Category: കവിതകൾ

പ്രണയതാരകം.

രചന : സുരേഷ് ബി ഭാസ്‌കരൻ. കോണടർന്നൊരാസ്ലേറ്റിലായ്ഒടിഞ്ഞുനുറുങ്ങിയകല്ലുപെൻസിലാൽഞാൻകോറിയസ്വപ്നമിന്നും പിൻതുടർന്നീടുന്നുഇന്നുംപിടയുന്നൊരുസത്യമായ്ഏറെമായ്ച്ചൊരുമഷിത്തണ്ടിനാലെങ്കിലുമിന്നുംമായാത്തൊരോർമ്മയായ് കാലമേനിൻ്റെ കളിവഞ്ചിയിലിന്നുമേകനായ് തുഴയുന്നുസ്വപ്നതീരത്തിലേക്ക്പ്രണയമേനീപകർന്നസ്നേഹച്ചൂടിലുരുകിയൊലിച്ചവനല്ലോഞാൻ പ്രാണൻപിടഞ്ഞുമറഞ്ഞുനീപ്രണയമേപ്രാർത്ഥനകേട്ടതില്ലൊരുശക്തിയുംപ്രാപിച്ചുചേരാൻകൊതിച്ചുനാംപ്രപഞ്ചമതിൻതിരികെടുത്തി വാനത്തിലുദിച്ചതാരകംനീവാതായനങ്ങൾതുറന്നതില്ലൊട്ടുമേവാദ്യമേളങ്ങൾതീർത്തതില്ലവാനത്തിലായ്തെളിയുന്നുദൂരെനീപ്രണയമേ.

“അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.”

രചന : മംഗളാനന്ദന്‍ ടി കെ അടുപ്പില്‍ അന്തിക്കഞ്ഞി തിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറിപ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താംതരത്തില്‍ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറിയുപ്പതിലലിയുന്നു,പിന്നിലെയടുക്കളവാതിലുമടയുന്നു.തവിയും പിഞ്ഞാണവും കൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടിയൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്രബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം, അവളിക്കൊല്ലം പത്തില്‍.ഇടയ്ക്കു നിറുകയില്‍ തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍…

വ്യാകുലം.

രചന : ശ്രീരേഖ എസ് തളർന്ന മിഴിയുമായ് കാത്തിരിപ്പൂമക്കൾ വരുന്നുണ്ടോയെന്ന്മിഴി നിറഞ്ഞാലുമിമ ചിമ്മാതെമക്കളെയും നോക്കിയിരിപ്പൂ.. വർഷമൊന്നു കഴിഞ്ഞിട്ടും കണ്ടില്ലവർത്തമാനങ്ങളൊന്നുമേയില്ലകെട്ടിപിടിച്ചൊന്നു മുത്തം കൊടുക്കാൻനെഞ്ചകം വല്ലാതെ വിങ്ങുന്നല്ലോ. ഇത്രയും നാളവർക്കായി ജീവിച്ചു,കണക്കുകളൊന്നുമേ കൂട്ടിയില്ലകഷ്ടപ്പാടേതുമേയറിയാതിരിക്കാൻഉള്ളിലടക്കിയെല്ലാ നൊമ്പരവും..! പണ്ടവർ തമ്മിലടിപിടികൂടുമ്പോൾകുസൃതിക്കളിയായി കണ്ടുനിന്നു.ഇന്നവർ സ്വത്തിനായ് പിടിവലിയായി,തൻകാര്യം മാത്രം നോക്കുന്നോരായി.…

പത്രോസിന്റെ വിലാപം.

രചന : തോമസ് കാവാലം കോഴി കൂകിയോ? എത്ര പ്രാവശ്യം?കോഴി കൂകിയോ മൂന്നു പ്രാവശ്യം?നിൻ മൊഴി മറന്നുപോയതെന്തേ, പ്രഭോ,നിൻവഴിവിട്ടു നടന്ന ഭീരു ഞാൻ.? ഏഴല്ലെഴുപതു നാഴികയ്‌ക്കിപ്പുറംപിഴയ്ക്കില്ല നാവെന്നു വഴിയേ പറയവേതോഴിയെ കണ്ടതും മൊഴിമാറ്റി പറഞ്ഞു ഞാൻതള്ളിപ്പറഞ്ഞു തഴഞ്ഞൊഴിഞ്ഞു നിന്നെ. കഴിഞ്ഞ കാലങ്ങളിൽ…

എത്ര ജന്മങ്ങൾ കഴിഞ്ഞാലും.

രചന : ബീഗം എത്ര ജന്മങ്ങൾ കഴിഞ്ഞാലുംഒക്കത്തു വെച്ചെത്ര ദൂരം നടന്നാലുംഒന്നിനും പകരമാവില്ലയീ ജന്മംഒരു നേരമുണ്ണാൻ കൊതിക്കുന്ന നേരത്തുനിറവയറാക്കി പല നേരവുംവിശപ്പില്ലെന്നു മൊഴിഞ്ഞുവിളമ്പിയവൾ പാത്രത്തിൽത്യാഗത്തിൽ ചിത്രം കാണുംതായതൻ നുണകളിൽജീവരക്തം തന്നു വളർത്തിജീവിത തോണി തുഴഞ്ഞേകയായ്കൂരയിൽ കുനിഞ്ഞിരിപ്പുണ്ടൊരു കോലംകാലം കൊടുത്തൊരു കൂനുമായ്കണ്ടില്ലയിന്നാൾ വരെകോപിച്ചിടുന്ന…

ഒരു ഞാറ്റു പാട്ട്.

രചന : ജോയ് പാലക്കമൂല ഞാറു പറിയ്ക്കടി വേഗം പെണ്ണേനാഴിയരിയിന്ന് കൂലി കിട്ടാൻഅന്തിക്കടുപ്പ് പുകയണങ്കിൽആഞ്ഞു പറയ്ക്കെന്റെ നാത്തൂനെ അക്കര നിക്കണ തമ്പുരാന്റെകണ്ണ് തുറിക്കണ കണ്ടില്ലേടിഞാറ്റടിയൊത്തിരി പിന്നിലായാൽനാത്തൂന്റെ കാര്യം കുഴപ്പത്തിലാ കാലിന്നളന്ന് വകഞ്ഞതെല്ലാംഞാറ്റുമുടിയായി കെട്ടിടേണംനാടുമുടിയാതിരിക്കണങ്കിൽഞാറു മുറിയാതെ കിട്ടിടേണം ഏറുകളോടി കിതച്ചു കൊണ്ട്കണ്ടമൊരുക്കണ കണ്ടില്ലേടിചേറ്…

ഡി വൈൻ.

രചന : സുദേവ്.ബി മിഴിനീരു നിറച്ചു, നേർത്തനി_ന്നിടറും,വാക്കുകളേറ്റുവാങ്ങവേപറയാനറിയില്ല,മുഗ്ദ്ധമെൻഹൃദയം സാഗരമാകയാണെടോ ഒരുപാടൊരുപാടു പണ്ടു നാംപറയേണ്ടുന്നതു തന്നെയെങ്കിലുംഹൃദയത്തിലിരുന്നുപാകമായതിനാൽ ഞാൻനിലതെറ്റിടുന്നുവോ ഹൃദയാന്തര വീഞ്ഞുവീപ്പയിൽപകരാനായി നിറച്ചു വെച്ചതാണഴകേയൊരു പക്ഷെ യദ്യമാ-യവിടേ കണ്ട,ദിനാന്ത സന്ധ്യയിൽ മതിയോ അറിവീല കാലമേപഴകും തോറുമതേറുമെങ്കിലുംകൊതിയായൊരു കാസയെങ്കിലുംകവിളിൽ ചേർത്തു പകർന്നു നൽകുവാൻ ഹൃദയേ തനിയേ…

