ജാലക പഴുതിലൂടെ
മഴയെ കാണുമ്പോൾ
നീയടുത്തെത്താറുണ്ട് ,
ഒരു വട്ടമല്ല
നൂറുവട്ടം എന്നോട് മിണ്ടി ,
മഴയോടൊപ്പം
ചിരിച്ച് തിമിർക്കാൻ

ഓർമ്മകളുടെ
അതിർവരമ്പിലൂടെ
നടക്കുമ്പോൾ
ഒഴുകുന്ന
കണ്ണീർ ചിന്തുകൾ….

നമുക്കായ്
വസന്തം വരുന്നതും
നമുക്കായൊരു
മഴ പെയ്യുന്നതും
മഞ്ഞായ് നീയെന്നിൽ
അലിയുന്നതും
കാറ്റായ് പുണരുന്നതും
ഞാനോർക്കാറുണ്ട്

ഓരോ തിരിച്ചു
പോക്കുകകളിലും
വേലിയിൽ ഓർമ്മപ്പൂക്കളം
തീർത്തിരുന്ന
കോളാമ്പിപൂക്കളിൽ
ഞാൻ ഒരു പഴയ
കൗമാരക്കാരിയെ തിരയാറുണ്ട്
ഓർമ്മകൾക്ക്
നിറം മങ്ങിത്തുടങ്ങുമ്പോളവ
വേലിപ്പടിയോളം
അടുത്തു വന്നെന്നെ
യാത്രയാക്കാറുണ്ട്…

Lisha Jayalal 

By ivayana