Category: അറിയിപ്പുകൾ

വന്ദേ മാതരം.

രചന :- ബിനു. ആർ. വൃദ്ധരാം ജനങ്ങളിൽ തിങ്ങിവിങ്ങുന്ന ഗദ്ഗദങ്ങളിൽവൃദ്ധിയുടെ ചാമരങ്ങൾ പാടും ദേവഗീതംവൃദ്ധനാംമഹാത്മാവിൻ മന്ത്രസാരമുണർത്തുംഭാവഗീതം.. വന്ദേ മാതരം… ! ധീരരാം വങ്കനാടിൻ ഓമനപുത്രർചേർത്തുനിർത്തിയ ഹിമാലയസാനുവുംഹരിതാഭമാം മരത്തകവർണ്ണംനിറഞ്ഞാടും വിന്ധ്യനുംവിൺഗംഗയിൽ ആലോലമാടുംനാനാജാതിമതസ്ഥരുംതിങ്ങിവിങ്ങും മകരന്ദനാട്ഏറ്റുപാടുന്നൂ നമ്മളിന്നും, ചേർന്നുപാടാംനമ്മൾക്കേവർക്കും, വന്ദേ മാതരം… ! ജാതി മതവർണവെറികൾ…

ആർക്കോ പറ്റിയൊരക്ഷരത്തെറ്റ്

രചന :ഗീത മന്ദസ്മിത പിച്ചവെച്ചു നടന്നൊരാ മുറ്റവുംഅക്ഷരങ്ങൾ പഠിച്ചോരകങ്ങളുംകൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളുംകൂട്ടുകൂടിയ കുന്നിൻ പുറങ്ങളുംപൂക്കളങ്ങളൊരുക്കിയ മുറ്റവും ,കാത്തുവെച്ചൊരാ പിച്ചകവള്ളിയുംതൂത്തുവാരിയോരുമ്മറക്കോലായുംഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർപെൺകിടാവിനെ അന്യയായ് മാറ്റുന്നുമാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെമാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!പെൺകുരുന്നിൻ കുരുതിക്കളങ്ങളോപുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾജന്മജന്മങ്ങളതെത്ര പിന്നീടിലുംജന്മദോഷങ്ങൾ മാറുകയില്ലയോകർമ്മദോഷങ്ങളെന്നു പറഞ്ഞവർധർമ്മനീതികൾ ചെയ്യാതെ പോകയോ. ബാലികാ ദിനം ….. ആർക്കോ…

പ്രണയം വരച്ചു ചേർത്തവൾക്ക്.

രചന : രാജു കാഞ്ഞിരങ്ങാട് രതിയുടെ രാഗ വിസ്താരത്തിൽനാം നമ്മേ തന്നെ മറന്നു വെയ്ക്കാറുണ്ട്രാവിൻ്റെ ഇരുൾ മാളത്തിൽ ചുംബനത്തിൻ്റെ ചരുവിൽഒറ്റമരമായി കത്തിനിൽക്കാറുണ്ട്രാവിൻ്റെ ഏദൻ തോട്ടത്തിൽനാം ആദവും ഹൗവ്വയും നാം താണ്ടിയ പ്രണയത്തിൻ്റെകടലുകൾ, കരകൾകുന്നുകൾ, കുഴികൾനാം നമ്മിൽ വരച്ചു ചേർത്തഭൂപടങ്ങൾ, ഭൂഖണ്ഡങ്ങൾ ഒന്നായ…

സ്മരണാഞ്ജലി.

രചന : ബീഗം കവിതകൾ നോവലിസ്റ്റും കഥാകൃത്തുമായപ്രിയ ബേപ്പൂർ സുൽത്താൻ്റെ (വൈക്കം മുഹമ്മദ് ബഷീർ ) സ്മരണകൾക്കു മുന്നിൽ.. സാഹസികത തൻ ചുവടുമായ്ജീവിത പന്ഥാവിൽ നീങ്ങവെഗാന്ധിജി തൻ കരങ്ങൾ പിടിച്ചുഅഭിമാന നിമിഷങ്ങളയവിറക്കിഉപ്പുസത്യാഗ്രഹത്തിൻ ജയ് വിളികൾഉലകം കറങ്ങി ഉണ്മയുമായ്കെട്ടാത്ത വേഷങ്ങളില്ലരങ്ങിൽകാണാത്ത കാഴ്ചകളില്ല പാരിൽമനുഷ്യ…

നിറ ഭേദങ്ങൾ.

