🌹 മരണാനന്തരം 🌹
രചന : സെഹ്റാൻ✍ ➖➖⭕⭕➖➖ശവപ്പെട്ടിയിലെ ആണികൾതുരുമ്പെടുക്കുകയും,കുഴിമാടത്തിലെ പനിനീർച്ചെടികൾപൂവിടുകയും ചെയ്ത ഒരു പ്രഭാതത്തിൽഅയാൾ നടക്കാനിറങ്ങുകയും,വഴിതെറ്റി നഗരത്തിനോട് ചേർന്നുള്ളതെരുവിൽ എത്തപ്പെടുകയും ചെയ്തു.അവിടെ വെച്ചയാൾക്ക് ഒരപരിചിതനിൽനിന്നും വെടിയേൽക്കുകയും,അയാൾ വീണ്ടും മരണപ്പെടുകയുമുണ്ടായി…(അയാളുടെ നെഞ്ചിൽ നിന്നും ചിതറിവീണരക്തത്തുള്ളികൾക്കും, കുഴിമാടത്തിലെ പനിനീർപ്പൂക്കൾക്കും ഒരേനിറമായിരുന്നു.!!!)അയാളുടെ മരണത്തിന് തൊട്ടുപിറകേഅവിടെയൊരു കലാപം പൊട്ടിപ്പുറപ്പെടുകയും,തെരുവ് പിളർന്ന്…
