമല്ലികൾ പൂത്തുലയട്ടെ!!!
അവിടെ എഴുത്തുകാരിയുടെഅശ്വതി പൂക്കൾ ഇനിയും വിടരുന്നതു വരെ അടുത്ത ആൽബത്തിനുവേണ്ടി നമുക്ക് കാത്തിരിക്കാം!…..

ഈ മനോഹര ആൽബത്തിൻ്റെവരികളെഴുതിയത് ശ്രീമതി ഇന്ദിരാ –
ദേവിയാണ്. ഇവിടെ ശ്രുതി താര-സ്വരതീർത്ഥമായ ഗാനങ്ങൾ പാടിയിരിക്കുന്നത് പാഞ്ചാലി സിനിമയിലൂടെ മലയാളത്തിനു കിട്ടിയ കന്നി -വസന്തം ശ്രീ.സതീഷ് കൊച്ചിനു മാണ്.അദ്ദേഹത്തിനും ആൽബത്തി
ൻ്റെ മറ്റണിയറ പ്രവർത്തകർക്കുംഅനുമോദനങ്ങൾ!!!

By ivayana