ഒരു കതകിനപ്പുറമിപ്പുറം നമ്മൾ
അപരിചിതരേ പോലിരിന്നു
മിണ്ടാൻ കൊതിച്ചിട്ടും മിണ്ടാതിരുന്നു
പരസ്പരം മിണ്ടാതിരുന്നു.
ഒരിക്കൽ ഞാനൊന്നുരിയാടാനാഞ്ഞപ്പോൾ
നീ മിണ്ടാത്ത ലോകത്തമർന്നു
എൻ്റെ കണ്ണാടി ബിംബമാകുന്നു
നീയും നിൻ്റെ മുഖവും.
പരസ്പരം പലവട്ടം കണ്ടെങ്കിലും നാം
വീണ്ടും മിണ്ടാതിരുന്നു.
ഒടുവിലായ് ഞാനറിയുന്നു
നീയില്ലയെങ്കിൽ ശൂന്യമീ ലോകം.
കാക്കൾ കാഷ്ടിക്കുന്ന വഴിയോരങ്ങളിൽ
പുഴു തിന്നു തീർത്ത പാമ്പും പല്ലിയും
നരനും മൃഗങ്ങളും നാമായിരുന്നു,
നരച്ച നിഴലുകൾ നാമായിരുന്നു.
നീ പണി തീർത്ത അഹന്തതൻ കൂട്ടിൽ
നീയെന്നും വെറുമൊരു തൃണമായിരിന്നു.
ശ്വാസം നിലക്കുന്ന മാത്രയിൽ നീയും
അഴുകിയ ജലമായി ഒഴുകുന്നു ദൂരെ.
പുഴു കാർന്നു തിന്നുന്ന നിൻ്റെ അഹന്തകൾ
കുതിർന്നു തീരാത്ത നൻമതൻ താളുകൾ.

By ivayana