വാകമരച്ചുവട്ടിൽ ഏതോ സ്മരണകൾ കുഴിച്ചുമൂടുമ്പോൾ
നിന്നെ ഓർക്കാതിരിക്കുന്നതെങ്ങനെ?
പോയ കാലത്തിൻ നോവുകൾ നിന്നെ നോവിച്ചുവോ
പോയ കാലത്തിൻ പ്രണയമെന്ന
വാക്കുകൾ നിന്നെ പ്രണയിച്ചുവോ,
വിപ്ലവം പാടിയ വാകമരച്ചുവട്ടിൽ
ഇന്നേതോ സ്മൃതി മണ്ഡപം ഉയരുന്നു
നീ രക്തസാക്ഷിയോ അതോ
വാക്കുകൾ അഗ്നിയായി ജ്വലിക്കുമീ
വാകമരച്ചുവട്ടിൽ ഇന്നേതോ
നിശബ്ദവിപ്ലവം പാടുന്നു ആരോ?
പകരം വെക്കാത്ത നിന്നോർമ്മയിൽ
പാകപ്പെടാത്ത മനസ്സുമായി ഇന്നവൾ
കാത്തിരിപ്പൂ നിനക്കായി മാത്രം
വാക പൂക്കുന്നു തളിർക്കുന്നു
പിന്നെയുംകൊഴിയുന്നു,
നിൻ ഓർമ്മപോൽ
ചുവന്ന പൂക്കളാൽ അലങ്കരിച്ച
ചിത്രത്തിൽ ഇത്തിരി കണ്ണുനീർ
ഓർമ്മതൻ തീരത്തെത്തുവാൻ,
ഇത്തിരി വാകപ്പൂക്കളും ഇവിടെ
അർപ്പിക്കട്ടെ കണ്ണീരുമായി
ഈ സ്മൃതി മണ്ഡപത്തിൽ ആരോ
പാടുന്നു പകൽ വിടപറയുമീ നേരം,
ഓർക്കാം നമുക്ക് ഗ്രീഷ്മകാലത്തിലെ
ഈ സന്ധ്യയും. ❤️❤️❤️

ആർ എം വി രാജൻ

By ivayana