ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

കോവിഡ് ബാധിത രാഷ്ട്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, 363 പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലുമായി രണ്ടു വിമാനങ്ങളില്‍ ആണ് ഇത്രയും പേര്‍ കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ അഞ്ചുപേരെയും കരിപ്പൂരില്‍ നിന്നും മൂന്നുപേരെയും രോഗബാധയുണ്ടെന്ന് സംശയം ഉള്ളതിനാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.പ്രവാസികള്‍ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

രാത്രി ഏതാണ്ട് 10:08 നാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്തത് പത്തരയോടെയും.എല്ലാവരെയും സ്കാനിങ്ങിന് വിധേയരാക്കി, ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ ശേഷമാണ് വിമാനത്താവളത്തിന് പുറത്തിറക്കിയത്.അതേസമയം പ്രവാസി ഇന്ത്യാക്കാരെ രാജ്യത്ത് തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. ​ഗള്‍ഫില്‍ നിന്നും പ്രവാസി മലയാളികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും.

ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുന്നത്.പ്രാദേശിക സമയം നാലരയോടെ വിമാനം ബഹ്റൈനില്‍ നിന്ന് പുറപ്പെടും. വിമാനം രാത്രി 10.40 ഓടെ കൊച്ചിയിലെത്തും. യാത്ര ചെയ്യാന്‍ അറിയിപ്പ് ലഭിച്ചവര്‍ അഞ്ച് മണിക്കൂര്‍ മുൻപേ വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക.

By ivayana