രചന : ബിജു കാരമൂട് ✍
നെഞ്ചുകൂടി
നരച്ചുവെന്നിന്നൊരു
വെള്ളിരോമം
തൊടുന്നു നി൯
കൈവിരൽ
കള്ളസാക്ഷ്യം
പകുത്തു ഞാ൯
പെണ്ണൊരാ
ളുമ്മവച്ചുകരിച്ചതാ
ണിന്നലെ
എന്റെയാണെന്ന്
കൂട്ടിപ്പിടിച്ചു നീ
നൊന്തുനൊന്തു
ചിരിച്ചാലുമിങ്ങനെ
നിന്റെയായൊന്നു-
മില്ലെന്നവൾ തിരി-
ച്ചെണ്ണിയെണ്ണി
യെടുക്കും
കണക്കുകൾ
എന്റെയുമ്മകൾ
തീരെത്തണുത്തു
പോയെന്നു നി൯
കവിൾപ്പൂവിടർന്നീടവേ
ചുംബനങ്ങളെ
ചുംബിച്ചെടുക്കുവാൻ
ചുണ്ടുമാത്രം
തരുന്നില്ല മറ്റവൾ
തേനുറുമ്പു
പടയ്ക്കിറങ്ങുന്നപോൽ
വേറെയായെടോ
നിൻെറ
കൈയ്യക്ഷരം
വാക്കു വാക്കാ
യെടുക്കാതിരിയ്ക്കുവാ൯
പേനതട്ടി
ച്ചിതറിച്ചതാണവൾ
പെണ്ണു പെണ്ണെന്നു
ചൊല്ലിച്ചൊടിപ്പിച്ചു കണ്ണുനീറിച്ചുവക്കുന്ന
കാണുവാൻ
ഏറെയിഷ്ടം
നിനക്കെത്ര
കാലമായ്
ഞാനുമത്രേ
രസിച്ചെത്ര
ഗൂഢമായ്
തീരെബാക്കിയില്ലാ
നോവു തിന്നു ഞാൻ
ഏറെകാലം ചിരിച്ച
പൊയ്പ്പുഞ്ചിരി
തീരെ ബാക്കിയില്ലാ
ചുണ്ടുണങ്ങാതെ
ഞാൻ നിനക്കായ്
പകർന്ന
തേൻതുള്ളികൾ
വേറെയായി ഞാൻ
കാണുവതൊക്കെയും
നിന്നെയാണെ
ന്നറിയുവതെങ്ങനെ
