ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : ഷിബു ആലപ്പുഴ

ഉലകമെല്ലാം വാണീടും കണ്ണാ അമ്പാടിക്കണ്ണാ
നിന്റെ മാറിലേ ശ്രീവത്സം എവിടേ കണ്ടതേയില്ലാ…..
കണ്ടില്ലേലെന്താ നിന്റെ ഹൃത്തടമെപ്പോഴും വിളങ്ങീടുകയല്ലേ
ചുണ്ടുകളെല്ലാം ചുകന്നിതേ കണ്ണാ ചായങ്ങളൊന്നും പൂശിയതുമില്ലാല്ലോ ….
ഇല്ലെങ്കിലെന്താ ചുണ്ടെല്ലാം നന്നേ ചുമന്ന് തുടുത്തത് തന്നല്ലേ
പ്രേമകണ്ണീരുകൊണ്ടൊന്നും നീ മയങ്ങല്ലേ കണ്ണാ
ഗോപീകന്യകമാരെല്ലാം നിന്നേ പുൽകീടുമല്ലോ…..
പുൽകിയില്ലെങ്കിലെന്താ അവർ തൻ ഉള്ളം നീ തന്നേയല്ലേ
കളകൂജനമോ ഒന്നും വൃന്ദാവനികയിൽ കേട്ടതുമില്ലാ
എല്ലാമേ നിന്നേ വിട്ടു പിരിഞ്ഞതുമാണോ ….
പിരിഞ്ഞെങ്കിലെന്താ നീ തന്നേ ഒരു മലർവാടിയല്ലേ
ഗോക്കളും കൂട്ടരും പാലാന്നും ചുരത്തുന്നുമില്ലാ വെണ്ണക്കള്ളാ
നിന്റെ കുറുമ്പിത്തിരി കൂടിയതിനാലാണോ ….
കൂടിയെങ്കിലെന്താ നിനക്കായ് മാത്രം പാല് ചുരത്തുന്നവരല്ലേ
പാട്ടുകൾ, കവിതകൾ നിരവധി കേട്ടില്ല കണ്ണാ
പാട്ടുകളിനിയും മതിയായില്ലെന്നുണ്ടോ ….
മതിയാമെന്ന് പറഞ്ഞീടല്ലേ ഭഗവാനേ പാട്ടും കവിതകളും അനന്തമായ് നീളുന്നുണ്ടല്ലോ…..!

By ivayana