Month: January 2021

മാനത്തു സമയം നോക്കുന്ന ഘടികാരങ്ങൾ.

രചന : താഹാ ജമാൽ തോറ്റുപോകുമ്പോൾപ്രതികാരം കൂടുന്നവരോടാണിപ്പോളെനിക്കിഷ്ടംകാരണംതിളയ്ക്കുന്ന രക്തത്തിനരികിൽഅത്രമേൽ ഉന്മാദം വില്ക്കുന്നനിമിഷവേഗങ്ങളിൽ രക്തംശരവേഗത്തിൽ കീഴ്പ്പെടുന്നു.ഈ വിളക്ക് അണയ്ക്കാൻ സമയമായിഞാനൊരുപോളക്കണ്ണടയ്ക്കട്ടെ. നിൻ്റെ കണ്ണിൽ ആഴത്തിൻ്റെ അരക്ഷിതാവസ്ഥകൾനിൻ്റെ വയറ്റിൽ വിശപ്പിൻ്റെ പർവ്വതങ്ങൾനിന്നെക്കാത്തിരിക്കുന്ന മലയടിവാരത്തെവിളക്കുകൾ സ്ലെയിറ്റുകളിൽ എഴുതുന്നു.നീ മാത്രം വിപ്ളവകാരിയായിരാത്രിയിൽ ഇറങ്ങി നടക്കുന്നു.അത്രമേലാഴത്തിൽ നിന്നുംഉറവകളുടെ പലായനം…

ചായംതേച്ചരുപങ്ങൾ.

രചന : പട്ടം ശ്രീദേവിനായർ ചായം കലര്‍ത്തി വരച്ചതെല്ലാം,പേടിപ്പിക്കുന്ന രൂപങ്ങളായികാന്‍വാസില്‍നിറയുകയാണ്!സുന്ദരമാക്കാന്‍‍ശ്രമിച്ചപ്പോഴെല്ലാംപിശാചുക്കള്‍ബ്രഷിലൂടെഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്നലോകത്തെ വികൃതമാക്കുന്നതാരാണ്?വര്‍ണ്ണങ്ങളേതെങ്കിലും,ഭീകരയാഥാര്‍ത്ഥ്യത്തിന്റെപിന്മുറക്കാരോ, പ്രതിനിധികളോ?ജീവനില്‍നിറം പിടിക്കാതിരിക്കാന്‍ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.മനുഷ്യവികാരങ്ങള്‍ക്ക്പച്ചനിറം ഉണ്ടോ?പ്രകൃതിപച്ചയാണോ?പ്രകൃതിയുടെ പച്ചയുംവേഷ പ്രച്‌ഛന്നതയാണോ?ചായം തേച്ച മുഖങ്ങളില്‍,പൊള്ളയായ വികാരങ്ങള്‍കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.ജീവന്റെ ചിത്രം വരയ്ക്കാന്‍വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!കാന്‍വാസില്‍ വിരിഞ്ഞത്,ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!മുഖംമൂടി ദൂരെയെറിയുന്ന,ആത്മാവിനെ തേടുന്നത്എപ്പോഴും സാഹസികമാണ്!രസാനുഭൂതിയുടെ…

വർണ്ണങ്ങൾ നിറയുന്ന മനസ്.

രചന : ആൻറണി പീലിപ്പോസ് ഇന്ന് ആ യാത്ര ആരംഭിക്കുകയാണ്!ജീവിതത്തിൽ ദിനേശൻ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു. പക്ഷേനമ്മൾ വിചാരിക്കുന്നത് പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാറില്ലല്ലോ.ആരൊക്കെയോ ചവിട്ടി കുഴച്ചിട്ട വഴി….ഒറ്റയടിപ്പാത….നോക്കെത്താ ദൂരത്തോളം നിവർന്നു കിടക്കുന്നു.ഈ വഴിയിലൂടെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട്…

ഒരുമിക്കാം.

രചന : ശ്രീരേഖ എസ് തപസ്സിരുന്ന ചിന്തകൾക്ക്ചിറകു മുളയ്ക്കണം.മറവിയുടെ കൂടാരത്തിൽഒളിച്ചിരിക്കാനിനിയാവില്ല. ഹിംസയുടെ വഴിയല്ല,അഹിംസയുടെ പാതകളിൽനന്മയുടെ വഴിവിളക്കുകൾകത്തിച്ചു കൊടുക്കണം. കൊടികളുടെ നിറം നോക്കാതെരാജ്യത്തെ രക്ഷിക്കാൻവരുന്ന ജനത്തിന്റെയാവട്ടെഇനിയുള്ള നാളുകൾ. പതിരുകളില്ലാത്തവിത്തുകൾ വാരിവിതറാംസമാധാനത്തിന്റെവെള്ളരിപ്രാവുകൾകൊത്തിപ്പെറുക്കട്ടെ. നാശത്തിന്റെപോരാളികളിനി വേണ്ടമനുഷ്യത്വത്തിന്റെപാഠം പഠിക്കട്ടെ.

ഇന്ത്യയുടെ കൊവാക്‌സിന്‍ ഏറ്റവും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍ ജനിതക മാറ്റം വന്ന ബ്രിട്ടീഷ് വേരിയന്റിനെ നേരിടുന്നതില്‍ ഫലപ്രദമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം…

ചെറിമരം പ്രണയിനിയാണ്.

