Month: January 2023

കണ്ണടക്കളി

രചന : വാസുദേവൻ. കെ. വി✍ “അവള്‍ പോകുന്നിടത്തെല്ലാം പുറകെ പോകുംവീട്ടുസാധനങ്ങള്‍ മുഴുവന്‍.അവള്‍ ഉറങ്ങുമ്പോഴല്ലാതെ അവറ്റകള്‍ക്ക് ഉറക്കമില്ല.അവള്‍ പനിച്ചാല്‍ വീടൊന്നാകെ പനിച്ചു വിറങ്ങലിക്കും..”,“അതിരുകളിലൂടെ കുഞ്ഞുങ്ങള്‍ നടക്കുമ്പോള്‍’ എന്ന സതീഷ് തപസ്യയുടെ കാവ്യസമാഹാരത്തിലെ ഒരു കവിതയിലെ ആദ്യ വരികള്‍.നിഷ്കളങ്ക ബാല്യങ്ങൾക്ക് കണ്ടെതലിൽ പലതും…

കാറ്റുകൾ വീശുന്നതില്ല

രചന : ഹരിദാസ് കൊടകര✍ മുൾമ്മുരുക്ക് കാടിൽ,കൈകോർത്തിരുന്നു-കാറ്റുകൾ വീശുന്നതില്ല.“വാതാ ന വാന്തി” ശത്രുവിനെയാണ്;വായിക്കുന്നതേറെയും.ഭൃത്യം ഇരയാക്കി,മനസ്സിന്റെ മദ്ധ്യമൊരു-ശപ്തച്ചുഴി പോലെ-ആഴത്തിലാഴ്ത്തുന്ന-ഗതികേട് രാസം.തടവ്..ധ്വനി വിരോധങ്ങൾ. നാട്ടുപക്ഷിതൻ-പാട്ടുകാലം, അന്നം തിരക്കവേ..ചലനമശ്രാന്ത-തിരുജഡം മുന്നിൽ. സ്നേഹനിരാദരാൽ-ദീനനേത്രം,കുഴിഞ്ഞുള്ളിലൂറും;മേഘനിറവിന്റെ-മടകെട്ട് രോഗം.ഓരം ചരിഞ്ഞ-മലമുകൾ മത്ത്.പ്രക്ഷീണ ഭാതം.മേൽച്ചട്ട മണ്ണായ്,കുനിയനുറുമ്പുകൾ,തേര്..വേരും വ്രണവുംവരിക്കുന്ന രോഷം. ആ.. ഈ.. ഇച്ഛകൾ,അത്തിയാൽ…

ചുംബനം

രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയനേ…..,ചുണ്ടിൽചുംബനത്തിൻ്റെചോണനുറുമ്പുമായ്നീയണഞ്ഞാൽ കാറ്റിൻ്റെയറ്റത്തൂടെകവിതയുടെ തുഞ്ചത്തൂടെഞാനൊരപ്പൂപ്പൻ താടിയായിപറക്കും പ്രണയ തടാകത്തിൽപൊൻമയെപ്പോലെ നീഊളിയിട്ട്എന്നെയും ചുണ്ടിലേറ്റികാടുംകടലുംമരുഭൂമിയും കടന്ന്വേദനയുടെ മുള്ള് മറന്ന്വികാരത്തിൻ്റെവേര് തേടുമ്പോൾനമ്മിൽ ഗ്രീഷ്മം കത്തിപ്പടരും പ്രണയത്തിൻ്റെആകാശചരുവിലേക്ക്ശിശിരത്തിൻ്റെ മൺചെരാതുമായിമീവൽ പക്ഷികളെപ്പോൽപിന്നെയും നാം പറക്കും പ്രിയനേ….,അധരത്തിൽ നിന്നുംഅടർത്തിമാറ്റുവാൻ കഴിയാത്തഒരു ചുംബനമാണു നീ

വിയന്ന ഫിൽഹാർമോണിക് പാരമ്പര്യത്തിന് പിന്നിലെ ചരിത്രം.

ജോർജ് കക്കാട്ട്✍ വിയന്ന ഫിൽഹാർമോണിക്സിന്റെ വാർഷിക പുതുവത്സര കച്ചേരി ഒരു ആഗോള വിജയമാണെങ്കിൽ, അതിന്റെ പൈതൃകവും എത്തിച്ചേരുന്നതും അഞ്ച് തൂണുകളിൽ വിശ്രമിക്കുന്നു: ഒരു അത്ഭുതകരമായ ഓർക്കസ്ട്ര; അന്താരാഷ്ട്ര പ്രശസ്ത കണ്ടക്ടർമാർ; 19-ആം നൂറ്റാണ്ടിലെ സ്ട്രോസ് കുടുംബത്തിന്റെയും മറ്റ് സംഗീതസംവിധായകരുടെയും കാലാതീതമായ ഒരു…

