ഫാ. ജോൺസൺ പുഞ്ചകോണം ✍

ഫാ.ബാബു വർഗ്ഗീസ് (ഷേബാലി അച്ചന്റെ) സംസ്കാര ശുശ്രൂഷകളുടെ ആദ്യക്രമങ്ങൾ 2023 ജനുവരി 17 ചൊവ്വാഴ്ച്ച ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഇവാനിയോസ് സംസ്കാര ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും. വൈകിട്ട് നാല് മണിക്ക് സംസ്കാര ശുശ്രൂഷയുടെ രണ്ടാം ക്രമവും തുടർന്ന് പൊതു ദർശനവും നടക്കും. തുടർന്ന് അനുസ്‌മരണ സമ്മേളനവും സംസ്കാര ശുശ്രൂഷയുടെ മൂന്ന്, നാല് ക്രമങ്ങളും നടക്കും. വൈകിട്ട് 8.20 -ന് പരിശുദ്ധ മദ്ബഹായോടുള്ള വിടവാങ്ങൽ ശുശ്രൂഷയും നടക്കും. തുടർന്ന് ഭൗതീകശരീരം കേരളത്തിലേക്ക് കൊണ്ടുപോകും.
Address:
St Thomas Orthodox Church
1009 Unruh Ave, Philadelphia, PA 19111
To watch Live feed from Philadelphia

By ivayana