രചന : ജനാർദ്ദനൻ കേളത്ത് വെയിൽ കുടിച്ചുവറ്റിയ പുഴ, തൻകിനാവുകളുടെഅടിയൊഴുക്ക് കല്ലിച്ചപാറക്കെട്ടുകളിൽതേങ്ങിക്കിടന്നു! ഇരുകര പുണർന്നസ്മരണകളുടെശിഥിലമായനീർത്തടങ്ങളിൽ,പരലുകൾ തേടികൊക്കുകൾഅലഞ്ഞു നടന്നു! പുരോഗമനത്തിൻപലവഴിപ്പാതകൾപിഴുതെറിഞ്ഞ,പാലായനങ്ങൾനിഴലിളപ്പാറ്റിയ,മണ്മറഞ്ഞുപോയചുമ താങ്ങികൾ! വാസസ്ഥലത്തെഅസഹ്യതകളിൽനിന്നും ശീതീകരിച്ചപേടകങ്ങളിൽതാപശാന്തി തേടിയാത്ര പിരിയുന്നഅനുയാത്രികൾ! ശാസ്ത്രാനുഗമവഴി, കാറ്റൊഴിയുംചക്രവ്യൂഹത്തിൻനടുവിൽ കുടുങ്ങി,ദാഹിച്ചു വരണ്ടതൊണ്ടകൾമനമുരുകിവിലപിച്ചു ….പ്രളയജലത്തിൽപൊങ്ങിക്കിടക്കുംഒരാലിലയ്ക്ക് !!

മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം.

ഹൂസ്റ്റൺ: സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോമ്പിനോടനുബന്ധിച്ച് 2021 ജനുവരി 24, 25, 26 (ഞായര്‍,തിങ്കൾ, ചൊവ്വ ) തീയ്യതികളില്‍ (St.Mary’s Malankara Orthodox Church 9915 Belknap Rd, Sugar Land, TX 77498) വൈകിട്ട് 6 മാണി…

മുടിയാട്ടണം.

നിർമല അമ്പാട്ട് രാമനുഴുതു കൈ കൊഴയണ്തീ വരമ്പടി പൊള്ളണ്ചാത്തനമ്പടി പൊത്തു തപ്പണ്കാരിയെന്നു പുലമ്പണ്.പോരെടി പണി കത്തിനിക്കണനേരമെന്തു തിരുമ്പണ്ചാരി നിന്നു ചമഞ്ഞു നോക്കണചീര നിന്നു ചിരിക്കണ്.അപ്പനും പെരുമുത്തനും കരി-ഞ്ചാത്തനും കരിങ്കാളിയുംതപ്പെടുത്തിട വിത്തിടുന്നിടനിക്കണേ മലമുത്തിയേ.കൊച്ചിനും കൊടു കൊട്ടയൊന്നില്വിത്തിടും പണി നേരത്ത്പാറ്റിയിച്ചിരു വറ്റെടുത്തു ക-ലത്തിലിറ്റിടു നീലിയേ.തട്ടണം…

മായില്ല നിന്നോർമകൾ.

രചന : ജലജ പ്രസാദ് ഇല്ല, മായില്ല നിന്നോർമകൾ ,രൂപവുംവെള്ളിവെളിച്ചമേ..ജീവനിൽ പാതി നീ ഉമ്മറച്ചാരുകസാലയിൽ ചാരി നി-ന്നുച്ചവെയിൽ വേർപ്പു മാറാനിരിക്കില്ല കൂട്ടുപുകയിലച്ചെല്ലം തുറന്നു നിൻകൂട്ടരോടൊത്തു മുറുക്കിച്ചെമക്കില്ല പുഞ്ചവെയിൽപ്പാടം നെഞ്ചകത്തിൻ കരികൊണ്ടുഴുതീടില്ല, പച്ചപ്പു പൂക്കുവാൻ ഓരോ ചെടിയ്ക്കുമിടയിലൂടാക്കണ്ണ്പായിച്ചു കേടും കളയും കളയില്ല മുറ്റത്തെ…

സമർപ്പണം.

രചന : പവിത്രൻ തീക്കുനി കരളിൽ കടൽ തെയ്യങ്ങൾഉറഞ്ഞു തുള്ളിയ കാലത്തിന്കനവിൽ പൂവിട്ടആത്മഹത്യകളുടെഉത്സവത്തിന്കവിതയിൽ നിന്നെ മാത്രംവാറ്റിക്കുടിച്ചഏകാന്തതകൾക്ക്മുറിച്ച് കടക്കാൻകഴിയാതെ പോയദാഹകുരുക്കുകൾക്ക്അപകട വളവുകളിൽചേർത്തു പിടിച്ചകറുത്തമിടിപ്പുകൾക്ക്തൂവ്വമലയുടെചരിവുകളിൽജീവനോടെ കുഴിച്ചുമൂടിയകിതപ്പുകൾക്ക്ഇപ്പോൾഞാൻ വീണു കിടക്കുന്നപ്രണയത്തിന്റെകുഴൽക്കിണറിന്പിണക്കങ്ങളുടെമഞ്ഞഭിത്തികളിൽഞാത്തിയിട്ടഇരുണ്ട വെള്ളച്ചാട്ടങ്ങൾക്ക്വാക്കുകളുടെവനാന്തരത്തിൽവെന്തുമരിച്ചസ്വപ്ന സഞ്ചാരികൾക്ക്നിലാവിനെബലിച്ചോറായിനേദിച്ചകാത്തിരിപ്പുകൾക്ക്പിന്നെഒരിക്കലും കണ്ടുമുട്ടാത്തഎനിക്കുംമഴയുടെ കൊത്തേറ്റ് മരിച്ച നിൻ്റെ മൗനങ്ങൾക്കും.

ദിവ്യദര്‍ശനം.

രചന : പട്ടംശ്രീദേവിനായർ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്… പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്… മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ… ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു…