കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് നാം ആഘോഷമാക്കുന്ന കേരളപ്പിറവി. കേരളം ഒരു ചെറിയ സംസ്ഥാനമാണ്. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിൽ പതിനാല് സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്; കേരളം രൂപീകരിക്കുമ്പോൾ വെറും 5 ജില്ലകളും.

വിദ്യാഭ്യാസ രംഗത്ത് വളരെ മുൻപന്തിലായിരുന്ന കേരളത്തിന്‌ ഇന്ത്യയുടെ 1.18 വിസ്തീർണ്ണം മാത്രമേ ഉള്ളൂ. കേരളത്തിന്റെ ആകെ വിസ്തീർണ്ണം 38863 ച.കി.മീറ്ററാണ്.
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഹരിത മനോഹര കൊച്ചു കേരളം പ്രകൃതിരമണീയവും സുന്ദരവുമായ ഭൂപ്രദേശമാണ്. കേരളത്തിന്റെ കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കർണ്ണാടകവും തേക്കുകിഴക്ക് തമിഴ്നാടുമാണ് സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ പതിനാല് ജില്ലകൾ ഉണ്ട്. തിരുവനന്തപുരമാണ് തലസ്ഥാനം.

കേരള ജനസംഖ്യയുടെ പകുതിയോളവും കൃഷിയെ മുഖ്യ വരുമാനമാർഗ്ഗമായി സ്വീകരിച്ചിരുന്നു. കേരളത്തിൽ നെല്ല്, തെങ്ങ്, തേയില, കാപ്പി, റബ്ബർ, കശുവണ്ടി, കുരുമുളക്, ഏലം, വാനില, കറുകപ്പട്ട, ജാതിക്ക എന്നിവ കൃഷി ചെയ്തുവരുന്നു. കേരളത്തിന്റെ പ്രധാന തുറമുഖം കൊച്ചിയാണ്. 580 കി.മീറ്റർ നീളത്തിൽ കേരളത്തിൽ കടൽത്തീരം നീണ്ടുകിടക്കുന്നു. ജലസേചനത്തിനും ജലവൈദ്യുതനിർമ്മാണത്തിനുമായി നിരവധി അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന ഉത്സവങ്ങൾ ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റർ, റംസാൻ, ബക്രീദ് എന്നിവ. കൂടാതെ പ്രാദേശിക ഉത്സവങ്ങൾ വേറെയും. കളരിപ്പയറ്റ്, കഥകളി, തെയ്യം പോലുള്ള കലാരൂപങ്ങൾ അത്തച്ചമയ പ്രദർശനം നടത്തുന്നതും കേരളീയ പൈതൃകമായി കണക്കാക്കുന്നു.

മലയാളഭാഷ, കല, സാഹിത്യം തുടങ്ങിയവയുടെ അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ ഉണ്ട്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളാണ് കയർ, നെയ്ത്ത്, കരകൗശല വസ്തുനിർമ്മാണം എന്നിവ.
ഇന്ന് കേരളം ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി വളർന്നു. പ്രകൃതി കനിഞ്ഞു നൽകിയ സമ്പത്തും അഴകും പർവ്വതനിരകളും താഴ്‌വരകളും നദികളും കായലുകളും കൊണ്ട് അനുഗ്രഹീതമായ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട്, നാളികേരത്തിന്റെ നാട്, വൃക്ഷങ്ങളുടെ നാട്, ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നെല്ലാം അറിയപ്പെടുന്നു.

ഇന്നത്തെ കേരളം അന്നത്തെ കേരളത്തെ അപേക്ഷിച്ച് വളരെ വെത്യസ്തമാണ്. കേരളം ഇന്ന് ലഹരി, മയക്കുമരുന്നിന്റെ പിടിയിലാണ്. ആഘോഷങ്ങളിലും ഉത്സവങ്ങളിലും അവയുടെ പ്രസക്തി ധാരാളമാണ്. പണവും പ്രതാപവും അന്നത്തെ അപേക്ഷിച്ച് കൂടുതലാണ്. സാമൂഹിക വികസനവും മോശമല്ല. നവോത്ഥാന നായകരെ ഓർക്കാൻ ആർക്കും നേരമില്ല. കേരളപ്പിറവിയും അതിന്റെ പ്രസക്തിയും ആരും അറിയുന്നില്ല. യുദ്ധം ചെയ്തു നേടിത്തന്ന സ്വാതന്ത്ര്യം പോലും ഇന്ന് അന്യം നിൽക്കുന്നു. സാധാരണക്കാർ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്നു. തൊടുന്നതെല്ലാം തീവില പോലെ കുതിക്കുന്ന കാലത്ത് കേരളം പിറവി കൊണ്ടത് ഓർത്തെടുക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്നത് വാസ്തവം.

സൈന ചെന്ത്രാപ്പിന്നി

By ivayana

Leave a Reply

Your email address will not be published. Required fields are marked *