ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!
എസ് ജീവൻ കുമാർ✍ യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി…
എന്റെ വിഹ്വലതകൾ
രചന : ഷൈലകുമാരി ✍ കവിത ചൊല്ലുന്നചുണ്ടുകൾക്കെങ്ങനെകരള് കൊത്തിപ്പിളർക്കുവാനായിടുംകഥപറയുന്നനാവുകൾക്കെങ്ങനെകദനം പറയാതിരിക്കുവാനായിടുംകവിതയെഴുതാ-തിരിക്കുവതെങ്ങനെകദനമിങ്ങനെ ചുറ്റും പടരവേഹൃദയം നുറുങ്ങുന്നനിലവിളി കേട്ടെന്റെകരൾപിടഞ്ഞു മിഴിനിറഞ്ഞീടവേപ്രകൃതി പോലും പകയോടെമർത്ത്യന്റെ കുടിലചിന്തയ്ക്കുപകരം നൽകീടവേപ്രളയമായ്, കൊടുംവേനലായ്നിപ്പയായ് പിന്നെ കൊറോണയായ്മനുജരെക്കൊടും ദുഃഖത്തിലാഴ്ത്തവേഈശ്വരൻ പോലുംകണ്ണടച്ചങ്ങ്നിസംഗനായിരിക്കവേമനം മാറ്റിയില്ലെങ്കിൽ നാംവൻപിഴയൊടുക്കേണ്ടി വന്നീടുമെന്നോർത്തുനടുങ്ങീടുന്നു മനസ്സെപ്പൊഴും…
ഇന്ന് കവിതാദിനം
രചന : സജി കണ്ണമംഗലം ✍ ടാഗിപ്പറക്കുന്ന വാക്കടുക്കേനീയുണ്ടോ കാവ്യാനുഭൂതിയാണ്ടു…?ലൈയ്ക്കുകൾ കണ്ടൂ കമന്റുകണ്ടൂഇക്കിളിപൂണ്ടു മുറയ്ക്കെഴുതി…! മാരിക്കാർ കണ്ടേ വിരിക്ക പീലിഅക്ഷരക്കുഞ്ഞിനെപ്പേറ്റുനോവാൽവേദനിച്ചോമനിച്ചേകവേണ്ടൂവേർതിരിച്ചാദരിച്ചേകവേണ്ടൂ ആയിരം വാക്കുകൾ വാറ്റിവാറ്റീആയതിൽ നിന്നുള്ള സത്തെടുക്കൂആയിരം നോവുകൾ നീറ്റിനീറ്റീആയതിൽ നിന്നുള്ള ചാറെടുക്കൂ മാനവും മേഘവും പൂനിലാവുംജീവിതക്കാഴ്ചതൻ നേരെഴുത്തുംമോഹവും ഭംഗവും പാഴ്കിനാവുംവേദനിക്കുന്നവർക്കായ്…
അമ്മയും അടുക്കളയും
രചന : ജസീന നാലകത്ത് ✍ അർബുദം തൊണ്ടയിൽ വളരുന്നതറിയാതെപല നാളുകൾ എന്നമ്മ തള്ളി നീക്കിതടിയുള്ള ഭക്ഷണം പതിയെ ഒഴിവാക്കിപലതായ പാനീയങ്ങളിലഭയം തേടുന്നുമാറാതെ വേദന പിന്തുടർന്നപ്പോൾകണ്ടെത്തിയൊടുവിലാ നടുക്കുന്ന രോഗംമൂന്നാം ഘട്ടമെത്തിയ രോഗത്തെ തുരത്താൻനെട്ടോട്ടമോടുന്നു നിരന്തരം മക്കൾ ഞങ്ങൾരോഗിയാണെന്നമ്മയെന്നറിഞ്ഞതുംതളരുന്നു എൻ മാനസം നിത്യവുംവീടിന്റെ…
താലി (കഥ )
രചന : സുനു വിജയൻ. ✍ “സുമേ എന്റെ തോർത്ത് ഇങ്ങെടുത്തേ ആ ഷഡ്ഢിയും കൂടി “ഭർത്താവ് മുറിയിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട് സുമ അൽപ്പം അരിശത്തോടെ പറഞ്ഞു.“അത് അലമാരയുടെ രണ്ടാമത്തെ തട്ടിൽ വച്ചിട്ടുണ്ട്. അങ്ങെടുത്തോ. ഞാൻ ഈ കറിയൊന്നു…
കവിതാദിനാശംസകൾ 🌹
