2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട ചിറത്തിലാട്ടു ദിവ്യ ശ്രീ. ഡോ. ബിജി മാർക്കോസ് കശീശയുടെ കബറടക്ക ശുശ്രൂഷ 2020 മെയ് 30 ആം തീയതി ശനിയാഴ്ച രാവിലെ യുകെ സമയം 7: 30 ന് ലണ്ടൻ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച വിടവാങ്ങൽ ശുശ്രൂഷകൾക്ക് ശേഷം വർത്തിംഗ് ഡറിങ്ടൻ സെമിത്തേരിയിൽ കബറടക്കം നടത്തുന്നതുമാണ്.
കബറടക്ക ശുശ്രൂഷകളോടനുബന്ധിച്ച് അച്ചൻ ഏറെക്കാലം ശുശ്രൂഷിച്ച വിയന്ന പള്ളിയിൽ വച്ച് മിഡിൽ യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 28 ആം തീയതി വ്യാഴാഴ്ച വൈകിട്ട് 6 30ന്  (ഓസ്ട്രിയൻ ടൈം) അച്ചന്റെ ആത്മാവിനു വേണ്ടി പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടുന്നു.  ശുശ്രൂഷകൾ പള്ളിയുടെ ഫേസ്ബുക്ക് വഴി ലൈവ് ആയി എല്ലാവർക്കും ലഭിക്കുന്നതാണ്.
ഫാ. ജോഷി വെട്ടിക്കാട്ടിൽ.

livestream link https://www.facebook.com/stmarysvienna/live/

By ivayana