Category: സിനിമ

മഹാശിവരാത്രി ആശംസകൾ.

രചന : വിനോദ്. വി. ദേവ്. ഒരു ഭക്തിഗാനം . പരമവിശുദ്ധിതൻ തിരു-ശംഖംമുഴങ്ങുമ്പോൾ…പടനായർകുളങ്ങര വാഴുന്ന ദേവ,നറുകൂവളത്തിലപോലെനീ മാറ്റണേ…പൂജയ്ക്കെടുക്കാത്തപൂവായൊരെന്നേ …! (2)( പരമവിശുദ്ധി തൻ )മുപ്പുരവൈരേ നീ…മുപ്പാരിനെക്കാത്തുകാളകൂടംകുടിച്ചവനല്ലേ …!കാലാരി നീ ..കാളകൂടം കുടിച്ചവനല്ലേ …!സ്വർന്നദിഗംഗയെകേശത്താൽ ബന്ധിച്ച ,മൂർത്തിത്രയോത്തമനല്ലേ …!കാമാരി നീ ..മൂർത്തിത്രയോത്തമനല്ലേ …!…

” വഴി നനയുമ്പോൾ “

രചന : ഷാജു. കെ. കടമേരി അനുഭവത്തിന്റെനട്ടുച്ച മഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെഅവസാന വരികൾക്കുംതീ പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്ന വഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്ന ഓർമ്മ മരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറി വീണചങ്കിടിപ്പുകൾ അഗ്നിനക്ഷത്രങ്ങളായ്നിരന്ന്നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരു പക്ഷിപാതി മുറിഞ്ഞ ചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക് വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന…

തീവ്രവാദിയുടെ സ്വര്‍ഗ്ഗം.

ഇസബെല്ല ഫ്ലോറ തീവ്രവാദിയും തോക്കുംമരിച്ചു സ്വര്‍ഗ്ഗത്തിലെത്തിവിചാരണാവേദിയിലേക്ക്ചിറകുള്ളോരു സ്ത്രീവഴി കാണിച്ചു .ഭൂമിയിലെഎല്ലാ വിത്തുകളുംനീലിച്ചു കിടന്നഗര്‍ഭപാത്രമവളുടെകൈയിലുണ്ടായിരുന്നുമതനിന്ദയ്ക്ക്തൂക്കിലേറ്റിയകവി ഹൃദയങ്ങള്‍അറിവിന്‍റെ വൃക്ഷത്തില്‍പഴുത്തു ചുവന്നു കിടന്നുക്രുദ്ധനായി അയാള്‍ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചുപ്രകാശം കണ്ട തോക്കു തലകുനിച്ചുവെടിയുണ്ട ദിശ മറന്നുആത്മഹത്യചെയ്തതിനാല്‍സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു.

അരുമയ്ക്കായ്

രചന : ഹരിഹരൻ എൻ കെ നാലുനാളായ് ഇതേവരേയ്ക്കുംതിരിച്ചെത്തിയില്ലെന്റെ മ്യാവു മ്യാവു ;ഒട്ടിയവയറുമായ് അവസാനമായെന്റെഅരികത്തുവന്നതു ദുഃഖസ്മൃതികളോ !തറവാട്ടിൻ പറമ്പിലെ ഭാഗങ്ങളിലൊന്നിൽജന്മം ലഭിക്കയാൽ ഇളയമ്മ നോക്കിടും;എങ്കിലും ഈ നാലുവീട്ടിലും വസിക്കുന്നുനമ്മുടെ പുന്നാര വളർത്തുപൂച്ചക്കുട്ടി !ഓരോ ദിവസവും ഓരോരോ വീട്ടിലാ-ണാഹാരമെങ്കിലും അന്തിയുറങ്ങുവാൻ ;ചെറിയമ്മയ്ക്കരുമയായ് നിത്യവും…

സമയമായി.