രചന : രാജു കാഞ്ഞിരങ്ങാട് സൂര്യൻ്റെ ഊഷ്മള നിശ്വാസമേറ്റ്വികാരവിവശയായ ചെറി മരംപതഞ്ഞു പൊങ്ങുന്ന മാസ്മര –മദഗന്ധംപച്ചമണ്ണിൻ്റെ പൗരാണിക പുൽത്ത –കിടിൽശരത്കാലത്തെ പൊഴിഞ്ഞുവീണയില നോക്കൂ ;ചെറി മരം പ്രണയിനിയാണ് !രാത്രിയിൽ കാമാർത്തയായ പുതു –പ്പെണ്ണിനെപ്പോലെ ചാന്ദ്രരശ്മികളെകാത്തു നിൽക്കും നഗ്നനവോഢകളുടെ മുലകൾ പോലെതുള്ളി പോകുന്ന…

യെര്‍വാഡ ജയില്‍

സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി സേനാനികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലായ യർവാദാ സെൻട്രൽ ജയിൽ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ജയില്‍ ടൂറിസത്തിന്‍റെ പേരിലാണ്. സഞ്ചാരികള്‍ക്കായി ജയിലിന്റെ വാതിലുകള്‍ തുറന്നു നല്കുന്ന ജയില്‍ ടൂറിസം തീര്‍ത്തും…

തൈപ്പൂയം.

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ ഞാനുണ്ട് എൻമനസ്സുണ്ട്,ആ തിരുനടയിൽ.ചന്ദനംചാർത്തി വേലും പിടിച്ച്,ഞങ്ങളെ അനുഗ്രഹിച്ച്,നിൽക്കുമാ മുരുകന്റെ,സന്നിധിയിൽ ഹര ഹരോ ഹരഹര.ഇന്ന് തൈപ്പൂയം ആദിത്യൻ ഉണർന്നു,എന്റെ നാടിനിന്ന് ഉത്സവമാണ്,വർണകാവടികൾ മായാജാലം.സൃഷ്ടിക്കും മഴക്കാലത്ത്,മഴവില്ല് പോൽ സോദരേ…മയിലുകൾ സ്വയം മറന്നു,നൃത്തം ചെയ്യട്ടെ ആ…

വ്യർത്ഥയുദ്ധാനന്തരം.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ സ്നേഹവിശ്വാസങ്ങളുരുക്കിയൊട്ടിച്ചസ്വപ്നങ്ങളുടെ അരക്കില്ലത്തിന്ചതിയുടെ ദൂതുമായെത്തിവർതീ കൊളുത്തിയതിനുശേഷമാണ്യുദ്ധങ്ങളുടെ പടഹധ്വനിമുഴങ്ങിയതുംന്യായാന്യായങ്ങളുടെ അക്ഷൗണികൾപടയൊരുക്കി പോർമുഖം തുറന്നതുംസർവ്വ സൈന്യാധിപരായിസ്വയം അവരോധിച്ചവർപരസ്പരം വാക്കുകൾകൊണ്ട്പോരടിച്ചുതുടങ്ങിയതും . ആവനാഴിയിലെഅവസാന ആയുധവുമെടുത്ത്സ്വയം കുരുതിയിലേക്ക്ചുവടുവെക്കുന്നവർക്കിടയിൽഉപദേശങ്ങളുടെഉപായവുമായെത്തിയജന്മസുകൃതത്തിന്റെസ്നേഹരൂപങ്ങൾപഴിചാരലുകളുടെശരശയ്യയിൽകഴുത്തൊടിഞ്ഞുമരിച്ചുവീഴുന്നു . യുദ്ധനിയമങ്ങൾജലരേഖയാകുമ്പോൾഅന്യോന്യം മറന്നുപോകുന്നു ,ആരോപണങ്ങളുടെനാരായണാസ്ത്രങ്ങൾസ്നേഹമുരുകിയൊട്ടിയഇരുഹൃദയങ്ങളെചുട്ടെരിച്ചുകടന്നുപോകുന്നു .,വാവിട്ടവാക്കിന്റെഗദാപ്രഹരങ്ങൾഇഷ്ടം മുത്തിച്ചുവപ്പിച്ചമൂർദ്ധാവുകളെചിതറിത്തെറിപ്പിക്കുന്നു . കലഹങ്ങളുടെ പെരുക്കത്തിൽഎപ്പോഴോ പൊട്ടിവീഴുന്നസ്നേഹമഴപ്പെയ്ത്തിൽനിഷ്പ്രഭമാകാറുണ്ട്സങ്കടംനനഞ്ഞ…

മണ്ണെണ്ണ വിളക്ക്.

രചന : ജിബിൽ @ കർണൻ കെ പണ്ടൊക്കെ രാത്രിയിൽകറന്റ് പോയാൽപേടിച്ചരണ്ട ഞാൻഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കും. അച്ഛനുടനെഒരു മണ്ണെണ്ണ വിളക്ക് തെളിയിക്കും. ആ വെളിച്ചത്തിന്റെപ്രതിഫലനത്തിൽഎന്റെ വീടാകെ പ്രകാശഭരിതമാകുംഅപ്പോഴൊക്കെഅച്ഛന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക്ഞാൻ ആരാധനയോടെനോക്കി നിൽക്കും.. അന്നേരംഅടുക്കളയിൽതിരക്കിട്ട് പാചകം ചെയ്യുന്ന അമ്മ അടുത്തു വന്നിരുന്നുഅന്നത്തെ…