രചന : ജോയ് പാലക്കമൂല

ഞാറു പറിയ്ക്കടി വേഗം പെണ്ണേ
നാഴിയരിയിന്ന് കൂലി കിട്ടാൻ
അന്തിക്കടുപ്പ് പുകയണങ്കിൽ
ആഞ്ഞു പറയ്ക്കെന്റെ നാത്തൂനെ

അക്കര നിക്കണ തമ്പുരാന്റെ
കണ്ണ് തുറിക്കണ കണ്ടില്ലേടി
ഞാറ്റടിയൊത്തിരി പിന്നിലായാൽ
നാത്തൂന്റെ കാര്യം കുഴപ്പത്തിലാ

കാലിന്നളന്ന് വകഞ്ഞതെല്ലാം
ഞാറ്റുമുടിയായി കെട്ടിടേണം
നാടുമുടിയാതിരിക്കണങ്കിൽ
ഞാറു മുറിയാതെ കിട്ടിടേണം

ഏറുകളോടി കിതച്ചു കൊണ്ട്
കണ്ടമൊരുക്കണ കണ്ടില്ലേടി
ചേറ് നിറഞ്ഞാടും കണ്ടങ്ങള്
ചേലോടെ മാടി വിളിക്കണുണ്ടേ.

ജോയ് പാലക്കാമൂല

By ivayana