മോഹമുകുളങ്ങൾ

രചന : മനോജ്‌.കെ.സി.✍ എന്റെയീ (2)എന്റെയീ തോൾസഞ്ചിയിൽകാര്യമായി ഒന്നുമേ കരുതലില്ലവാടിക്കൊഴിഞ്ഞ (2)രണ്ട്,മോഹമുകുളങ്ങൾഒരു തൂലികപിന്നെയോ,വായിച്ചും എഴുതിയുംപിഞ്ഞിയ ഒരു പറ്റം കടലാസ്സുകൂട്ടങ്ങൾഅത്രമാത്രം…എൻ,കൺത്തടങ്ങൾ (2)ദുഃഖങ്ങൾ ഒന്നാകെഎരിഞ്ഞമരുന്നതിൻ പൊള്ളലുമല്ല…അത്,അത് മൃതി കൊത്തിയുടച്ച സ്വപ്‌നങ്ങൾ തൻ (2)ബലിതർപ്പണം ചെയ്തചിതാഭസ്മകുംഭങ്ങൾകാകൻ,ചുണ്ടിൽ കൊരുത്തു പറക്കവേവഴിമദ്ധ്യേ,അറിയാതെ വഴുതി നിപതിച്ചവെറുംവെറും രണ്ടനാഥക്കുഴിമാടങ്ങൾ മാത്രം…എൻ,കണ്ഠമിടറുന്നതല്ല…(2)അതേതോ…ആശതൻ പാശങ്ങൾ…

നിശാഗന്ധി

രചന : മോഹൻദാസ് എവർഷൈൻ✍ സമയം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. അപ്പോഴും വെയിൽ ഒട്ടും തണുത്തിരുന്നില്ല.മാറ്റിനി തുടങ്ങാനായി തിയേറ്റർ മാനേജർ വാസവൻ ബെല്ല് കൊടുത്തു.ആദ്യത്തെ ബെല്ലിന് സ്ലൈടുകൾ ഇട്ടുതുടങ്ങണം, പിന്നെ പരസ്യചിത്രങ്ങൾ, ന്യൂസ്‌ റീൽ അതെല്ലാം കൂടി ഒരു പത്തു മിനിറ്റ്,…

നാടുനീങ്ങിയ ചക്രവർത്തി

രചന : അനിയൻ പുലികേർഴ്‌ ✍ പറയുവേനേറെയുണ്ടല്ലോചരിത്രന്റെയാ നിമിഷങ്ങൾകാൽപ്പന്തു കൊണ്ടു മാത്രംഈ വിശ്വം കീഴടക്കിയോൻഅനാഥത്വം പേറുo ബാല്യംഅടപതറിയില്ലൊട്ടു മേതുകൽപ്പന്താണു തൻ ശക്തിആ ശക്തിക്കൊപ്പം നീങ്ങുകഉണർവ്വായി ജീവിതത്തിൽഉയിരായ് തന്നെ മാറീലോഅതിനായ് തന്നെയോ താൻജനിച്ചതും ജീവിച്ചതുംപിന്നിട്ടെ തെത്രയോ വർഷങ്ങൾചരിത്രം തീർത്തു വാ കാലുകൾഒന്നല്ലല്ലോ മൂന്നു…

🌹 പുതുവർഷ സന്ദേശം 🌹

രചന : ബേബി മാത്യു അടിമാലി✍ പുതിയ പ്രതീക്ഷകളും പുതിയ തീരുമാനങ്ങളുമായി പുതിയൊരു വർഷം കൂടി സമാഗതമായി. പോയ വർഷത്തെ നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർമ്മയിൽ സൂക്ഷിക്കുവാനും കോട്ടങ്ങളും നിരാശകളും ചവറ്റുകൊട്ടയിൽ തള്ളി കളയുവാനും പുതിയ വർഷത്തിൽ നിറമുള്ള സ്വപ്നങ്ങൾ കാണുവാനും ജീവിതം…

ഒരു പുതു വത്സരം കൂടി ?

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഭിത്തിയിലെ പഴയ ആണിയിൽ പുതിയ കലണ്ടർ തൂക്കി മാത്രം പുതുവത്സരം ആഘോഷിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ പുതു വത്സരത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട് . ഒരോ ദിവസവും തുടങ്ങുന്നത് പുതിയ പ്രതീക്ഷകളുമായാണ് .അങ്ങനെ നോക്കുമ്പോൾ ഒരു…

പുതുവത്സരാശംസ

രചന : രാജശേഖരൻ✍ നേരുവതെന്തിനുനവവത്സരാശംസ,നേരം തികഞ്ഞാൽപിറക്കില്ലെ, വത്സരം?നേരു പിരിയാത്തതരുണിയാണീ, കാലം.പേറും പൊറുതിയുംമറക്കാത്തമ്മയും ! അനന്തതയ്ക്കന്ത്യമില്ലെന്നറിഞ്ഞുമള –ന്നളന്നു,തന്നന്ത്യമോ –ള,മളന്നറിയാനളവുകോൽകലണ്ടർ താൾ മറിപ്പവൻ,വിൺ മേഘത്തുണിക്കൂട്ടംചുരുൾ ചുരുട്ടിതൻ കൈസഞ്ചിയിലൊതുക്കാൻമനുഷ്യൻ വൃഥാപണി ചെയ്‌വൂ, ബുദ്ധിയേറിയോൻ,വിഡ്ഢിയും!