ശബ്ദമില്ലാത്തൊരു സംഗീതമേ
നിന്നെ മോഹമെന്നു
വിളിക്കുന്നു ഞാന്‍.
ഒരിക്കല്‍
പനിനീര്‍പ്പൂച്ചോട്ടിലടക്കിയ
മോഹത്തെ
പനിമതി സാക്ഷിയായി
ഉയിര്‍ കൊടുക്കാനൊരു
ഉള്‍വിളിയുണ്ടായി.
മോഹമപ്പോളതാ
സ്‌നേഹമാം ഉപ്പിനാല്‍
ആപാദചൂഡയായി
അഴുകാതെ ഉടയാതെ
ആത്മവിചാരണയില്‍
തെല്ലുമേ വീഴാതെ
ഉയര്‍ന്നുപൊങ്ങി.
ഉത്തുംഗ ശൃംഗത്തിലെത്തിടാതെ
അവള്‍ ഉന്മാദിനിയെപ്പോലെ
ലാസ്യവിലാസിനിയായി വാനില്‍
മഞ്ഞയില്‍ പുള്ളിക്കറുപ്പുള്ള
പൂത്തുമ്പിയായി
മന്ദാരത്തോപ്പിലെ
മധു നുകര്‍ന്നീടുന്നു.
മദോന്മത്തയാം മോഹമേ
മധുമതിക്കതുമതി
മന്ദഹസിച്ചവള്‍
അനുഭൂതിയിലാറാടി.
ഹന്ത മോഹമേ
ഉല്ലാസസുസ്മിതേ
അത്ഭുതസ്ത്ബ്ധയായ്
ഞാനിതാ.

By ivayana