രചന : ലത അനിൽ. സമയമായില്ലെന്നോ സഖീ ഇനിയുംഇടയുന്നെൻ ദേഹവും ദേഹിയു० തമ്മിൽ.നോവു മാത്രമറിയുമീ നേരത്തു०ഒന്നു കാണാൻ കൊതിക്കുന്നു ചിത്ത०.കാഞ്ചനത്തിളക്കവു० പദവിയും കരുത്തുംകവർന്ന കാതരസ്വപ്നങ്ങളെഉണർത്താനൊരിക്കലന്നാദ്യമായ് കണ്ടൂകൺകൾ പറിച്ചെടുക്കാനാവാതങ്ങു നിന്നുപോയി.ഈയാ०പാറ്റകൾ വീഴുമെന്റെമോഹപ്രഭാവലയമന്നൊന്നു മങ്ങിയോ ?പെരുങ്കളിയാട്ടങ്ങൾ കനവിനെ തെല്ലുപൊള്ളിച്ചുവോ?നീഹാരമുതിരു० രാവുകളിലല്ല,പ്രണയസോപാനഗീതികൾശ്രവിക്കുമ്പോളല്ല,വിരസമാമേകാന്തനിമിഷങ്ങളിൽമിന്നലൊളിയായ് വന്നുപോയതൊരേ മുഖം.ഏതു വികാരപ്പൂമൊട്ടുകൾ…

നിമിഷം.

രചന : തോമസ് കാവാലം . ഒരുനിമിഷം നീ ചിന്തിക്കുകിൽ,മനമേ !ചന്തമേറിടും നിൻ മനുഷ്യജന്മംസത്യത്തിലേയ്ക്കു നീ അടുത്തീടിൽ നിത്യ-ജീവനിലെത്തും ഒരുനിമിഷം. കന്മഷംകലരാത്ത ചിന്തയും പ്രവർത്തിയുംഅപരനു നന്മയ്ക്കായുതകീടണംമാലകറ്റുവാൻ മനുഷ്യരാശിയ്ക്കു നാളകൾസൗഭാഗ്യമായിടാൻ യത്‌നിക്കേണം. ഒരുനിമിഷമീശ്വരവിപഞ്ചിക മീട്ടിയോര-പൂർവരാഗമെൻജന്മമീധരണിയിൽശ്രുതിശുദ്ധമായതു പാടുവാനാകുമോ,ദൈവകൃപയാകുമോ ഈ നിമിഷം ? അനുനിമിഷം ഇനൻ…

വേനൽ.

രചന : എം. എ. ഹസീബ് ✍️ വേനലിൻ കെടുതിയിൽവേവുന്ന ഭൂമിയിൽവാടിത്തളരുന്നുവാഴ്‌വുകൾ. ചുട്ടുപൊള്ളലിൻകഠിനതയിൽപൊട്ടിയകലുന്നുതലയോട്ടികൾ. അന്നാകാശമുയരെകിനാവ് നൂറ്റവൻ,ഇന്നാകുലചിന്തയാൽകനൽനീറി നോവുന്നു.. കൊഴിഞ്ഞകന്നനിറവിൻ ദിനങ്ങളത്രയുംകരിഞ്ഞചിറകുകളാൽദൈന്യതയിൽ,മരിച്ചുവീഴുന്നു.. ഏപ്രിലിലാവുംവിധമെന്തു കോപ്രായവുമാകാമെന്ന്,കുസൃതികൾ ഉണ്ണികൾകുന്നായ്മയിലന്നത്തെപോക്കിരികൾ.. ഓട്ടവും ചാട്ടവുംപാടിത്തിമർക്കലുംഓൺലൈനിലമരുന്നകലികാലം.. കാലചക്രം തിരിയുന്നമാത്രയിൽകഷ്ടതകളേറ്റിതകരുന്നു മാനസം.. വേഴാമ്പൽമനമോടെയാകാശംനോക്കുന്നു,വർഷവരവോർമ്മ കുളിരിട്ട നയനങ്ങളാൽ.. അന്നു മാതിരമാരന്റെപ്രേമവർഷം.പിന്നെ, സഖിയാംഉരുവിയിൽ പിറവി…

സ്നേഹത്തിനായ് .

