മഴയുടെ നിറങ്ങൾ 🌧️🌦️🌨️☔
രചന : പൂജ ഹരി ✍ “യ്യോ ഒരു മഴപെയ്യാത്തതെന്താ എന്റെ തോട്ടുങ്കാവിലെ ദേവ്യേ “കുടവുമായി നടക്കുമ്പോൾ ആരതി പിറുപിറുത്തു.. നടക്കുമ്പോ ദേഹത്താകെ പൊന്തിയ ചൂടുകുരു ചൊറിഞ്ഞു കൊണ്ടിരുന്നു.പൊള്ളുന്ന ചൂട്. കിണറു വറ്റി. വെള്ളം പഞ്ചായത്തുകിണറ്റിൽ നിന്നും കോരണം. പൈപ്പിൽ വെള്ളം…