*സവാരിഗിരിഗിരി*

രചന : സജികണ്ണമംഗലം* പണിക്കുപോകുവാനുറച്ചു ബസ്റ്റോപ്പി-ലണിനിരന്നവർക്കിടയിലായ്തുണിയിലുണ്ടാക്കിയെടുത്ത സഞ്ചിയിൽപണിക്കരണ്ടിയും പിടിച്ചു ഞാൻമണിക്കൂറൊന്നായിട്ടിതുവരെയെട്ടു-മണിക്കു വന്നീടും ശകടത്തിൻകണക്കു തെറ്റിയിന്നതിന്റെ പിന്നാലെഅണയും ബസ്സിതാ വരുന്നല്ലോ!ഇടിച്ചുകേറുവാനടുത്ത കുട്ടികൾ-ക്കിടയിലൂടൊരു വിധത്തിലായ്പിടിച്ചുനിൽക്കുവാനിടയില്ലെന്നാലുംകടന്നുകേറി ഞാനൊരുവിധം!കൊടുത്ത ചക്രത്തിൻ ബാക്കി കൺട്രാവികിലുക്കിത്തന്നപ്പോൾക്കുലുക്കത്തിൽചിലമ്പിച്ചില്ലറ ചിതറിത്താഴേക്കു പതിച്ചുചങ്കിടിച്ചൊതുങ്ങി ഞാൻ .അടുത്തു നിൽക്കുന്ന തടിച്ച ചേച്ചിതൻകടുത്ത നോട്ടവും ഭയങ്കരംഎടുത്തുചാടിക്കൊണ്ടലറി ചേച്ചിയുംകിടുങ്ങിയുള്ളവും…

സകലകുലാവ്യാക്ക.

രചന : ഹാഫിസ് ആഷിക് ❤️ പത്തേമുക്കാലിന്റെ ബസ്പതിനൊന്നേകാലിന് വന്നന്നായിരുന്നുസദ്ദാംമുക്കിലെ മാഞ്ചോട്ടിൽഅയാളിറങ്ങിയത്വലത്തേകാൽ മാങ്ങണ്ടിക്കൂട്ടത്തിലുംഇടത്തേകാൽ കുട്ടേട്ടന്റെതട്ട്കടയിലും ചവിട്ടിഅയാൾ ചായക്ക് പറഞ്ഞുഒന്നല്ല,കടുപ്പത്തിൽ എട്ടെണ്ണംപതിനാല് കണ്ണുകളിൽപതിനാലാം രാവിന്റെ പൊലിവ്ചുവപ്പ് തലേകെട്ടുംപച്ച ജുബ്ബയുംകാവിത്തുണിയുമുടുത്തവരത്തന് നാട്ടുകാർ പേരിട്ടുസകലകുലാവ്യാക്കവിരലായ വിരലിലെല്ലാംവെള്ളി മോതിരങ്ങൾകൈതണ്ടയിൽ കെട്ടിയിട്ടമരമുത്തിന്റെ തസ്ബീഹ്മാലഇടക്കിടെ വാറ് പൊട്ടുന്നനരച്ച് വെളുത്തൊരു അവായിഇതൊക്കെയായിരുന്നുഅയാളുടെ…

തിരുമുടിമാല.

രചന : ഷിബു ആലപ്പുഴ ഉലകമെല്ലാം വാണീടും കണ്ണാ അമ്പാടിക്കണ്ണാനിന്റെ മാറിലേ ശ്രീവത്സം എവിടേ കണ്ടതേയില്ലാ…..കണ്ടില്ലേലെന്താ നിന്റെ ഹൃത്തടമെപ്പോഴും വിളങ്ങീടുകയല്ലേചുണ്ടുകളെല്ലാം ചുകന്നിതേ കണ്ണാ ചായങ്ങളൊന്നും പൂശിയതുമില്ലാല്ലോ ….ഇല്ലെങ്കിലെന്താ ചുണ്ടെല്ലാം നന്നേ ചുമന്ന് തുടുത്തത് തന്നല്ലേപ്രേമകണ്ണീരുകൊണ്ടൊന്നും നീ മയങ്ങല്ലേ കണ്ണാഗോപീകന്യകമാരെല്ലാം നിന്നേ പുൽകീടുമല്ലോ…..പുൽകിയില്ലെങ്കിലെന്താ…