രചന : തസ്‌നി ജബീൽ ✍ കനവും നിനവും കണ്ണീരിൻ നനവുംകടലാസിൽ വിരിയിച്ച കവിതവെറുതേയിരിക്കവേ വാനിൽ പറക്കുവാൻചിറകായ് വിടർന്നതും കവിതവിടരും പ്രഭാതവും മായുന്ന സന്ധ്യയുംഭാവചിത്രം വരച്ചിട്ട കവിതനൊമ്പരക്കാഴ്ചകൾ വിറയാർന്നവിരലിനാൽവരികളായ് തീർന്നതും കവിതഞാനും നീയും നമ്മളാകുന്നതാംമാനവസ്നേഹത്തിൻ ഗീതവും കവിതഅനീതികളധികാരചക്രം തിരിക്കവേവാക്ശരങ്ങളായ് മാറുന്ന കവിതകാലമാംശിഖരത്തിൽ…
കവിത
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ ഹൃദയത്തിന്റെ അകത്തളങ്ങളിൽരൂപം കൊള്ളുന്നൊരാവേശംമനതാരിലൂറിക്കൂടുന്ന ചിന്തകൾഅക്ഷരങ്ങളായി പ്രവഹിക്കുന്നു.പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾഅർത്ഥമില്ലാത്ത ചെയ്തികൾഒററപ്പെട്ടു പോകുന്നുവിതുമ്പുന്ന മനസ്സുകൾക്കൊരുകൂട്ടായി . ഭൂതകാലത്തിന്റെഓർമ്മകൾ തൻ തേരിലേറിവരുന്നൊരു നൊമ്പരംഉള്ളിലൊതുക്കിയ വികാരങ്ങളുടെആവിഷ്ക്കാരംമായ്ക്കുന്തോറും കൂടുതലാഴത്തിൽതെളിഞ്ഞു വരുന്നൊരു നിറചിത്രം .
ഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!
രചന : സജീവ് കറുകയിൽ ✍ മെട്രോ നിർമ്മാണത്തിലെ ഗുരുതരക്രമക്കേട് പാലാരിവട്ടം പാലത്തിനെക്കാള്‍ ഗുരുതരവുംഗൗരവപരവുമാണ്.എന്നിട്ടെന്തേഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!!മെട്രോ പൈലുകള്‍ ഭൂമിക്കടിയിലെ പാറകളില്‍ ഉറപ്പിച്ചില്ല എന്നത് ഒരു തൂണിന്റെ മാത്രം കാര്യമാണോ…?അല്ല എന്ന് വേണം കരുതാന്‍ 😳🙄🤔 ഒരോ പൈലുകളുടെയും നിർമ്മാണഘട്ടത്തിലുംപാറയോട്…
വനദിനം, കവിതയുടേയും
രചന : കൃഷ്ണമോഹൻ കെ പി ✍ പർണ്ണകുടീരത്തിൽ സ്വപ്നം കണ്ടിരുന്നു ഞാൻപണ്ടത്തെപ്പലപല ചിന്തയിൽ മുഴുകി ഞാൻവർണ്ണസ്വപ്നങ്ങളെന്റെ കൺമുന്നിൽ വന്നീലല്ലോവർണ്ണിക്കാനൊരു ചെറുപുഷ്പവും കണ്ടീലല്ലോ അങ്ങനെ മനോരഥം വിണ്ണിലേയ്ക്കുയർന്നപ്പോൾവാസന്തപഞ്ചമിയിൽ തിങ്കളെൻ മുന്നിലെത്തീഅച്ചെറുപെരുമാളീ മർത്യമാനസത്തിനോടൊട്ടൊന്നുചോദിച്ചതുംരചിപ്പൂ ഞാനിന്നിപ്പോൾ ഇതളുകൾ വിരിയ്ക്കുന്ന പൂവിന്റെയകക്കാമ്പിൽകനവുകൾ കണ്ടീടുന്ന മിഴിയിണയിങ്കൽ, പിന്നെശിശുവെ…
ലോക കവിതാ ദിനം .
അഫ്സൽ ബഷീർ തൃക്കോമല✍ യുനെസ്‌ക്കോ 1999 മുതൽ മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു.കാവ്യരചനയും കവിതാ വായനയും ഒപ്പം ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ ദിനാഘോഷം. രാമായണം മുതൽ ലോകത്തു മലയാളത്തിലടക്കം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് കവിതകളാണ് .വൃത്താലങ്കാരവും,ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും എല്ലാം…