രചന : വി.ജി മുകുന്ദൻ ഉറക്കം കെടുത്തുന്നചിന്തകളെ തുറന്നുവിടാം…,ആകാശത്തോളം സ്നേഹവുംഭൂമിയോളം വാത്സല്യവുംപ്രണയം തുളുമ്പുന്ന മഴയുംആവോളം കോരികുടിച്ച്കാറ്റിനൊപ്പം കൂടിനാടും നാട്ടുവഴികളും കണ്ട്നാട്ടുനന്മകളുടെഹൃദയങ്ങളിൽ ചേക്കേറിസ്നേഹത്തിന്റെമാധുര്യം നുണയട്ടെ..!!പ്രണയത്തിന്റെമാസ്മരിക ഭാവങ്ങൾശബ്ദ വീചികളാൽശരീരത്തെ ഉദ്ധീപിക്കുന്നതും,സ്നേഹത്തിന്റെമൃദുഭാഷണങ്ങൾമനസ്സിനെ ഉണർത്തുന്നതുംവീണ്ടും അറിയട്ടെ..!!കരുതലിനായ് കേഴുന്നകണ്ണുകൾക്കൊപ്പംകരുതലായിഅതിരുകളില്ലാത്തസ്നേഹത്തിന്റെകൂച്ചുവിലങ്ങിടാത്ത ചിന്തകൾപാറിപ്പറന്നു നടക്കട്ടെ..!!ഇനിയും പറയാത്തവാക്കുകൾ തേടി പിടിച്ച്എഴുതാൻ മറന്ന വരികളിൽഅനുഭൂതിയുടെതൂവൽ…

പ്രണയാക്ഷരങ്ങൾ.

രചന : മുരളി രാഘവൻ. നീലാകാശത്തിലെ നിലാവിലുദിക്കുന്നതാരകസുന്ദരിമാരേ, കണ്ടുമുട്ടിയോ ?നിങ്ങളെവിടെയെങ്കിലും എനിക്കേറ്റവുംപ്രിയപ്പെട്ടയെന്റെ പ്രണയനക്ഷത്രത്തെ…! മനതാരിൽ മിന്നിത്തിളങ്ങുന്നയെൻപ്രണയാക്ഷരങ്ങളാൽ സംവദിക്കാൻപാൽനിലാവിലേകനായ് പരതുകയാണുഞാനവളെ , പുസ്തകഞ്ഞാളുകളിൽ എന്റെ ശിഥിലചിന്തകളിൽ ജീവിക്കുന്നഓർമ്മകളെഴുതിനിറച്ച പ്രണയാക്ഷരങ്ങൾപൊൻതാരകത്തോടോതുവാൻ ഒരുമാത്രകൊതിച്ചുപോയിടുന്നു, പ്രിയതമേ . ഓർമ്മതൻ പ്രണയനിലാവുകളിൽ നിന്നെപ്രണയിച്ച എന്റെ നിശീഥിനികളിലാകെയുംപറയാൻ മറന്നൊരാ ഹൃദയതാളങ്ങളിൽഞാനെഴുതട്ടേയെൻ…

നിലാപക്ഷി .

രചന : സിന്ധു മനോജ് ചെമ്മണ്ണൂർ ഒരു കിരണമെന്തിനോതേടിയെത്തുന്നിതാഇരുൾ വീണ മുറിയിലേ-ക്കെത്തി നോക്കുന്നിതാ.. പകലിന്റെ തണൽ വീണചില്ലയിൽ നിന്നുംഒരു കുളിർ തെന്നലുംചാര വന്നെന്തിനോ.. പതിവുപോൽ പൂക്കുന്നപൂവാകയെന്തിനോ..പലവട്ടമെന്നെ തിരഞ്ഞുനോക്കുന്നിതാ.. പറയാൻ മറന്നൊരാപരിഭവതേന്മഴഇലയിലൂടുതിരുന്നുനെഞ്ചിലേക്കെന്തിനോ.. ചക്രവാളങ്ങളിൽ നിന്നുംനിലാപക്ഷിചില്ലകളുലച്ചെന്റെചാരത്തിരുന്നിതാ… ചിരിതൂകിചിറകാട്ടിതൂവൽ കുടഞ്ഞെത്തിചൊരിയുന്നു പ്രണയത്തിൻമധുവാർന്ന സ്വപ്നങ്ങൾ മൊഴിയുവാനാകാത്തമിഴിയുമായ് ഞാനെന്റെപിടയുന്ന…